Tuesday, November 20th, 2018

നിയമനത്തട്ടിപ്പ്; മുഖ്യപ്രതി അടക്കം നാലു പേര്‍ക്കൂടി അറസ്റ്റില്‍

  തൃശൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി അടക്കം നാലു പേര്‍ക്കൂടി അറസ്റ്റില്‍. തട്ടിപ്പിന്റെ സൂത്രധാരയും നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയുമായ ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശിനി ഗീത രാജഗോപാല്‍ എന്ന ഗീതാ റാണി (57), കൂട്ടാളികളായ വാടാനപ്പിള്ളി പുതിയവീട്ടില്‍ ഉമ്മര്‍ (58), തൃശൂര്‍ പൂമല ചോറ്റുപാറ കാരാത്ര വീട്ടില്‍ ജോയ് (39), ഇരിങ്ങാലക്കുട പടിയൂര്‍ കോലത്ത് വീട്ടില്‍ രാധാകൃഷ്ണന്‍ എന്ന രാധ (50) എന്നിവരെയാണ് പോലീസ് പൊള്ളാച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഈ … Continue reading "നിയമനത്തട്ടിപ്പ്; മുഖ്യപ്രതി അടക്കം നാലു പേര്‍ക്കൂടി അറസ്റ്റില്‍"

Published On:Aug 9, 2013 | 1:14 pm

arrested

 
തൃശൂര്‍: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഘത്തിലെ മുഖ്യപ്രതി അടക്കം നാലു പേര്‍ക്കൂടി അറസ്റ്റില്‍. തട്ടിപ്പിന്റെ സൂത്രധാരയും നിരവധി തട്ടിപ്പുകേസുകളിലെ പ്രതിയുമായ ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശിനി ഗീത രാജഗോപാല്‍ എന്ന ഗീതാ റാണി (57), കൂട്ടാളികളായ വാടാനപ്പിള്ളി പുതിയവീട്ടില്‍ ഉമ്മര്‍ (58), തൃശൂര്‍ പൂമല ചോറ്റുപാറ കാരാത്ര വീട്ടില്‍ ജോയ് (39), ഇരിങ്ങാലക്കുട പടിയൂര്‍ കോലത്ത് വീട്ടില്‍ രാധാകൃഷ്ണന്‍ എന്ന രാധ (50) എന്നിവരെയാണ് പോലീസ് പൊള്ളാച്ചിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഈ സംഘത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ച പത്തുപേരെ പിടികിട്ടാനുണ്ട്. ഇവരെ തെരഞ്ഞുവരികയാണ്. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്, എസിപി ചന്ദന്‍ ചൗധരി, അഡീഷണല്‍ എസിപി ഷാഹുല്‍ ഹമീദ് എന്നിവരുടെ മേല്‍നോട്ടത്തില്‍, വെസ്റ്റ് സിഐ എ. രാമചന്ദ്രന്‍, എസ്‌ഐ വി.സി. സൂരജ്, പോലീസ് ഓഫീസര്‍മാരായ സുരേഷ്, ജിജി, ബിജു, ആന്റോ ഫ്രാന്‍സിസ്, ടോണി വര്‍ഗീസ്, പ്രസാദ്, ഗീത, സവിതാറാം എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.
വ്യോമസേന, റെയില്‍വേ, ബാങ്കുകള്‍, ദേവസ്വം ബോര്‍ഡ്, സ്‌കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലും വിദേശത്തുമാണ് സംഘം ജോലി വാഗ്്ദാനം നടത്തി വന്‍തുക തട്ടിയെടുത്തത്. ഈ കേസില്‍ നേരത്തെ രണ്ടുപേര്‍ പിടിയിലായിരുന്നു. ഉന്നതരുമായി അടുത്ത ബന്ധമുണ്ടെന്നു വിശ്വസിപ്പിച്ച് ഇരുപതോളം പേരില്‍നിന്നായി ഒന്നരക്കോടി രൂപയോളം ഈ സംഘം തട്ടിയെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനിരയായ കൂടുതല്‍ പേര്‍ പരാതികളുമായി വിവിധ പോലീസ സ്റ്റേഷനുകളില്‍ അടുത്ത ദിവസങ്ങളിലായി എത്തുമെന്നാണു കരുതുന്നത്.
അയ്യന്തോള്‍ വല്ലത്തുവീട്ടില്‍ വിജയന്റെ ഭാര്യ ഉഷാകുമാരി (48), ആലപ്പാട്ട് ഇഴുവപ്പാടി വീട്ടില്‍ സജീവന്റെ ഭാര്യ പ്രജിത (28) എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. വഞ്ചന, വ്യാജ രേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ആറു പ്രതികള്‍ക്കെതിരേയും കേസെടുത്തിരിക്കുന്നത്.
ഉന്നതബന്ധവും സ്വാധീനങ്ങളുമുണ്ടെന്നു വിദ്യാസമ്പന്നരെപ്പോലും വിശ്വസിപ്പിച്ചാണു തട്ടിപ്പ് നടത്തിയിരുന്നത്. ബാങ്ക് ഓഫീസര്‍. എയര്‍ഫോഴ്‌സില്‍ എയര്‍മാന്‍, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, ചവറ ടൈറ്റാനിക്, കണ്‍സ്യൂമര്‍ ഫെഡ്, റെയില്‍വേ എന്നിവിടങ്ങളില്‍ ക്ലര്‍ക്ക്, വിവിധ സ്‌കൂളില്‍ അധ്യാപക ജോലി എന്നിവ വാഗ്ദാനം ചെയ്തു ലക്ഷക്കണക്കിനു രൂപ ഈ സംഘം തട്ടിയെടുത്തു. വിവിധ സ്ഥലങ്ങളില്‍ വാടകക്കു വീടെടുത്ത് ഒളിവില്‍ താമസിച്ചാണു സംഘം തട്ടിപ്പു നടത്തുന്നത്.

 

LIVE NEWS - ONLINE

 • 1
  5 hours ago

  ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

 • 2
  7 hours ago

  അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

 • 3
  8 hours ago

  ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

 • 4
  11 hours ago

  മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

 • 5
  12 hours ago

  സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

 • 6
  14 hours ago

  നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

 • 7
  14 hours ago

  ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

 • 8
  15 hours ago

  വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

 • 9
  15 hours ago

  നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല