Tuesday, June 18th, 2019

നീര ഉത്പാദനം ഇനി എല്ലാ ജില്ലകളിലും

തിരു: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷണാടിസ്ഥാനത്തില്‍ നീര ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ ബാബു അറിയിച്ചു. തെങ്ങില്‍നിന്നു നീര ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ടു ചെത്തുതൊഴിലാളികളുടെ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണു നീര ഉത്പാദനം ആരംഭിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നീര ഉത്പാദനം നടത്തുക. ഓരോ ജില്ലയിലും 1500 തെങ്ങുകളുള്ള ഓരോ യൂണിറ്റ് വീതം നീര ഉത്പാദനം നടത്താനാണ് തീരുമാനം. കള്ളുഷാപ്പുകള്‍ ലേലത്തില്‍ പോകാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ രണ്ടു യൂണിറ്റുകളില്‍ നീര പദ്ധതി ആരംഭിക്കും. നാളികേര … Continue reading "നീര ഉത്പാദനം ഇനി എല്ലാ ജില്ലകളിലും"

Published On:Jul 17, 2013 | 8:01 pm

തിരു: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പരീക്ഷണാടിസ്ഥാനത്തില്‍ നീര ഉത്പാദിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി കെ ബാബു അറിയിച്ചു. തെങ്ങില്‍നിന്നു നീര ഉത്പാദിപ്പിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ടു ചെത്തുതൊഴിലാളികളുടെ യൂണിയന്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണു നീര ഉത്പാദനം ആരംഭിക്കാന്‍ തീരുമാനിച്ചത്. ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തിലായിരിക്കും നീര ഉത്പാദനം നടത്തുക. ഓരോ ജില്ലയിലും 1500 തെങ്ങുകളുള്ള ഓരോ യൂണിറ്റ് വീതം നീര ഉത്പാദനം നടത്താനാണ് തീരുമാനം. കള്ളുഷാപ്പുകള്‍ ലേലത്തില്‍ പോകാത്ത തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ രണ്ടു യൂണിറ്റുകളില്‍ നീര പദ്ധതി ആരംഭിക്കും. നാളികേര വികസന ബോര്‍ഡുമായി യോജിച്ച് ഫെഡറേഷനുകള്‍ക്കും കമ്പനികള്‍ക്കും മാത്രമായിരിക്കും നീര ഉത്പാദിപ്പിക്കാനുള്ള അനുമതി നല്‍കുക. ചെത്തുതൊഴിലാളികള്‍ക്കു നീര ചെത്തുന്നതില്‍ മുന്‍ഗണന നല്‍കും. നീര ടെക്‌നീഷ്യന്‍മാര്‍ക്കു കള്ളുചെത്തു ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വവും നല്‍കും. നീര-ടോഡി ബോര്‍ഡ് രൂപവത്കരിക്കുന്നതു സംബന്ധിച്ചു പഠിച്ചു ശിപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനു നികുതി സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തു നീര ഉത്പാദനത്തിനാവശ്യമായ ഭേദഗതികള്‍ അബ്കാരി ചട്ടങ്ങളിലും ഉള്‍പ്പെടുത്തും.

LIVE NEWS - ONLINE

  • 1
    11 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    13 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    14 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    17 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    18 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    20 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    21 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    21 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    22 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി