Wednesday, September 19th, 2018

നിയമന വിവാദം : തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്ന് അരുണ്‍ കുമാര്‍ നിയമന വിവാദം : തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്ന് അരുണ്‍ കുമാര്‍

തിരു : നിയമനവിവാദത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ നിയമസഭാ സമിതിക്ക് കത്ത് നല്‍കി. തെളിവെടുപ്പിനിടെ തനിക്കെതിരെ പലരും മൊഴി നല്‍കിയെന്നു മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞെന്നും അതിനാല്‍ തന്റെ വിശദീകരണം കൂടി കേട്ടശേഷമേ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പാടുള്ളൂവെന്നുമാണ് ഇന്ന് രാവിലെ നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. വിവിധ വ്യക്തികള്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് തനിക്കു ലഭ്യമാക്കണമെന്നും അരുണ്‍കുമാര്‍ ആവശ്യപ്പെട്ടു. നിയമസഭാ … Continue reading "നിയമന വിവാദം : തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്ന് അരുണ്‍ കുമാര്‍ നിയമന വിവാദം : തന്റെ വിശദീകരണം കൂടി കേള്‍ക്കണമെന്ന് അരുണ്‍ കുമാര്‍"

Published On:Feb 25, 2012 | 9:03 am

തിരു : നിയമനവിവാദത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയാറാക്കുന്നതിന് മുമ്പ് തന്റെ ഭാഗം കൂടി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ അരുണ്‍കുമാര്‍ നിയമസഭാ സമിതിക്ക് കത്ത് നല്‍കി. തെളിവെടുപ്പിനിടെ തനിക്കെതിരെ പലരും മൊഴി നല്‍കിയെന്നു മാധ്യമങ്ങളിലൂടെ അറിയാന്‍ കഴിഞ്ഞെന്നും അതിനാല്‍ തന്റെ വിശദീകരണം കൂടി കേട്ടശേഷമേ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പാടുള്ളൂവെന്നുമാണ് ഇന്ന് രാവിലെ നല്‍കിയ കത്തില്‍ ആവശ്യപ്പെടുന്നത്. വിവിധ വ്യക്തികള്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് തനിക്കു ലഭ്യമാക്കണമെന്നും അരുണ്‍കുമാര്‍ ആവശ്യപ്പെട്ടു.
നിയമസഭാ സമിതി മാര്‍ച്ച് എട്ടിനാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഐ സി ടി അക്കാദമി ഡയറക്ടറായും ഐ എച്ച് ആര്‍ ഡി അഡീഷനല്‍ ഡയറക്ടറായും അരുണ്‍കുമാറിനെ നിയമിച്ചതു മതിയായ യോഗ്യതയില്ലാതെയാണെന്നായിരുന്നു ആരോപണം. പി സി വിഷ്ണുനാഥ് എം എല്‍ എയാണ് നിയമസഭയില്‍ ഈ ആരോപണം ഉന്നയിച്ചത്. ഇതേ തുടര്‍ന്ന് വി ഡി സതീശന്‍ അധ്യക്ഷനായി നിയമസഭാ സമിതി രൂപീകരിച്ച് അന്വേഷണം നടക്കുകയാണ്.
സമിതി മുമ്പാകെ വി എസ്, എം എ ബേബി, തുടങ്ങിയവര്‍ മൊഴിനല്‍കിയിരുന്നു.

LIVE NEWS - ONLINE

  • 1
    56 mins ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 2
    1 hour ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 3
    1 hour ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 4
    2 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 5
    2 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 6
    3 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 7
    3 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 8
    3 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 9
    3 hours ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം