Wednesday, February 20th, 2019

നിയമവാഴ്ചയെ ചോദ്യംചെയ്യുന്ന നടപടികള്‍ പാടില്ല

അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകളിലെ അനധികൃത വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച് ഓര്‍ഡിനന്‍സില്‍ മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഗവര്‍ണര്‍ സദാശിവത്തിന്റെ നിലപാട് ഇന്ന് നിര്‍ണായകമാകും. സുപ്രീംകോടതി വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ സ്വീകരിക്കുന്ന നടപടി ഉറ്റുനോക്കുകയാണ് സര്‍ക്കാര്‍. ഗവര്‍ണര്‍ ഒപ്പിട്ടാലും സുപ്രീംകോടതിയില്‍ പരാതിയുമായെത്തി സ്റ്റേ വാങ്ങിയ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വീണ്ടും നിയമം ചോദ്യംചെയ്‌തേക്കും. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി നിയമം അസാധുവാക്കാനും സാധ്യതയുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വാശ്രയ മെഡിക്കല്‍ … Continue reading "നിയമവാഴ്ചയെ ചോദ്യംചെയ്യുന്ന നടപടികള്‍ പാടില്ല"

Published On:Apr 6, 2018 | 1:38 pm

അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളേജുകളിലെ അനധികൃത വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച് ഓര്‍ഡിനന്‍സില്‍ മുന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഗവര്‍ണര്‍ സദാശിവത്തിന്റെ നിലപാട് ഇന്ന് നിര്‍ണായകമാകും. സുപ്രീംകോടതി വിദ്യാര്‍ത്ഥി പ്രവേശനം സംബന്ധിച്ച ഓര്‍ഡിനന്‍സ് സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് ഗവര്‍ണര്‍ സ്വീകരിക്കുന്ന നടപടി ഉറ്റുനോക്കുകയാണ് സര്‍ക്കാര്‍. ഗവര്‍ണര്‍ ഒപ്പിട്ടാലും സുപ്രീംകോടതിയില്‍ പരാതിയുമായെത്തി സ്റ്റേ വാങ്ങിയ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വീണ്ടും നിയമം ചോദ്യംചെയ്‌തേക്കും. ഈ സാഹചര്യത്തില്‍ സുപ്രീംകോടതി നിയമം അസാധുവാക്കാനും സാധ്യതയുള്ളതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സാധൂകരിച്ചുള്ള ബില്‍ കഴിഞ്ഞ ദിവസം നിയമസഭ പാസ്സാക്കിയപ്പോള്‍ ഇതിനെ പിന്തുണച്ച പ്രതിപക്ഷവും നാണക്കേട് ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇതിനകം രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ 180 വിദ്യാര്‍ത്ഥികളുടെ ഭാവി ഒരു പരീക്ഷ പോലും എഴുതാനാവാതെ അനിശ്ചിതത്വത്തിലായി. കേരള ആരോഗ്യ സര്‍വകലാശാല ഇതേവരെയായി വിദ്യാര്‍ത്ഥികള്‍ക്ക് രജിസ്‌ട്രേഷനും അനുവദിച്ചിട്ടില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതി മാത്രമാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സിറക്കിയതെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി നിയമസഭയില്‍ വിശദീകരിക്കുകയായിരുന്നു. പ്രതിപക്ഷവും സര്‍ക്കാര്‍ നിലപാടിനെ പിന്തുണച്ചുവെങ്കിലും മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വി എം സുധീരന്‍ സര്‍ക്കാര്‍, പ്രതിപക്ഷ നടപടികളെ നിശിതമായി വിമര്‍ശിക്കുകയായിരുന്നു. മതിയായ യോഗ്യത ഇല്ലാത്തവര്‍ പോലും പണത്തിന്റെ സ്വാധീനത്തില്‍ പ്രവേശനം തേടുന്നതും മെഡിക്കല്‍ ബിരുദം നേടുന്നതും പരക്കെ വിമര്‍ശിക്കപ്പെട്ടിരുന്നു. പ്രവേശനം സംബന്ധിച്ച് അന്വേഷിച്ച ജെയിംസ് കമ്മറ്റിയും പ്രവേശനം നിയമാനുസൃതമല്ലെന്ന രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രവേശനം നിയമവിധേയമാക്കി കിട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും സര്‍ക്കാറിനെയും സമീപിച്ചുവരികയായിരുന്നു. സര്‍ക്കാറിന്റെ ഓര്‍ഡിനന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് അല്‍പം ആശ്വാസം പകര്‍ന്നെങ്കിലും ഉടനെയുണ്ടായ പരമോന്നത കോടതി വിധി സര്‍ക്കാറിനെയും വിദ്യാര്‍ത്ഥികളെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്. ലക്ഷക്കണക്കിന് രൂപ തലവരി പണം വാങ്ങി ചട്ടവിരുദ്ധമായി ഓണ്‍ലൈന്‍ അപേക്ഷ പോലും ക്ഷണിക്കാതെ പ്രവേശനം നടത്തിയ കോളേജുകളാണ് കണ്ണൂരും കരുണയും എന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്്. സ്വാശ്രയ കോളേജുകള്‍ക്കെതിരെ സുപ്രീംകോടതി വിധിയുണ്ടായപ്പോള്‍ അവരെ സംരക്ഷിക്കാന്‍ സര്‍ക്കാറും കൂട്ടുനിന്നു. ഇടതുസര്‍ക്കാറിന്റെ സ്വാശ്രയ പ്രേമത്തിന് സുപ്രീംകോടതി ഉത്തരവ് കനത്ത തിരിച്ചടിയാണ്. വിദ്യാര്‍ത്ഥികളുടെ ഭാവിയും പറഞ്ഞ് സ്വാശ്രയമെഡിക്കല്‍ മാനേജുമെന്റിന്റെ കൊള്ളക്ക് സര്‍ക്കാറും പ്രതിപക്ഷവും കൂട്ടുനിന്നുവെന്നുള്ളത് പകല്‍ പോലെ വ്യക്തമാണ്. കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജിലെയും വിദ്യാര്‍ത്ഥികളുടെ പ്രവേശന കാര്യത്തില്‍ നിയമം രക്ഷക്കെത്താത്ത സാഹചര്യത്തില്‍ പെരുവഴിയിലായ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും പഠനം തുടരാന്‍ കഴിയുമോ? സര്‍ക്കാര്‍ കൈമലര്‍ത്തുമോ? വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കാത്ത തരത്തില്‍ മറ്റ് വിധത്തിലുള്ള തുടര്‍ വിദ്യാഭ്യാസ സൗകര്യങ്ങളെക്കുറിച്ച് സര്‍ക്കാറിന് ആലോചിക്കാവുന്നതാണ്. കോടതിയുമായുള്ള ഏറ്റുമുട്ടല്‍ ദോഷമേ ചെയ്യൂവെന്ന തിരിച്ചറിവ് സര്‍ക്കാറിനും പ്രതിപക്ഷത്തിനുമുണ്ടാകണം. നിയമവിരുദ്ധമായ പ്രവേശനങ്ങളിലും നിയമനങ്ങളിലും നിരപരാധികളായവര്‍ ബലിയാടുകളാവാറുണ്ട്്. ഇത് സര്‍ക്കാര്‍ അംഗീകരിക്കാന്‍ തുടങ്ങിയാല്‍ രാജ്യത്തെ നിയമവാഴ്ചക്ക് പിന്നെ എന്തുവിലയാണുള്ളത്?

LIVE NEWS - ONLINE

 • 1
  9 hours ago

  ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

 • 2
  11 hours ago

  കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 3
  14 hours ago

  പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 4
  17 hours ago

  എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

 • 5
  17 hours ago

  കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

 • 6
  18 hours ago

  പീതാംബരനെ സിപിഎം പുറത്താക്കി

 • 7
  18 hours ago

  പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

 • 8
  18 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

 • 9
  18 hours ago

  പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍