Thursday, January 17th, 2019

നദീ സംയോജനം കേരളത്തിന് ബാധകമല്ല : ഉമ്മന്‍ചാണ്ടി ; സംസ്ഥാനത്തെ തകര്‍ക്കും : വി എസ്

തിരു : നദീജല സംയോജന പദ്ധതിക്ക് അനുമതി നല്‍കിയ സുപ്രീം കോടതി വിധി കേരളത്തിന് ബാധകമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതിയോട് കേരളം ഒരിക്കലും യോജിക്കില്ലെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി അറിയിച്ചു. തുടക്കംമുതല്‍ തന്നെ കേരളം പദ്ധതിയെ എതിര്‍ക്കുന്നതാണ്. അതുകൊണ്ടു തന്നെ സുപ്രീംകോടതി വിധി കേരളത്തിന് ബാധകമാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ നദീസംയോജനം നടപ്പിലായാല്‍ കേരളത്തിലെ ജനങ്ങളുടെ അന്നവും വെള്ളവും മുട്ടുമെന്നും കേരളം പിന്നെ ഇതുപോലെ ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വി എസ് … Continue reading "നദീ സംയോജനം കേരളത്തിന് ബാധകമല്ല : ഉമ്മന്‍ചാണ്ടി ; സംസ്ഥാനത്തെ തകര്‍ക്കും : വി എസ്"

Published On:Feb 29, 2012 | 10:02 am

തിരു : നദീജല സംയോജന പദ്ധതിക്ക് അനുമതി നല്‍കിയ സുപ്രീം കോടതി വിധി കേരളത്തിന് ബാധകമാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പദ്ധതിയോട് കേരളം ഒരിക്കലും യോജിക്കില്ലെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവേ മുഖ്യമന്ത്രി അറിയിച്ചു.
തുടക്കംമുതല്‍ തന്നെ കേരളം പദ്ധതിയെ എതിര്‍ക്കുന്നതാണ്. അതുകൊണ്ടു തന്നെ സുപ്രീംകോടതി വിധി കേരളത്തിന് ബാധകമാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
എന്നാല്‍ നദീസംയോജനം നടപ്പിലായാല്‍ കേരളത്തിലെ ജനങ്ങളുടെ അന്നവും വെള്ളവും മുട്ടുമെന്നും കേരളം പിന്നെ ഇതുപോലെ ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി. പദ്ധതിക്കായുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളം റിവ്യൂ ഹരജി നല്‍കണമെന്നും വി എസ് ആവശ്യപ്പെട്ടു.
പമ്പയും അച്ചന്‍ കോവിലാറും നദീ സംയോജനത്തില്‍ ദിശ മാറി ഒഴുകുന്നതോടെ മധ്യതിരുവിതാംകൂറിന്റെ ഗതിതന്നെ മാറും. പമ്പയടക്കം പടിഞ്ഞോറോട്ട് ഒഴുകുന്ന നദികള്‍ കിഴക്കോട്ട് ഒഴുക്കണമെന്നത് തമിഴ്‌നാടിന്റെ ആവശ്യമാണ്. ഇത്തരത്തില്‍ ലഭിക്കുന്ന വെള്ളം സംഭരിക്കാന്‍ തമിഴ്‌നാട് 100 കോടി രൂപ മുടക്കി പുതിയ ഡാം തന്നെ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിന് അനുകൂലമായ വിധത്തിലാണ് സുപ്രീം കോടതി വിധി വന്നിരിക്കുന്നതെന്നും വി എസ് ആരോപിച്ചു.
സുപ്രിംകോടതി വിധി ഫെഡറല്‍ താല്‍പര്യങ്ങള്‍ക്ക് എതിരാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും ആരോപിച്ചു.

LIVE NEWS - ONLINE

  • 1
    11 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    13 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    15 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    15 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    18 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    19 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    20 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    20 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    20 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം