Friday, January 18th, 2019

നിയമ ഭേദഗതിക്ക് അംഗീകാരം ; മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 5000രൂപ പിഴയും തടവും

ന്യൂഡല്‍ഹി : കര്‍ശനമായ വ്യവസ്ഥകളോടെ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും രണ്ടു വര്‍ഷം തടവും ലഭിക്കാവുന്ന തരത്തിലാണ് പുതിയ ഭോദഗതി. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴയും തടവു ശിക്ഷയും വര്‍ധിപ്പിക്കുന്ന തരത്തിലാണ് ഭേദഗതി. 2001നു ശേഷം ആദ്യമായാണ് മോട്ടോര്‍വാഹന നിയമത്തില്‍ ഭേദഗതി വരുത്തുന്നത്. പുതിയ നിയമത്തില്‍ ശരീരത്തിലെ ആള്‍ക്കഹോളിന്റെ അംശമനുസരിച്ച് ഗ്രേഡ് തിരിച്ച് പിഴയീടാക്കാനും വ്യവസ്ഥയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വാഹനം … Continue reading "നിയമ ഭേദഗതിക്ക് അംഗീകാരം ; മദ്യപിച്ച് വാഹനം ഓടിച്ചാല്‍ 5000രൂപ പിഴയും തടവും"

Published On:Mar 1, 2012 | 7:49 am

ന്യൂഡല്‍ഹി : കര്‍ശനമായ വ്യവസ്ഥകളോടെ മോട്ടോര്‍ വാഹന നിയമ ഭേദഗതിക്ക് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും രണ്ടു വര്‍ഷം തടവും ലഭിക്കാവുന്ന തരത്തിലാണ് പുതിയ ഭോദഗതി. നിയമ ലംഘനം ആവര്‍ത്തിക്കുന്നവര്‍ക്ക് പിഴയും തടവു ശിക്ഷയും വര്‍ധിപ്പിക്കുന്ന തരത്തിലാണ് ഭേദഗതി. 2001നു ശേഷം ആദ്യമായാണ് മോട്ടോര്‍വാഹന നിയമത്തില്‍ ഭേദഗതി വരുത്തുന്നത്.
പുതിയ നിയമത്തില്‍ ശരീരത്തിലെ ആള്‍ക്കഹോളിന്റെ അംശമനുസരിച്ച് ഗ്രേഡ് തിരിച്ച് പിഴയീടാക്കാനും വ്യവസ്ഥയുണ്ടെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് 500 രൂപവരെ പിഴ ചുമത്തും. ഫോണ്‍ ഉപയോഗിക്കുന്നത് ആവര്‍ത്തിച്ചാല്‍ പിഴ 5000 രൂപവരെ ഉയരാം. ചുവന്ന സിഗ്‌നല്‍ ലംഘിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കും 500 മുതല്‍ 1500 രൂപവരെ പിഴ ചുമത്താനും നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് നിയമത്തിന്റെ കരട് തയാറാക്കിയത്. മദ്യപിച്ച് വാഹനമോടിക്കുന്നത് അപകടങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

LIVE NEWS - ONLINE

  • 1
    16 mins ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 2
    34 mins ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 3
    3 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 4
    4 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 5
    4 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 6
    5 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 7
    5 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 8
    5 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 9
    5 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം