ജോഹന്നസ്ബെര്ഗ് : ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നദക്ഷിണാഫ്രിക്കന് മുന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ ആരോഗ്യനില മെച്ചപ്പെട്ടു. മണ്ടേലക്ക് ഇപ്പോള്‍ ശ്വസാതടസ്സമില്ലെന്ന് പ്രസിഡന്റ് ജേക്കബ്ബ് സുമയുടെ ഓപീസ് അറിയിച്ചു. അഞ്ച് ദിവസം മുമ്പാണ് ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.