Thursday, July 18th, 2019

നിയമസഭ ബഹളത്തില്‍; വെള്ളിയാഴ്‌ച പിരിയും?

തിരു: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്‌ നിയമ സഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം ബഹളം തുടങ്ങി. സ്‌പീക്കര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷാംഗങ്ങള്‍ സഹകരിച്ചു. ഇന്നലെ സ്‌പീക്കറുമായി നടന്ന ചര്‍ച്ചയില്‍ ചോദ്യോത്തരവേളയുമായി സഹകരിക്കുമെന്ന്‌ പ്രതിപക്ഷം അറിയിച്ചിരുന്നു.സോളാര്‍ തട്ടിപ്പ്‌ പതിനായിരം കോടി രൂപയുടേതെന്ന ആരോപണവും യുവജന സംഘടനകള്‍ക്കു നേരെ പൊലീസ്‌ … Continue reading "നിയമസഭ ബഹളത്തില്‍; വെള്ളിയാഴ്‌ച പിരിയും?"

Published On:Jun 19, 2013 | 2:50 pm

തിരു: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട്‌ നിയമ സഭയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. ഇതോടെ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന ബാനറുകളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം ബഹളം തുടങ്ങി. സ്‌പീക്കര്‍ ആവശ്യപ്പെട്ടതനുസരിച്ച്‌ ചോദ്യോത്തരവേളയില്‍ പ്രതിപക്ഷാംഗങ്ങള്‍ സഹകരിച്ചു. ഇന്നലെ സ്‌പീക്കറുമായി നടന്ന ചര്‍ച്ചയില്‍ ചോദ്യോത്തരവേളയുമായി സഹകരിക്കുമെന്ന്‌ പ്രതിപക്ഷം അറിയിച്ചിരുന്നു.സോളാര്‍ തട്ടിപ്പ്‌ പതിനായിരം കോടി രൂപയുടേതെന്ന ആരോപണവും യുവജന സംഘടനകള്‍ക്കു നേരെ പൊലീസ്‌ നടത്തിയ അതിക്രമവും ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം അടിയന്തരപ്രമേയത്തിനു നോട്ടീസ്‌ നല്‍കി.
മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ ആഭ്യന്തരമന്ത്രി ശ്രമിക്കുകയാണെന്നു വി.എസ്‌.സുനില്‍കുമാര്‍ ആരോപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ മുഖ്യമന്ത്രിയുടെ വിനീത വിധേയനാണ്‌. രണ്ടു പേരെ കുരുതികൊടുത്തു കൊണ്ട്‌ മുഖ്യമന്ത്രി രക്ഷപെടുകയാണ്‌. അന്വേഷണം ആഭ്യന്തരമന്ത്രി വഴിതെറ്റിക്കുകയാണെന്നും സുനില്‍കുമാര്‍ ആരോപിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഗ്രനേഡുകളാണ്‌ പൊലീസ്‌ സമരക്കാര്‍ക്കു നേരെ പ്രയോഗിച്ചത്‌. കണ്ണീര്‍ വാതകത്തിന്‌ ഉപയോഗിച്ച രാസവസ്‌തു ഏതെന്നു സര്‍ക്കാര്‍ വ്യക്‌തമാക്കണം. ഒട്ടേറെപ്പേര്‍ ബോധരഹിതരായി. ആസ്‌മ രോഗികള്‍ക്കു നേരെ ഇതു പ്രയോഗിച്ചാല്‍ അവര്‍ മരിച്ചു പോകും. അഴിമതി മറയ്‌ക്കാന്‍ സമരക്കാരെ മര്‍ദ്ദിച്ച്‌ അവശരാക്കുകയാണൈന്ന്‌ അടിയന്തരപ്രമേയത്തിന്‌ അവതരണാനുമതി തേടി വി.എസ്‌.സുനില്‍കുമാര്‍ എംഎല്‍എ പറഞ്ഞു.
എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്തു വാങ്ങിയ ഗ്രനേഡുകളാണു സമരക്കാരെ നേരിടാന്‍ ഉപയോഗിച്ചതെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഇതിനു മറുപടിയായി പറഞ്ഞു. ഇതിന്റെ രേഖകള്‍ മേശപ്പുറത്തു വയ്‌ക്കാം. പ്രതിപക്ഷ യുവജനസംഘടനകളുടെ സമരം പലപ്പോഴും അക്രമാസക്‌തമാകുന്നു. ടീം സോളാറിന്‌ പത്തു രൂപയുടെ പോലും ഓര്‍ഡര്‍ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. സുനില്‍കുമാര്‍ വായില്‍ തോന്നിയത്‌ പറയുകയാണ്‌- ആഭ്യന്തരമന്ത്രി പറഞ്ഞു. ആഭ്യന്തര മന്ത്രിയുടെ മറുപടിയെ തുടര്‍ന്നു സ്‌പീക്കര്‍ അടിയന്തരപ്രമേയത്തിന്‌ അനുമതി നിഷേധിച്ചു.തുടര്‍ന്നു പ്രതിപക്ഷാംഗങ്ങള്‍ വീണ്ടും ബഹളം തുടങ്ങി. മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന മുദ്രാവാക്യവുമായി സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. സുനില്‍കുമാര്‍ വായില്‍ തോന്നിയതു പറയുന്നെന്ന ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശം പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബഹളം. ഇതിനിടെ ശ്രദ്ധക്ഷണിക്കലും സബ്‌മിഷനും ഒഴിവാക്കി മറ്റു നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. 28 ദിവസം നീണ്ടുനില്‍ക്കുന്ന നിയമസഭാ സമ്മേളനം വെള്ളിയാഴ്‌ച വരെ നടത്താനാണ്‌ സര്‍ക്കാര്‍ ആലോചിക്കുന്നത്‌.

LIVE NEWS - ONLINE

 • 1
  1 hour ago

  വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കെ എസ്‌യു പഠിപ്പുമുടക്കും

 • 2
  3 hours ago

  വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

 • 3
  5 hours ago

  കൊച്ചിയില്‍ വീണ്ടും തീപിടുത്തം

 • 4
  6 hours ago

  ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

 • 5
  7 hours ago

  കര്‍ണാടകത്തില്‍ എന്തും സംഭവിക്കും

 • 6
  9 hours ago

  ബാബ്‌റി മസ്ജിദ് കേസില്‍ ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

 • 7
  9 hours ago

  ബാബ്‌റി മസ്ജിദ് കേസ്; ഓഗസ്റ്റ് രണ്ടിന് വാദം കേള്‍ക്കും

 • 8
  10 hours ago

  ശരവണഭവന്‍ ഹോട്ടലുടമ രാജഗോപാല്‍ അന്തരിച്ചു

 • 9
  10 hours ago

  ചന്ദ്രയാന്‍-2 വിക്ഷേപണം തിങ്കളാഴ്ച