Saturday, July 20th, 2019

നല്ല ആരോഗ്യത്തിന് നല്ല ഉറക്കം

ഉറക്കവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നു. നല്ല ഉറക്കമുള്ള ഒരാള്‍ക്കെ നല്ല ആരോഗ്യം നിലനിര്‍ത്താനാവുകയുള്ളൂ. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് ഉറക്കം. ശാരീരിക ആരോഗ്യത്തിനു മാത്രമല്ല മാനസികാരോഗ്യത്തിനും ഇത് വളരെ പ്രധാനം തന്നെ. നല്ല ഉറക്കം ലഭിക്കാത്തതിന് കാരണങ്ങള്‍ പലതുണ്ടാകാം. ശാരീരികവും മാനസികവുമായ കാരണങ്ങളുള്‍പ്പെടെ.എന്നാല്‍ ഒരു കുഞ്ഞിനെപ്പോലെ ശാന്തമായി, ഗാഢമായി ഉറങ്ങണോ അതിന് ചില മാര്‍ഗങ്ങള്‍ ഇതാ. സമയം വളരെ പ്രധാനം എപ്പോഴും ഒരേ സമയത്തു തന്നെ ഉറങ്ങാന്‍ ശീലിക്കുക. ഈ സമയമാകുമ്പോള്‍ ഉറക്കം താനേ … Continue reading "നല്ല ആരോഗ്യത്തിന് നല്ല ഉറക്കം"

Published On:Mar 26, 2013 | 4:54 pm

ഉറക്കവും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ട് നില്‍ക്കുന്നു. നല്ല ഉറക്കമുള്ള ഒരാള്‍ക്കെ നല്ല ആരോഗ്യം നിലനിര്‍ത്താനാവുകയുള്ളൂ. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് വളരെ പ്രധാനമാണ് ഉറക്കം. ശാരീരിക ആരോഗ്യത്തിനു മാത്രമല്ല മാനസികാരോഗ്യത്തിനും ഇത് വളരെ പ്രധാനം തന്നെ. നല്ല ഉറക്കം ലഭിക്കാത്തതിന് കാരണങ്ങള്‍ പലതുണ്ടാകാം. ശാരീരികവും മാനസികവുമായ കാരണങ്ങളുള്‍പ്പെടെ.എന്നാല്‍ ഒരു കുഞ്ഞിനെപ്പോലെ ശാന്തമായി, ഗാഢമായി ഉറങ്ങണോ അതിന് ചില മാര്‍ഗങ്ങള്‍ ഇതാ.
സമയം വളരെ പ്രധാനം
എപ്പോഴും ഒരേ സമയത്തു തന്നെ ഉറങ്ങാന്‍ ശീലിക്കുക. ഈ സമയമാകുമ്പോള്‍ ഉറക്കം താനേ വന്നുകൊള്ളും. ബെഡ്‌റൂമില്‍ നിന്ന് ടിവി ഒഴിവാക്കുക. നല്ല കിടക്കയും തലയിണയും പ്രധാനം. ഇവ ശരിയല്ലെങ്കില്‍ ഉറക്കത്തിനും ഭംഗം വരും. ഉറങ്ങുന്നതിന് ചുരുങ്ങിയത് രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കുക. ഭക്ഷണം ശരിയായി ദഹിക്കാതെ ഉറങ്ങുന്നത് ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ബെഡ്‌റൂമില്‍ അരണ്ട വെളിച്ചം മാത്രം ഇടുക. കൂടുതല്‍വെളിച്ചം ഉറക്കത്തെ തടസപ്പെടുത്തും. കഴിക്കുന്ന ഭക്ഷണവും അളവും പ്രധാനം. രാത്രിയില്‍ എളുപ്പം ദഹിക്കുന്ന ആഹാരം മിതമായ അളവില്‍ കഴിക്കുവാന്‍ ശ്രദ്ധിക്കണം. ചായ, കാപ്പി തുടങ്ങിയവ ഉറങ്ങുന്നതിനു മുമ്പ് ഒഴിവാക്കണം.
മദ്യപിക്കുന്നത് നല്ല ഉറക്കത്തെ സഹായിക്കുമെന്ന മിഥ്യാധാരണ പലര്‍ക്കുമുണ്ട്. ഇത് ഞരമ്പിനെ തളര്‍ത്തും. ഉറക്കം വരുത്തുമെന്നേയുള്ളൂ, ഉറങ്ങാന്‍ മദ്യം സഹായിക്കില്ല.
രാവിലെ മുഴുവന്‍ ചുറുചുറുക്കോടെ ജോലികള്‍ ചെയ്യുക
ഇത് രാത്രി നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. വ്യായാമവും ഉറക്കത്തെ സഹായിക്കുന്ന ഘടകം തന്നെ. എന്നാല്‍ രാത്രി കിടക്കുന്നതിനു മുമ്പ് വ്യായാമം ഒഴിവാക്കുക. അസുഖങ്ങള്‍, പ്രത്യേകിച്ച് മൂക്കടപ്പു പോലുള്ള പ്രശ്‌നങ്ങള്‍ ഉറക്കത്തിനു ഭംഗം വരുത്തും. ഇവക്കുള്ള ചികിത്സാവഴികള്‍ തേടുക.
മെഡിറ്റേഷന്‍,യോഗ തുടങ്ങിയവ ചെയ്ത് മനസിനെ ശാന്തമാക്കുക.
ഇത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. ഉച്ചയുറക്കവും ഇടക്കുറങ്ങുന്ന ശീലവുമുണ്ടെങ്കില്‍ അത് ഒഴിവാക്കുക. ഇതും രാത്രിയിലെ നല്ല ഉറക്കത്തിനു തടസം നില്‍ക്കുന്ന ഒന്നാണ്. ഉറക്കത്തിനിടയില്‍ മൂത്രശങ്കയുണ്ടാകുന്നത് ശാന്തമായ ഉറക്കത്തിനു ഭംഗം വരുത്തും. കിടക്കും മുമ്പ് ബാത്‌റൂമില്‍ പോകുക. മനസിനെ അലട്ടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഉറങ്ങാന്‍ കിടക്കുമ്പോള്‍ ചിന്തിക്കരുത്. ഇത് ഉറക്കം കെടുത്തും. രാത്രിയില്‍ മണിയടിക്കാത്ത ക്ലോക്കു മാത്രം ബെഡ്‌റൂമില്‍ വെയ്ക്കുക. അല്ലെങ്കില്‍ ഇതിന്റെ മണിയടി നിങ്ങളെ അലോസരപ്പെടുത്തും. ബഹളങ്ങളും ശബ്ദങ്ങളും എത്താത്ത രീതിയില്‍ കിടപ്പുമുറി ക്രമീകരിക്കുക. ശാന്തമായ അന്തരീക്ഷം നല്ല ഉറക്കത്തെ സഹായിക്കും. ബെഡ്‌റൂമിലെ ചൂടൊഴിവാക്കാന്‍ വഴികള്‍ സ്വീകരിക്കണം. ചൂട് നല്ല ഉറക്കം കെടുത്തും. കിടക്കുമുമ്പ് ചെറുചൂടുള്ള പാല്‍ കുടിക്കുന്നത് ശീലമാക്കുക. നല്ല ഉറക്കം ലഭിക്കാന്‍ ഇത് സഹായിക്കും. കമ്പ്യൂട്ടറും ലാപ്‌ടോപ്പുമെല്ലാം ഉറങ്ങാന്‍ നേരത്ത് നോക്കുന്ന ശീലം ഒഴിവാക്കുക. ഇതും ഉറക്കം കെടുത്തും.

LIVE NEWS - ONLINE

 • 1
  2 mins ago

  വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

 • 2
  9 mins ago

  ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

 • 3
  3 hours ago

  കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

 • 4
  3 hours ago

  സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

 • 5
  4 hours ago

  തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

 • 6
  4 hours ago

  സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

 • 7
  5 hours ago

  വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

 • 8
  5 hours ago

  വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

 • 9
  5 hours ago

  കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു