Wednesday, November 21st, 2018

നെയ്യാറ്റിന്‍കരയിലെ സി പി എം എംഎല്‍ എ ശെല്‍വരാജ് രാജിവെച്ചു

തിരു: തിരുവനന്തപുരം നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിന്നുള്ള സി പി എം എം എല്‍ എ ആര്‍ ശെല്‍വരാജ് രാജിവെച്ചു. സ്പീക്കര്‍ ജി കാര്‍ത്തികേയന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. പാര്‍ട്ടി അംഗത്വവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. സി പി എമ്മില്‍ പാര്‍ലമെന്ററി വ്യാമോഹം വര്‍ധിച്ചുവരികയാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് എം എല്‍ എ എന്ന നിലയില്‍ സ്വതന്ത്രമായ പ്രവര്‍ത്തിക്കാനാവില്ലെന്നും അതിനാലാണ് രാജിയെന്ന് ശെല്‍വരാജ് പറഞ്ഞു. പാര്‍ലമെന്ററി വ്യാമോഹമാണ് സി പി എമ്മിന്റെ വിഭാഗീയതയ്ക്ക് കാരണം. എം എല്‍ എമാരും മന്ത്രിമാരായും ഗ്രൂപ്പ് … Continue reading "നെയ്യാറ്റിന്‍കരയിലെ സി പി എം എംഎല്‍ എ ശെല്‍വരാജ് രാജിവെച്ചു"

Published On:Mar 9, 2012 | 5:05 am

തിരു: തിരുവനന്തപുരം നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നിന്നുള്ള സി പി എം എം എല്‍ എ ആര്‍ ശെല്‍വരാജ് രാജിവെച്ചു. സ്പീക്കര്‍ ജി കാര്‍ത്തികേയന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. പാര്‍ട്ടി അംഗത്വവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. സി പി എമ്മില്‍ പാര്‍ലമെന്ററി വ്യാമോഹം വര്‍ധിച്ചുവരികയാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ തനിക്ക് എം എല്‍ എ എന്ന നിലയില്‍ സ്വതന്ത്രമായ പ്രവര്‍ത്തിക്കാനാവില്ലെന്നും അതിനാലാണ് രാജിയെന്ന് ശെല്‍വരാജ് പറഞ്ഞു. പാര്‍ലമെന്ററി വ്യാമോഹമാണ് സി പി എമ്മിന്റെ വിഭാഗീയതയ്ക്ക് കാരണം. എം എല്‍ എമാരും മന്ത്രിമാരായും ഗ്രൂപ്പ് വ്യത്യാസമില്ലാതെ സി പി എം നേതാക്കള്‍ അധികാര ദുര്‍വിനിയോഗം നടത്തിക്കൊണ്ടിരിക്കുകയാണ്. തനിക്കിതിന് കൂട്ടുനില്‍ക്കാനാവില്ല. തനിക്ക് വന്‍ ജനപിന്തുണയുണ്ട്. അതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കാനായത്. എന്നാല്‍ എം എല്‍ എയെന്ന നിലയില്‍ സി പി എമ്മിലെ പ്രശ്‌നങ്ങള്‍ കാരണം സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാവുന്നില്ല. കാട്ടുകൂട്ടലായി എം എല്‍ എ സ്ഥാനത്ത് തുടരാനും സാധിക്കില്ല. ഈ സാഹചര്യത്തില്‍ എം എല്‍ എ സ്ഥാനവും പാര്‍ട്ടിയിലെ എല്ലാ സ്ഥാനമാനങ്ങളും രാജിവെക്കുന്നതായി ശെല്‍വരാജ് അറിയിച്ചു.
തൊട്ടടുത്ത പാറശ്ശാലയിലെ സി പി എം സ്ഥാനാര്‍ത്ഥിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ തോല്‍ക്കാനിടയായത് ശെല്‍വരാജ് പാറശ്ശാലയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായി ഒത്തുകളിച്ചിട്ടാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെതിരെ ശെല്‍വരാജ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നെങ്കിലും നേതൃത്വം തിരിഞ്ഞു നോക്കിയില്ലെന്നാണ് ശെല്‍വരാജ് ആരോപിക്കുന്നത്. അതേസമയം നാടാര്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുള്ള നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ യു ഡി എഫില്‍ ചേര്‍ന്ന് വീണ്ടും മത്സരിക്കുക എന്നതാണ് ശെല്‍വരാജിന്റെ മനസ്സിലിരിപ്പ് എന്നറിയുന്നു. നേരത്തെ ഉറച്ച സീറ്റായ പാറശ്ശാലയില്‍ നിന്ന് നെയ്യാറ്റിന്‍കരയിലേക്ക് പാര്‍ട്ടി ശെല്‍വരാജിനെ മാറ്റുകയായിരുന്നു. ഇതില്‍ ശെല്‍വരാജ് പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് പാറശ്ശാലയില്‍ ആനാവൂര്‍ നാഗപ്പന്‍ മത്സരിച്ചെങ്കിലും തോല്‍ക്കുകയായിരുന്നു. അതേസമയം പാര്‍ട്ടിക്ക് ഏറെ സ്വാധീനമില്ലാതിരുന്ന നെയ്യാറ്റിന്‍കരയില്‍ ശെല്‍വരാജ് വിജയിക്കുകയും ചെയ്തു. ആനാവൂര്‍ നാഗപ്പന്‍ തോറ്റത് പാറശ്ശാലയിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായി ചേര്‍ന്ന് ശെല്‍വരാജ് ഒത്തുകളിച്ചതു കൊണ്ടാണെന്നായിരുന്നു നാഗപ്പന്റെ ആരോപണം.
പിറവം ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു ഡി എഫിന്റെ ഭാവി തുലാസില്‍ നില്‍ക്കുന്ന സമയത്ത് പാര്‍ട്ടി നേതൃത്വം പോലും പ്രതീക്ഷിക്കാത്ത സമയത്താണ് ശെല്‍വരാജിന്റെ രാജിപ്രഖ്യാപനം. പിറവം ഉപതെരഞ്ഞെടുപ്പിന്റെ സമയത്ത് ഒരു സി പി എം എം എല്‍ എ വിഭാഗീയതയുടെ ഇരയായി പുറത്തു പോകുന്നുവെന്ന പ്രചാരണം യു ഡി എഫ് കേന്ദ്രങ്ങള്‍ ഉയര്‍ത്തുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഇതിനെ എങ്ങിനെ നേരിടുമെന്നതാണ് സി പി എമ്മിന്റെ അടുത്ത വെല്ലുവിളി.

LIVE NEWS - ONLINE

 • 1
  11 hours ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  13 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  14 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  17 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  19 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  20 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  20 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  21 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  22 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല