Sunday, November 18th, 2018

നിരക്കു കൂട്ടി ; മമത കോപിച്ചു : റെയില്‍ മന്ത്രി പാളം തെറ്റി

ന്യൂഡല്‍ഹി: റെയില്‍വെ യാത്രാക്കൂലി കൂട്ടി മമതയുടെ അപ്രീതിക്ക് പാത്രമായ മന്ത്രി ദിനേഷ് ത്രിവേദി രാജിവച്ചു. രാജിക്കത്ത് അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മുകുള്‍ റോയ് പുതിയ റെയില്‍വെ മന്ത്രിയാവും. പൊതു ബജറ്റ് അവതരിപ്പിച്ചതിനു ശേഷമേ രാജി സ്വീകരിക്കാന്‍ പാടുള്ളൂവെന്ന കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന മാനിച്ച് വെള്ളിയാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് അവതരിപ്പിച്ചശേഷമാണ് മുകുള്‍ റോയ് സ്ഥാനമേല്‍ക്കക. ഒമ്പതു വര്‍ഷത്തെ ഇടവേളക്കുശേഷം ട്രെയിന്‍ യാത്രാക്കൂലി കൂട്ടിക്കൊണ്ടുള്ള റെയില്‍വെ ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ശക്തമായി എതിര്‍പ്പുമായി മമത … Continue reading "നിരക്കു കൂട്ടി ; മമത കോപിച്ചു : റെയില്‍ മന്ത്രി പാളം തെറ്റി"

Published On:Mar 15, 2012 | 4:28 am

ന്യൂഡല്‍ഹി: റെയില്‍വെ യാത്രാക്കൂലി കൂട്ടി മമതയുടെ അപ്രീതിക്ക് പാത്രമായ മന്ത്രി ദിനേഷ് ത്രിവേദി രാജിവച്ചു. രാജിക്കത്ത് അദ്ദേഹം പ്രധാനമന്ത്രിക്ക് അയച്ചിട്ടുണ്ട്. കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മുകുള്‍ റോയ് പുതിയ റെയില്‍വെ മന്ത്രിയാവും. പൊതു ബജറ്റ് അവതരിപ്പിച്ചതിനു ശേഷമേ രാജി സ്വീകരിക്കാന്‍ പാടുള്ളൂവെന്ന കോണ്‍ഗ്രസിന്റെ അഭ്യര്‍ത്ഥന മാനിച്ച് വെള്ളിയാഴ്ച ധനമന്ത്രി പ്രണബ് മുഖര്‍ജി ബജറ്റ് അവതരിപ്പിച്ചശേഷമാണ് മുകുള്‍ റോയ് സ്ഥാനമേല്‍ക്കക.
ഒമ്പതു വര്‍ഷത്തെ ഇടവേളക്കുശേഷം ട്രെയിന്‍ യാത്രാക്കൂലി കൂട്ടിക്കൊണ്ടുള്ള റെയില്‍വെ ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ശക്തമായി എതിര്‍പ്പുമായി മമത രംഗത്തു വന്നിരുന്നു. തുടര്‍ന്ന് ഉത്തരവാദിത്വമേറ്റെടുത്ത് താന്‍ രാജിവെക്കാമെന്ന് മന്ത്രി ത്രിവേദിയും അരിയിച്ചിരുന്നു. ബജറ്റ് അവതരിപ്പിച്ച ബജറ്റിനു മേലുള്ള ചര്‍ച്ച നടക്കുന്നതിനു മുമ്പു തന്നെ മന്ത്രി രാജിവെക്കുന്നത് പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ്.
ത്രിവേദി അവതരിപ്പിച്ച റെയില്‍വെ ബജറ്റ് ദീര്‍ഘവീക്ഷണത്തോടെയുള്ളതാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് അഭിപ്രായപ്പെട്ടിരുന്നു. തൊട്ടു പിന്നാലെ ഇതിനെ എതിര്‍ത്തു കൊണ്ട് യു പി എയിലെ പ്രധാന ഘടകകക്ഷി നേതാവ് തന്നെ രംഗത്തെത്തിയത് കേന്ദ്രസര്‍ക്കാറിന് കടുത്ത പ്രതിസന്ധി സൃഷ്ടിച്ചേക്കും. പ്രത്യേകിച്ച് പൊതു ബജറ്റിന് മണിക്കൂറുകള്‍ക്കു മുമ്പ് മമത സ്വീകരിച്ച നിലപാട് ഒരു മുന്നറിയിപ്പു കൂടിയാണ്.

LIVE NEWS - ONLINE

  • 1
    3 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    7 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    11 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    12 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    13 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    13 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി