Thursday, February 21st, 2019

നടി അനന്യയുടെ പ്രതിശ്രുതവരനെതിരെ പിതാവ് പരാതി നല്‍കി

ഏറണാകുളം : നടി അനന്യയുടെ പ്രതിശ്രുത വരനെതിരെ പരാതി. അടുത്തിടെയാണ് തൃശൂര്‍ സ്വദേശിയായ ആജ്ഞനേയനുമായി അനന്യയുടെ വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ 2008ല്‍ ആജ്ഞനേയന്‍ കോഴിക്കോട്ടുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്നും അതുമറച്ചുവെച്ചുകൊണ്ടാണ്് അനന്യയുമായി വിവാഹം നിശ്ചയം നടത്തിയെന്നും കാണിച്ച് പിതാവ് ഗോപാലകൃഷ്ണന്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയെന്നാണ് വാര്‍ത്തകള്‍. കോഴിക്കോട്ടുള്ള പെണ്ടകുട്ടിയുമായുളള്ള വ്വാഹ ബന്ധം അധികം നീണ്ടുനിന്നില്ല. തുടര്‍ന്ന് ദമ്പതിമാര്‍ വിവാഹമോചനത്തിന് ഹരജി നല്‍കിയിരുന്നു. കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ബിസ്സിനസ്സുകാരനായ തൃശൂര്‍ സ്വദേശി ആഞ്ജനേയനും അനന്യയും … Continue reading "നടി അനന്യയുടെ പ്രതിശ്രുതവരനെതിരെ പിതാവ് പരാതി നല്‍കി"

Published On:Feb 14, 2012 | 2:41 pm

ഏറണാകുളം : നടി അനന്യയുടെ പ്രതിശ്രുത വരനെതിരെ പരാതി. അടുത്തിടെയാണ് തൃശൂര്‍ സ്വദേശിയായ ആജ്ഞനേയനുമായി അനന്യയുടെ വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ 2008ല്‍ ആജ്ഞനേയന്‍ കോഴിക്കോട്ടുള്ള ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചിരുന്നുവെന്നും അതുമറച്ചുവെച്ചുകൊണ്ടാണ്് അനന്യയുമായി വിവാഹം നിശ്ചയം നടത്തിയെന്നും കാണിച്ച് പിതാവ് ഗോപാലകൃഷ്ണന്‍ പെരുമ്പാവൂര്‍ പോലീസില്‍ പരാതി നല്‍കിയെന്നാണ് വാര്‍ത്തകള്‍.
കോഴിക്കോട്ടുള്ള പെണ്ടകുട്ടിയുമായുളള്ള വ്വാഹ ബന്ധം അധികം നീണ്ടുനിന്നില്ല. തുടര്‍ന്ന് ദമ്പതിമാര്‍ വിവാഹമോചനത്തിന് ഹരജി നല്‍കിയിരുന്നു.
കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ബിസ്സിനസ്സുകാരനായ തൃശൂര്‍ സ്വദേശി ആഞ്ജനേയനും അനന്യയും തമ്മിലുള്ള വിവാഹനിശ്ചയം ഏറണാകുളത്ത് നടന്നത്.
തന്റേത് പ്രണയ വിവാഹമല്ലെന്നും ഇരുവീട്ടുകാരും ആലോചിച്ച് ഉറപ്പിച്ച കല്യാണം തന്നെയാണിതെന്നും അനന്യ മാധ്യങ്ങളോട് വ്യക്തമാക്കിയിരുന്നു. അഞ്ച് സിനിമകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ മിക്കവാറും ഈ വര്‍ഷം അവസാനത്തോടെ മാത്രമേ വിവാഹം ഉണ്ടാകുയുള്ളൂവെന്നും നടി പറഞ്ഞിരുന്നു.
തൃശൂര്‍ പൂത്തോള്‍ സ്വദേശിയായ ആഞ്ജനേയന്‍ ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് നടത്തുകയാണ്. ആഞ്ജനേയനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അനന്യയുടെ മാതാപിതാക്കള്‍ ഉന്നയിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഇത് സംബന്ധിച്ച് പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനില്‍ അനന്യയുടെ പിതാവ്പരാതിനല്‍കിയിരുന്നെുവെന്നും എന്നാല്‍ പീന്നീട് മകളുമായി സംസാരിച്ച ശേഷം പരാതിയുമായി മുമ്പോട്ട് പോകാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    1 hour ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    2 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    8 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    9 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    9 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    9 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    9 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍