Wednesday, September 19th, 2018

നാട്ടാര്‍ക്ക് അവധി ; പോലീസിന് ശിവരാത്രി !

കണ്ണൂര്‍ : തുടര്‍ച്ചയായ അവധിയും ഹര്‍ത്താലും നല്‍കിയ ആലസ്യത്തില്‍ നിന്നും നാടും നഗരവും ഉണര്‍ന്നിട്ടില്ല. ഞായറാഴ്ച പതിവ് അവധിക്ക് തൊട്ട് ശിവരാത്രി അവധിയും ചൊവ്വാഴ്ച യു ഡി എഫ്-എല്‍ ഡി എഫ് ഹര്‍ത്താ ലും . ഇന്ന് വ്യാപാരികളുടെ കടയടപ്പുകള്‍ കൂടിയായപ്പോള്‍ നാടും നഗരവുമെല്ലാം ഉറക്കചടവില്‍ തന്നെ. തിങ്കളാഴ്ച ജനം ഉറക്കെമൊഴിച്ച് ശിവരാത്രി ആഘോഷിച്ചപ്പോള്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമെല്ലാം ജില്ലയിലേയും അയല്‍ജില്ലയിലേയും പോലീസുകാര്‍ക്ക് ശിവരാത്രിയായി. തളിപ്പറമ്പ് അരിയില്‍ തുടങ്ങിയ സംഘര്‍ഷം തളിപ്പറമ്പ് ടൗണിലേക്കും പിന്നീട് കമ്പില്‍,കാട്ടാമ്പള്ളി, ചക്കരക്കല്‍, പൂതപ്പാറ, … Continue reading "നാട്ടാര്‍ക്ക് അവധി ; പോലീസിന് ശിവരാത്രി !"

Published On:Feb 22, 2012 | 8:19 am

കണ്ണൂര്‍ : തുടര്‍ച്ചയായ അവധിയും ഹര്‍ത്താലും നല്‍കിയ ആലസ്യത്തില്‍ നിന്നും നാടും നഗരവും ഉണര്‍ന്നിട്ടില്ല. ഞായറാഴ്ച പതിവ് അവധിക്ക് തൊട്ട് ശിവരാത്രി അവധിയും ചൊവ്വാഴ്ച യു ഡി എഫ്-എല്‍ ഡി എഫ് ഹര്‍ത്താ ലും . ഇന്ന് വ്യാപാരികളുടെ കടയടപ്പുകള്‍ കൂടിയായപ്പോള്‍ നാടും നഗരവുമെല്ലാം ഉറക്കചടവില്‍ തന്നെ.
തിങ്കളാഴ്ച ജനം ഉറക്കെമൊഴിച്ച് ശിവരാത്രി ആഘോഷിച്ചപ്പോള്‍ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമെല്ലാം ജില്ലയിലേയും അയല്‍ജില്ലയിലേയും പോലീസുകാര്‍ക്ക് ശിവരാത്രിയായി. തളിപ്പറമ്പ് അരിയില്‍ തുടങ്ങിയ സംഘര്‍ഷം തളിപ്പറമ്പ് ടൗണിലേക്കും പിന്നീട് കമ്പില്‍,കാട്ടാമ്പള്ളി, ചക്കരക്കല്‍, പൂതപ്പാറ, മാട്ടൂല്‍ , കണ്ണൂര്‍ ടൗണ്‍, ഇരിക്കൂര്‍, മുഴപ്പിലങ്ങാട് എന്നിങ്ങനെ ജില്ലയിലെ വിവിധ മേഖലയിലേക്ക് പടര്‍ന്നപ്പോള്‍ പോലീസിന് ഊണും ഉറക്കവും ഉപേക്ഷിച്ച് പരക്കം പായേണ്ടി വന്നു. ഏഴ് സര്‍ക്കിള്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് സംഘര്‍ഷത്തിന് അല്‍പം ശമനമുണ്ടാക്കി. എന്നാല്‍ ഇന്ന ലെ ഉച്ചക്ക് ശേഷം കെ എം ഷാജി എം എല്‍ എയുടേ കാറിന് നേരെ കല്ലേറ് നടന്നെന്ന വാര്‍ത്ത പ്രചരിച്ചതോടെ വീണ്ടും സംഘര്‍ഷഭീതി ഉണര്‍ന്നു. ഇന്നലെ രാത്രി പ്രത്യേകിച്ച് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. അതേസമയം ഇന്ന് കാലത്ത് ചേരാനിരുന്ന സമാധാന യോഗത്തിന്റെ അറിയിപ്പ് കിട്ടാത്തതിനെ തുടര്‍ന്ന് സി പി എം വിട്ട് നില്‍ക്കുന്നതും പോലീസ് നിരുത്തരവാദിപരമായി പെരുമാറുന്നുവെന്ന സി പിഎമ്മിന്റെ ആരോപണവും പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കും.

LIVE NEWS - ONLINE

  • 1
    26 mins ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 2
    2 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 3
    5 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 4
    6 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 5
    7 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 6
    8 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 7
    10 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    10 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 9
    10 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി