Tuesday, September 18th, 2018

നാലംഗ കുടുംബത്തിന്റെ മരണം : ഒരാള്‍ അറസ്റ്റില്‍

തിരു : പേരൂര്‍ക്കടയില്‍ നാലംഗകുടുംബം ആത്മഹത്യചെയ്ത സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മലയിന്‍കീഴ് സ്വദേശി സുനിലാണ് അറസ്റ്റിലായത്. തൃശൂര്‍ ഒളശ്ശിക്കര സ്വദേശി വിജേഷ് (28), ഭാര്യ അശ്വതി (24), മക്കളായ ദേവിക (4), നാല്‍പ്പതുദിവസം പ്രായമുള്ള ദേവനന്ദന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിജേഷിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും മറ്റുള്ള മൂന്നുപേര്‍ വിഷം കഴിച്ച് മരിച്ച നിലയിലുമായിരുന്നു. വിജേഷിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് ചിലര്‍ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് കരുതുന്നത്. ചൊവ്വാഴ്ച കാറിലെത്തിയ … Continue reading "നാലംഗ കുടുംബത്തിന്റെ മരണം : ഒരാള്‍ അറസ്റ്റില്‍"

Published On:Apr 12, 2013 | 4:57 pm

തിരു : പേരൂര്‍ക്കടയില്‍ നാലംഗകുടുംബം ആത്മഹത്യചെയ്ത സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റു ചെയ്തു. മലയിന്‍കീഴ് സ്വദേശി സുനിലാണ് അറസ്റ്റിലായത്.
തൃശൂര്‍ ഒളശ്ശിക്കര സ്വദേശി വിജേഷ് (28), ഭാര്യ അശ്വതി (24), മക്കളായ ദേവിക (4), നാല്‍പ്പതുദിവസം പ്രായമുള്ള ദേവനന്ദന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിജേഷിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും മറ്റുള്ള മൂന്നുപേര്‍ വിഷം കഴിച്ച് മരിച്ച നിലയിലുമായിരുന്നു. വിജേഷിന് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നെന്നും ഇതുമായി ബന്ധപ്പെട്ട് ചിലര്‍ ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പോലീസ് കരുതുന്നത്. ചൊവ്വാഴ്ച കാറിലെത്തിയ അഞ്ചംഗസംഘം വിജേഷിനെയും കുടുംബത്തെയും അശ്വതിയുടെ അമ്മ ജയന്തിയെയും ഭീഷണിപ്പെടുത്തിയതായും ദൃക്‌സാക്ഷികള്‍ പറയുന്നു. മലയിന്‍കീഴില്‍ ഒരു വീടിന്റെ പെയിന്റിങ് ജോലിയുമായി ബന്ധപ്പെട്ട് വിജേഷ് 2,42,000 രൂപ വാങ്ങിയെന്നും എന്നാല്‍ ഈ തുകക്കുള്ള ജോലി ചെയ്യാന്‍ വിജേഷ് തയാറായില്ലെന്നും പോലീസിനു സൂചന ലഭിച്ചിട്ടുണ്ടത്രെ.
വീട്ടില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന രണ്ട് പേരെ പേരൂര്‍ക്കട പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    59 mins ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    2 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    4 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    6 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    8 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    9 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    9 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    10 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    10 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍