Monday, November 19th, 2018

നാലംഗ കുടുംബം തീവണ്ടിക്ക്‌ മുന്നില്‍ചാടി: അമ്മയും കുഞ്ഞുംമരിച്ചു

കരുനാഗപ്പള്ളി: നാലംഗ കുടുംബം തീവണ്ടിക്ക്‌ മുന്നില്‍ചാടി അമ്മയും കുഞ്ഞുംമരിച്ചു. ഇവരില്‍ അമ്മയും ഒന്നരവയസുള്ള കുഞ്ഞും മരിച്ചു. രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി വടക്ക്‌ കുന്നേല്‍ പടീറ്റതില്‍ ശ്രീകുമാറിന്റെ ഭാര്യ മായ (23), മകള്‍ ഒരുവയസുള്ള രേവതി എന്നിവരാണ്‌ മരിച്ചത്‌. ഗുരുതരവസ്ഥയിലായ ശ്രീകുമാര്‍ (30), മൂത്തമകള്‍ രോഹിണി (അഞ്ച്‌) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാവിലെ 6.30 ഓടെ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനടുത്ത്‌ പാലോലികുളങ്ങര മുസ്‌ലിം ജമാഅത്ത്‌ പള്ളിക്ക്‌ സമീപം ട്രാക്കിലാണ്‌ കുടുംബത്തെ ട്രെയിന്‍ തട്ടിയ … Continue reading "നാലംഗ കുടുംബം തീവണ്ടിക്ക്‌ മുന്നില്‍ചാടി: അമ്മയും കുഞ്ഞുംമരിച്ചു"

Published On:Jun 8, 2013 | 6:43 pm

കരുനാഗപ്പള്ളി: നാലംഗ കുടുംബം തീവണ്ടിക്ക്‌ മുന്നില്‍ചാടി അമ്മയും കുഞ്ഞുംമരിച്ചു. ഇവരില്‍ അമ്മയും ഒന്നരവയസുള്ള കുഞ്ഞും മരിച്ചു. രണ്ടുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി വടക്ക്‌ കുന്നേല്‍ പടീറ്റതില്‍ ശ്രീകുമാറിന്റെ ഭാര്യ മായ (23), മകള്‍ ഒരുവയസുള്ള രേവതി എന്നിവരാണ്‌ മരിച്ചത്‌. ഗുരുതരവസ്ഥയിലായ ശ്രീകുമാര്‍ (30), മൂത്തമകള്‍ രോഹിണി (അഞ്ച്‌) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാവിലെ 6.30 ഓടെ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനടുത്ത്‌ പാലോലികുളങ്ങര മുസ്‌ലിം ജമാഅത്ത്‌ പള്ളിക്ക്‌ സമീപം ട്രാക്കിലാണ്‌ കുടുംബത്തെ ട്രെയിന്‍ തട്ടിയ നിലയില്‍ കണ്ടത്‌. ഇതുവഴി വന്ന യാത്രക്കാരാണ്‌ ഇവരെ ട്രാക്കില്‍ കണ്ടത്‌. ഉടന്‍ തന്നെ നാട്ടുകാര്‍ രോഹിണിയെ ആശുപത്രിയിലേക്ക്‌ മാറ്റുകയായിരുന്നു. തുടര്‍ന്ന്‌ ശ്രീകുമാറിനെയും കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രിയിലെത്തിച്ചു. മായയും രേവതിയും ട്രാക്കില്‍ തന്നെ മരിച്ച നിലയിലായിരുന്നു. ശ്രീകുമാറിന്റെ ഒരു കാല്‍ നഷ്‌ടപ്പെട്ടനിലിയിലാണ്‌.
രാവിലെ 5.30ഓടെ കടന്നുപോയ ഏതോ ട്രെയിനാവാം ഇവരെ തട്ടിയതെന്ന്‌ കരുതുന്നു. കനത്ത മഴയെതുടര്‍ന്ന്‌ രാവിലെ നാട്ടുകാരാരും പുറത്തിറങ്ങിയില്ല. അതിനാല്‍ വൈകിയാണ്‌ അപകടവിവരമറിയുന്നത്‌. മായയുടെയും കുഞ്ഞിന്റെയും മൃതദേഹം കരുനാഗപ്പള്ളി താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. ശ്രീകുമാര്‍ കൂലിപണിക്കാരനാണ്‌. 

LIVE NEWS - ONLINE

  • 1
    17 mins ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 2
    29 mins ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’

  • 3
    32 mins ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 4
    40 mins ago

    ജാമ്യമില്ലാ വകുപ്പ് പോലീസ് ദുരുപയോഗം ചെയ്യുന്നു: ശ്രീധരന്‍ പിള്ള

  • 5
    45 mins ago

    ശബരിമലയില്‍ പോലീസ്‌രാജ്: ശോഭ സുരേന്ദ്രന്‍

  • 6
    1 hour ago

    ഫിജിയില്‍ ശക്തമായ ഭൂചലനം

  • 7
    1 hour ago

    രണ്‍വീറും ദീപികയും തിരിച്ചെത്തി

  • 8
    1 hour ago

    മേരികോം ഫൈനലില്‍

  • 9
    2 hours ago

    തിരിച്ചിറങ്ങാമെന്ന ഉറപ്പിന്‍മേല്‍ ശശികല സന്നിധാനത്തേക്ക്