Thursday, April 18th, 2019

നരമാറ്റാന്‍

    പണ്ട് നര പ്രായമായതിന്റെ ലക്ഷണമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്‌ട്രെസും പരിസരമലിനീകരണവും ജീവിത ശൈലികളും മറ്റും ചെറുപ്പക്കാരിലും നര വളര്‍ത്തുകയാണ്. നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര്‍ ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍ ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കുവാന്‍ ചില വഴികളിതാ… ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും. കുളിയ്ക്കുന്നതിനു മുമ്പ്് … Continue reading "നരമാറ്റാന്‍"

Published On:Sep 30, 2013 | 6:31 pm

Hair Cleaning Full

 

 
പണ്ട് നര പ്രായമായതിന്റെ ലക്ഷണമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സ്‌ട്രെസും പരിസരമലിനീകരണവും ജീവിത ശൈലികളും മറ്റും ചെറുപ്പക്കാരിലും നര വളര്‍ത്തുകയാണ്. നരച്ച മുടി കറുപ്പിയ്ക്കാന്‍ മിക്കവാറും പേര്‍ ആശ്രയിക്കുന്നത് ഹെയര്‍ ഡൈകളെയാണ്. എന്നാല്‍ ഇതിന് ദോഷവശങ്ങളും ഏറെയുണ്ട്. സ്വാഭാവിക രീതിയില്‍ മുടി കറുപ്പിയ്ക്കുവാന്‍ ചില വഴികളിതാ…
ഇഞ്ചിയില്‍ അല്‍പം പാല്‍ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ തേച്ചു പിടിപ്പിക്കാം. 10 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. ആഴ്ചയില്‍ ഒരിക്കല്‍ ഇതു ചെയ്താല്‍ ഗുണം ലഭിയ്ക്കും. കുളിയ്ക്കുന്നതിനു മുമ്പ്് അല്‍പം തേന്‍ മുടിയില്‍ പുരട്ടുക. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം. മുടിയ്ക്ക് കറുപ്പു നിറം തിരികെ ലഭിയ്ക്കും. ചെറുനാരങ്ങാനീരും വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് അല്‍പം കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. മുടിയ്ക്ക് കറുപ്പു നിറം സ്വാഭാവികമായി ലഭിയ്ക്കും.
തിളപ്പിയ്ക്കാത്ത പാല്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം ചെയ്യും. സവാള അരച്ചതും സവാളയുടെ നീരുമെല്ലാം മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ഗുണം നല്‍കും
കറിവേപ്പില അരച്ചു തലയില്‍ പുരട്ടുന്നതും ഇതിട്ട വെള്ളം കൊണ്ട് തല കഴുകുന്നതുമെല്ലാം മുടിയ്ക്ക് കറുപ്പു നിറം ലഭിയ്ക്കാന്‍ സഹായിക്കും.
തൈരും മയിലാഞ്ചിപ്പൊടിയും സമാസമം എടുത്ത് തലയില്‍ തേയ്ക്കുക. ഇത് ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യുന്നത് ഗുണം നല്‍കും.
നെല്ലിക്ക അരച്ചതോ നെല്ലിയ്ക്കാപ്പൊടിയോ തലയില്‍ തേയ്ക്കുന്നത് മുടിയ്ക്ക കറുപ്പു നിറം നല്‍കും. നെല്ലിക്ക കഴിയ്ക്കുന്നതും നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുന്നതുമെല്ലാം നല്ലതാണ്. തേയിലവെള്ളം തലയില്‍ തേച്ചു പിടിപ്പിയ്ക്കുക. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇതും മുടിയ്ക്കു കറുപ്പുനിറം നല്‍കും. ഇത്തരം പൊടിക്കൈകള്‍ ചെയ്ത് നരച്ച മുടിയില്‍ നിന്ന് രക്ഷപ്പെടാം.

LIVE NEWS - ONLINE

  • 1
    38 mins ago

    ജീവനക്കാരെയും യാത്രക്കാരെയും സഹായിക്കാന്‍ നടപടി വേണം

  • 2
    2 hours ago

    സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലിന് സാധ്യത

  • 3
    2 hours ago

    പ്രിയങ്ക ശനിയാഴ്ച വയനാട്ടില്‍

  • 4
    2 hours ago

    പൊന്നാനിയില്‍ തോറ്റാല്‍ എം.എല്‍.എ സ്ഥാനം രാജിവെക്കും: പി.വി അന്‍വര്‍

  • 5
    2 hours ago

    മുസ്ലിം സമുദായത്തിനെതിരായ പരാമര്‍ശം; ശ്രീധരന്‍ പിള്ളക്കെതിരെ കേസ്

  • 6
    6 hours ago

    രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

  • 7
    6 hours ago

    ഇന്ന് പെസഹ; നാളെ ദു:ഖവെള്ളി

  • 8
    6 hours ago

    ഭക്ഷണത്തില്‍ കീടം; ഇന്ത്യന്‍ ഭക്ഷണശാല അടച്ചുപൂട്ടി

  • 9
    7 hours ago

    ഹൈദരാബാദിന് ജയം