Tuesday, April 23rd, 2019

ഓണത്തിന് നാട്ടിലെത്താന്‍ കരിഞ്ചന്ത തന്നെ ശരണം

ഓണത്തിന് നാട്ടിലേക്കു എത്താത്തവരായി തീരെചുക്കം പേരെ ഉണ്ടാകുകയുള്ളൂ. എന്നാല്‍ ഇനിയുള്ള ഓണം നാട്ടിലെത്തി ഉണ്ണാം എന്ന് മേഹിക്കുന്നത് തെറ്റായിപ്പോകുമോ എന്ന സംശയത്തിലാണ് പലരും. ഓണക്കാലത്തു ചാകര കൊയ്യാനായി ട്രാവല്‍ ഏജന്റുമാര്‍ വലവിരിച്ചു കഴിഞ്ഞു. ടിക്കറ്റ് കരിഞ്ചന്ത തുടച്ചുനീക്കിയെന്നാണു റയില്‍വേയുടെ അവകാശവാദമെങ്കിലും ഒന്നിനും ഒരു കുറവും സംഭവിച്ചിട്ടില്ലെന്നത് പകല്‍പോലെ സത്യം. ഇത്തവണത്തെ ഓണക്കാലത്തേക്കുള്ള ടിക്കറ്റുകള്‍ എപ്പോഴേ ട്രാവല്‍ ഏജന്റുമാര്‍ സ്വന്തമാക്കിക്കഴിഞ്ഞു. സ്വകാര്യ ദീര്‍ഘധൂര ബസ്സുകളുടെ അവസ്ഥയും അത്രയ്ക്ക് മോശമൊന്നുമല്ല. മാസങ്ങള്‍ക്കു മുന്‍പേതന്നെ ടിക്കറ്റുകളും തീര്‍ന്നുതുടങ്ങിയിരുന്നു. ഇനി യാത്രക്കാര്‍ക്ക് കരഞ്ചന്ത … Continue reading "ഓണത്തിന് നാട്ടിലെത്താന്‍ കരിഞ്ചന്ത തന്നെ ശരണം"

Published On:Jul 31, 2013 | 12:07 pm

ഓണത്തിന് നാട്ടിലേക്കു എത്താത്തവരായി തീരെചുക്കം പേരെ ഉണ്ടാകുകയുള്ളൂ. എന്നാല്‍ ഇനിയുള്ള ഓണം നാട്ടിലെത്തി ഉണ്ണാം എന്ന് മേഹിക്കുന്നത് തെറ്റായിപ്പോകുമോ എന്ന സംശയത്തിലാണ് പലരും. ഓണക്കാലത്തു ചാകര കൊയ്യാനായി ട്രാവല്‍ ഏജന്റുമാര്‍ വലവിരിച്ചു കഴിഞ്ഞു. ടിക്കറ്റ് കരിഞ്ചന്ത തുടച്ചുനീക്കിയെന്നാണു റയില്‍വേയുടെ അവകാശവാദമെങ്കിലും ഒന്നിനും ഒരു കുറവും സംഭവിച്ചിട്ടില്ലെന്നത് പകല്‍പോലെ സത്യം. ഇത്തവണത്തെ ഓണക്കാലത്തേക്കുള്ള ടിക്കറ്റുകള്‍ എപ്പോഴേ ട്രാവല്‍ ഏജന്റുമാര്‍ സ്വന്തമാക്കിക്കഴിഞ്ഞു. സ്വകാര്യ ദീര്‍ഘധൂര ബസ്സുകളുടെ അവസ്ഥയും അത്രയ്ക്ക് മോശമൊന്നുമല്ല. മാസങ്ങള്‍ക്കു മുന്‍പേതന്നെ ടിക്കറ്റുകളും തീര്‍ന്നുതുടങ്ങിയിരുന്നു. ഇനി യാത്രക്കാര്‍ക്ക് കരഞ്ചന്ത തന്നെ ശരണം.
തിരിച്ചറിയല്‍ രേഖകള്‍ കര്‍ശനമാക്കിയതോടെ ഗ്രൂപ്പ് ടിക്കറ്റില്‍ ഒരാളെ ഒറിജിനലും മറ്റുള്ളവരെ ഡ്യൂപ്ലിക്കേറ്റുമാക്കിയാണ് ഏജന്റുമാരുടെ തട്ടിപ്പ്. ഒറിജിനലാവാന്‍ സ്ഥിരം യാത്രക്കാരായ കുറെപ്പേരുടെ പട്ടിക അവരുടെ കൈവശമുണ്ട്. ഈയാളിന്റെ പേരിലായിരിക്കും ടിക്കറ്റ്. ടി ടി ഇ പരിശോധനയ്ക്ക് എത്തുമ്പോള്‍ ഒറിജിനല്‍ യാത്രക്കാരന്റെ തിരിച്ചറിയല്‍ രേഖ കൃത്യമായിരിക്കും. സംഘത്തിലെ ബാക്കിയുള്ളവരുടെ തിരിച്ചറിയല്‍ രേഖയും വേണമെങ്കില്‍ ടി ടി ഇക്ക് ആവശ്യപ്പെടാമെങ്കിലും അതു പതിവില്ല. ഡ്യൂപ്ലിക്കേറ്റ് പേരുകളില്‍ പോകുന്നയാളിനോടു യാത്രാവേളയിലെ പേരും ടിക്കറ്റ് ഏതു സ്‌റ്റേഷന്‍ വരെയുള്ളതാണെന്നും ഏജന്റ് കൃത്യമായി അറിയിച്ചിരിക്കും.

 

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 2
    3 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 3
    4 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 4
    4 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 5
    5 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 6
    6 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 7
    6 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 8
    6 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 9
    6 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു