Wednesday, September 19th, 2018

നിര്‍ണായക യോഗം നാളെ : ചര്‍ച്ച ചെയ്യാന്‍ യു ഡി എഫിന് പരാതി പ്രളയം

തിരു : യു.ഡി.എഫിന്റെ നിര്‍ണായകമായ നേതൃയോഗം ചൊവ്വാഴ്ച നടക്കും. മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരെ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള നല്‍കിയ കത്തും ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ മാറ്റണമെന്ന ജെ.എസ്.എസിന്റെ ആവശ്യവും സോഷ്യലിസ്റ്റ് ജനതാദളിലെ വിഭാഗീയതയും എല്ലാം ചേര്‍ന്ന് യോഗം അതിസങ്കീര്‍ണമായ ഒന്നായി മാറും. അതോടൊപ്പം സൗദിയില്‍ നിന്നു തിരിച്ചെത്തുന്നവരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള രാഷ്ട്രീയേതര വിഷയങ്ങളിലും ചില തീരുമാനങ്ങളെടുക്കേണ്ടത് മുന്നണി യോഗത്തെ പ്രതിസന്ധിയിലാക്കും. കെ.ബി.ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള കത്തു നല്‍കിയിട്ട് … Continue reading "നിര്‍ണായക യോഗം നാളെ : ചര്‍ച്ച ചെയ്യാന്‍ യു ഡി എഫിന് പരാതി പ്രളയം"

Published On:Apr 1, 2013 | 8:32 am

തിരു : യു.ഡി.എഫിന്റെ നിര്‍ണായകമായ നേതൃയോഗം ചൊവ്വാഴ്ച നടക്കും. മന്ത്രി കെ.ബി.ഗണേഷ്‌കുമാറിനെതിരെ പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള നല്‍കിയ കത്തും ചീഫ് വിപ്പ് പി.സി.ജോര്‍ജിനെ മാറ്റണമെന്ന ജെ.എസ്.എസിന്റെ ആവശ്യവും സോഷ്യലിസ്റ്റ് ജനതാദളിലെ വിഭാഗീയതയും എല്ലാം ചേര്‍ന്ന് യോഗം അതിസങ്കീര്‍ണമായ ഒന്നായി മാറും. അതോടൊപ്പം സൗദിയില്‍ നിന്നു തിരിച്ചെത്തുന്നവരുടെ പുനരധിവാസം ഉള്‍പ്പെടെയുള്ള രാഷ്ട്രീയേതര വിഷയങ്ങളിലും ചില തീരുമാനങ്ങളെടുക്കേണ്ടത് മുന്നണി യോഗത്തെ പ്രതിസന്ധിയിലാക്കും.
കെ.ബി.ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള കത്തു നല്‍കിയിട്ട് കുറേക്കാലമായി. സമീപനാളിലെ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഈ യോഗത്തില്‍ പ്രസ്തുത കത്തില്‍ തീരുമാനമെടുക്കാന്‍ മുന്നണി നേതൃത്വം നിര്‍ബന്ധിതരായിട്ടുണ്ട്. മുന്നണിക്കു വെളിയില്‍ ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും തമ്മില്‍ ധാരണയിലെത്തി പ്രശ്‌നം പരിഹരിച്ചേക്കുമെന്ന സൂചനകളുയര്‍ന്നിരുന്നെങ്കിലും പാര്‍ട്ടിക്ക് പൂര്‍ണമായും വിധേയനാകാന്‍ പറ്റില്ലെന്ന ഗണേഷ്‌കുമാറിന്റെ നിലപാടുമൂലം പ്രസ്തുത സാധ്യത അപ്പാടെ അടഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒന്നുകില്‍ മന്ത്രിയെ മാറ്റി ബാലകൃഷ്ണപിള്ളയെ സംതൃപ്തനാക്കാനോ അല്ലെങ്കില്‍ ബാലകൃഷ്ണപിള്ളയുടെ ആവശ്യം തള്ളിക്കളഞ്ഞ് ഗണേഷ്‌കുമാറിനെ സംരക്ഷിക്കാനോ ഇത്തവണ മുന്നണിക്കു തീരുമാനിക്കേണ്ടിവരും. തീരുമാനം രണ്ടിലേതായാലും കേരള കോണ്‍ഗ്രസ് (ബി)യുടെ പിളര്‍പ്പിന് അതു വഴിതെളിക്കാനാണു സാധ്യത.
ഗണേഷ്‌കുമാറിനെതിരെ ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉന്നയിച്ച ആരോപണത്തെതുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ജെ.എസ്.എസ് പൂര്‍ണായും ഇടയാനുള്ള കാരണം. പി.സി.ജോര്‍ജ് കെ.ആര്‍.ഗൗരിയമ്മയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മാപ്പു നല്‍കാനാകില്ലെന്നതാണ് പാര്‍ട്ടിയുടെ നിലപാട്. നാളത്തെ യോഗത്തില്‍ ജോര്‍ജിനെ മാറ്റാന്‍ തീരുമാനിക്കാത്തപക്ഷം തങ്ങള്‍ മുന്നണി വിടുമെന്ന ഭീഷണിയാണ് ജെ.എസ്.എസ് ഉയര്‍ത്തിയിരിക്കുന്നത്. രണ്ടിനു മുമ്പ് തീരുമാനമുണ്ടായില്ലെങ്കില്‍ മുന്നണിയോഗത്തില്‍ പങ്കെടുക്കില്ലെന്നു ചൂണ്ടിക്കാട്ടി അവര്‍ കത്തു നല്‍കിയിട്ടുമുണ്ട്.
എന്നാല്‍ ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നു മാറ്റാനാകില്ലെന്ന നിലപാടില്‍ കേരള കോണ്‍ഗ്രസ് (എം) ലീഡര്‍ കെ.എം.മാണി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ മറിച്ചൊരു തീരുമാനമുണ്ടാകാനുള്ള സാധ്യതയില്ല. ജെ.എസ്.എസ് മുന്നണിയോഗത്തില്‍ വന്നില്ലെങ്കിലും കുഴപ്പമില്ലെന്ന തീരുമാനത്തിലാണ് യു.ഡി.എഫ് നേതൃത്വം. മാത്രമല്ല, ഇടതുമുന്നണിയിലെ ചില കക്ഷികളും നേതാക്കളുമായി കെ.ആര്‍.ഗൗരിയമ്മ സമീപനാളുകളില്‍ വച്ചുപുലര്‍ത്തുന്ന അടുപ്പം യു.ഡി.എഫിനെ അലോസരപ്പെടുത്തിയിട്ടുമുണ്ട്. അവര്‍ മുന്നണി വിടുന്നെങ്കില്‍ വിടട്ടെ എന്ന നിലപാടിലേക്ക് യു.ഡി.എഫിലെ മറ്റു കക്ഷികള്‍ എത്തിയാല്‍ അത്ഭുതപ്പെടാനുമില്ല.
പക്ഷെ, ചീഫ് വിപ്പ് പി.സി.ജോര്‍ജിനെതിരെയുള്ള വികാരം മുന്നണിയോഗത്തില്‍ ഉയരുകതന്നെ ചെയ്യും. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്നു മാറ്റിയില്ലെങ്കിലും ജോര്‍ജിന്റെ നാവിനു വിലങ്ങിടണമെന്ന ആവശ്യം മുന്നണിയിലെ മറ്റു കക്ഷികള്‍ ഒറ്റക്കെട്ടായി ഉന്നയിക്കും. അതേസമയം നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പ്രത്യേകം വിപ്പു നല്‍കിയ നടപടിയിലുള്ള തങ്ങളുടെ അസംതൃപ്തി ജോര്‍ജിനെ പിന്തുണയ്ക്കുന്ന മാണിവിഭാഗക്കാരും ഉന്നയിക്കും.
സോഷ്യലിസ്റ്റ് ജനതയില്‍ ഉരുത്തിരിഞ്ഞിരിക്കുന്ന വിഭാഗീയത അവരുടെ ആഭ്യന്തരപ്രശ്‌നം മാത്രമായാണ് യു.ഡി.എഫ് കാണുന്നത്. എങ്കിലും എം.കെ.പ്രേംനാഥിന്റെ നേതൃത്വത്തിലുള്ളവര്‍ പാര്‍ട്ടിവിട്ടാലുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളെപ്പറ്റി, സമയം അനുവദിച്ചാല്‍ യോഗം ചര്‍ച്ചചെയ്യും.
സൗദിയില്‍ നിന്നു തിരിച്ചെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിലും മറ്റും എന്തൊക്കെ നടപടികളെടുക്കണമെന്നതിനെപ്പറ്റിയും യു.ഡി.എഫ് യോഗം ചര്‍ച്ചചെയ്യുമെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    10 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    11 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    12 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    15 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    16 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    18 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    18 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    19 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    19 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍