Wednesday, November 14th, 2018

നെയ്യാറ്റിന്‍കരയില്‍ തോറ്റാല്‍ ഉമ്മന്‍ചാണ്ടിക്ക് രാജിക്ക് ?

കണ്ണൂര്‍ : നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അടുത്ത പരീക്ഷണം. പുതിയസാഹചര്യത്തില്‍ നെയ്യാറ്റിന്‍ കരയില്‍ യു.ഡി.എഫ് തോല്‍ക്കുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിപദം ഒഴിയേണ്ടി വരുമെന്ന ആവശ്യം ഇപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ സജീവമായി. പിറവം ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നേരിട്ട് നടത്തിയ മല്‍സരമായിരുന്നു. സര്‍ക്കാറിനെ നിലനിര്‍ത്താനുള്ള പോരാട്ടമായിരുന്നു അത്. അതിനാല്‍ തന്നെ യു.ഡി.എഫ് ഒറ്റക്കെട്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ നെയ്യാറ്റിന്‍ കരയില്‍ ഈ ഐക്യം സാധ്യമാക്കുക ദുഷ്‌കരമാകും. ചിതറിത്തെറിച്ച സേനയേയുമായാണ് നെയ്യാറ്റിന്‍ കരയിലേക്ക് ഉമ്മന്‍ചാണ്ടി പട നയിക്കേണ്ടി വരിക. ശെല്‍വരാജിനെ … Continue reading "നെയ്യാറ്റിന്‍കരയില്‍ തോറ്റാല്‍ ഉമ്മന്‍ചാണ്ടിക്ക് രാജിക്ക് ?"

Published On:Apr 13, 2012 | 7:19 am

കണ്ണൂര്‍ : നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അടുത്ത പരീക്ഷണം. പുതിയസാഹചര്യത്തില്‍ നെയ്യാറ്റിന്‍ കരയില്‍ യു.ഡി.എഫ് തോല്‍ക്കുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിപദം ഒഴിയേണ്ടി വരുമെന്ന ആവശ്യം ഇപ്പോള്‍ തന്നെ കോണ്‍ഗ്രസില്‍ സജീവമായി. പിറവം ഉപതെരഞ്ഞെടുപ്പ് മുഖ്യമന്ത്രി നേരിട്ട് നടത്തിയ മല്‍സരമായിരുന്നു. സര്‍ക്കാറിനെ നിലനിര്‍ത്താനുള്ള പോരാട്ടമായിരുന്നു അത്. അതിനാല്‍ തന്നെ യു.ഡി.എഫ് ഒറ്റക്കെട്ടായിരുന്നു. പുതിയ സാഹചര്യത്തില്‍ നെയ്യാറ്റിന്‍ കരയില്‍ ഈ ഐക്യം സാധ്യമാക്കുക ദുഷ്‌കരമാകും.
ചിതറിത്തെറിച്ച സേനയേയുമായാണ് നെയ്യാറ്റിന്‍ കരയിലേക്ക് ഉമ്മന്‍ചാണ്ടി പട നയിക്കേണ്ടി വരിക. ശെല്‍വരാജിനെ സി.പി.എമ്മില്‍ നിന്ന് അടര്‍ത്തിയെടുക്കുന്നതില്‍ പി.സി ജോര്‍ജിനെ കൊണ്ട് ചരട് വലിപ്പിച്ച ഉമ്മന്‍ ചാണ്ടിക്ക് മണ്ഡലം ജയിപ്പിക്കാനുള്ള ബാധ്യതകൂടിയുണ്ട്.
എന്നാല്‍ പരക്കെ ഉടലെടുത്ത അതൃപ്തിയും എന്‍.എസ്.എസ്- എസ്.എന്‍.ഡി.പി- വി.എസ്.ഡി.പി തുടങ്ങിയ നെയ്യാറ്റിന്‍ കരയിലെ പ്രബല സാമുദായിക സംഘടനകള്‍ യു.ഡി.എഫിനെതിരെ നിലപാട് പ്രഖ്യാപിച്ച കഴിഞ്ഞു.
നെയ്യാറ്റിന്‍കര യു.ഡി.എഫിന് അനുകൂലമായ മണ്ഡലമാണെങ്കിലും ശെല്‍വരാജിന്റെ വ്യക്തിസ്വാധീനമായിരുന്നു കഴിഞ്ഞ തവണ എല്‍.ഡി.എഫിന് വിജയമായത്. ശെല്‍വരാജിന്റെ സ്വാധീനം കൂടി ഇത്തവണ ഒപ്പമുണ്ടാവുമ്പോള്‍15,000ലേറെ വോട്ടിന് ജയിക്കുമെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ കണക്ക് കൂട്ടല്‍.ഇത് പുതിയ സാഹചര്യത്തില്‍ അട്ടിമറിക്കപ്പെടാനാണിട.അസംതൃപ്തരായ എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും സ്വാധീനിക്കാവുന്ന വിധത്തില്‍ ശക്തനായ എതിരാളിയെയായിരിക്കും സി.പി.എം സ്ഥാനര്‍ത്ഥി. മുന്‍മന്ത്രി എം വിജയകുമാര്‍ സ്ഥാനാര്‍ത്ഥിയാവുമെന്നാണ് സൂചന.
അതിനിടെ ലീഗിന് അഞ്ചാം മന്ത്രിസ്ഥാനവും വകുപ്പ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ മുഖ്യമന്ത്രിയെ ക്രൂശിക്കരുതെന്ന് എ കെ ആന്റണി കെ പി സി സി ഭാരവാഹികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആര്യാടന്‍ മുഹമ്മദ് മന്ത്രി സ്ഥാനം രാജിവെച്ചേക്കുമെന്നും തലസ്ഥാന നഗരിയില്‍ ശ്രുതി പരന്നിട്ടുണ്ട്.
നിലമ്പൂരില്‍ ലീഗ് പ്രവര്‍ത്തകര്‍ ആര്യാടന്‍ മുഹമ്മദിന്റെ കോലം കത്തിച്ചതും വീടിന് മുന്നില്‍ തെറിപറഞ്ഞ് പ്രകടനം നടത്തിയതും ഏറെ വിവാദമായിട്ടുണ്ട്.
ഗ്രാമവികസന മന്ത്രി കെ സി ജോസഫിനെ മാറ്റി പകരം എന്‍ എസ് എസിനും എസ് എന്‍ ഡി പിക്കും യോജിച്ച ആളെ മന്ത്രിയാക്കാനും അണിയറയില്‍ ശ്രമം നടക്കുന്നുണ്ട്. കൂട്ടായ്മ ഇല്ലെങ്കില്‍ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചിട്ടുണ്ട്.
രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കാനും കോണ്‍ഗ്രസിനകത്ത് നീക്കങ്ങള്‍ നടക്കുന്നതായി പറയപ്പെടുന്നു.

LIVE NEWS - ONLINE

 • 1
  15 hours ago

  പുനഃപരിശോധന ഹരജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കും

 • 2
  16 hours ago

  ശബരിമല പുനഃപരിശോധന ഹരജി: വിധി ഉടന്‍

 • 3
  17 hours ago

  കെല്‍ട്രോണ്‍ നവീകരണം വ്യവസായ മന്ത്രിയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹം

 • 4
  17 hours ago

  കെ.എം ഷാജിയുടെ അയോഗ്യത തുടരും

 • 5
  20 hours ago

  ശബരിമല; റിട്ട് ഹരജികള്‍ റിവ്യൂ ഹരജികള്‍ക്ക് ശേഷം പരിഗണിക്കും

 • 6
  21 hours ago

  നെയ്യാറ്റിന്‍കര സംഭവത്തിലെ പ്രതി കാണാതായ ഡിവൈ.എസ്.പി മരിച്ച നിലയില്‍

 • 7
  21 hours ago

  സനല്‍ കുമാറിന്റെ മരണം; ഡി.വൈ.എസ്.പി ബി.ഹരികുമാര്‍ മരിച്ച നിലയില്‍

 • 8
  22 hours ago

  ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

 • 9
  22 hours ago

  കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി