Friday, November 24th, 2017

നാദിര്‍ഷ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം: ഹൈക്കോടതി

ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യലാണോ കേസന്വേഷണമെന്ന് കോടതി ചോദിച്ചു. ഈ കേസില്‍ അന്വേഷണം എന്ന് പൂര്‍ത്തിയാകുമെന്നും കോടതി ആരാഞ്ഞു.

Published On:Sep 13, 2017 | 3:41 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഈ മാസം 15 ന് അന്വേഷണ ഉദ്യോഗസ്ഥന്് മുമ്പാകെ ഹാജരാകാന്‍ സംവിധായകന്‍ നാദിര്‍ഷയോട് ഹൈക്കോടതി. കേസ് പരിഗണിക്കുന്ന ഈ മാസം 18 വരെ നാദിര്‍ഷയെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് നാദിര്‍ഷ ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി പരിഗണിച്ച കോടതി പോലീസിനെയും സര്‍ക്കാറിനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ഓരോ മാസവും ഓരോ പ്രതികളെ ചോദ്യം ചെയ്യലാണോ കേസന്വേഷണമെന്ന് കോടതി ചോദിച്ചു. ഈ കേസില്‍ അന്വേഷണം എന്ന് പൂര്‍ത്തിയാകുമെന്നും കോടതി ആരാഞ്ഞു.
ആരെ തൃപ്തിപ്പെടുത്താനാണ് ഈ കേസന്വേഷണം. കുറ്റപ്പത്രം കൊടുത്ത കേസിലെ പ്രതിയെ പലവട്ടം ചോദ്യം ചെയ്യുന്നത് ക്രിമിനല്‍ നടപടി ചട്ടത്തിലെ ഏത് വകുപ്പ് പ്രകാരമാണ്. ബുദ്ധിപരവും ശാസ്ത്രീയവുമായ അന്വേഷണം കേസില്‍ നടക്കുന്നില്ല. റോഡിലിറങ്ങി ഹെല്‍മെറ്റ് വേട്ടയും സീറ്റ് ബെല്‍റ്റ് പരിശോധനയുമാണ് പോലീസിന്റെ ജോലി. ടവര്‍ ലൊക്കേഷന്‍ മാത്രം അടിസ്ഥാനമാക്കിയുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്. നാദിര്‍ഷയെ ചോദ്യം ചെയ്യുന്നത് എന്തിനു വേണ്ടിയാണന്നും കോടതി ചോദിച്ചു.

 

LIVE NEWS - ONLINE

  • 1
    5 mins ago

    ഡോക്ടറെ കൈയ്യേറ്റം ചെയ്ത രണ്ടുപേര്‍ അറസ്റ്റില്‍; കേസെടുത്തത് ജാമ്യമില്ലാ വകുപ്പില്‍

  • 2
    12 mins ago

    ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

  • 3
    36 mins ago

    ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

  • 4
    40 mins ago

    നാഗ്പൂരില്‍ ലങ്ക വിയര്‍ക്കുന്നു

  • 5
    45 mins ago

    ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

  • 6
    2 hours ago

    കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

  • 7
    2 hours ago

    ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

  • 8
    2 hours ago

    റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    3 hours ago

    നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍