Tuesday, July 23rd, 2019

ദുബായ് കടല്‍കൊല : ബോട്ടിലുള്ളവര്‍ക്ക് മുന്നറിയിപ്പു നല്‍കിയെന്ന് അമേരിക്ക

വാഷിംഗ്ടണ്‍ : ദുബായിയില്‍ യു എസ് കപ്പലില്‍ നിന്ന് വെടിയേറ്റ് കഴിഞ്ഞ ദിവസം ഇന്ത്യക്കാരനായ മത്സ്യത്തൊഴിലാളി മരിക്കാനിടയായ സംഭവത്തെ ന്യായീകരിച്ച് അമേരിക്ക വീണ്ടും രംഗത്ത്. ബോട്ടിലുണ്ടായിരുന്നവര്‍ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് വെടിയിതുര്‍ത്തതെന്ന് യു എസ് വൃത്തങ്ങള്‍ ആവര്‍ത്തിച്ചു. കപ്പലില്‍ നിന്നും ബോട്ടിലുള്ളവര്‍ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് ഗൗനിക്കാതെ വീണ്ടും കപ്പലിനടുത്തേക്ക് വന്നപ്പോഴാണ് വെടിവെച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ പറഞ്ഞു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ … Continue reading "ദുബായ് കടല്‍കൊല : ബോട്ടിലുള്ളവര്‍ക്ക് മുന്നറിയിപ്പു നല്‍കിയെന്ന് അമേരിക്ക"

Published On:Jul 18, 2012 | 4:35 am

വാഷിംഗ്ടണ്‍ : ദുബായിയില്‍ യു എസ് കപ്പലില്‍ നിന്ന് വെടിയേറ്റ് കഴിഞ്ഞ ദിവസം ഇന്ത്യക്കാരനായ മത്സ്യത്തൊഴിലാളി മരിക്കാനിടയായ സംഭവത്തെ ന്യായീകരിച്ച് അമേരിക്ക വീണ്ടും രംഗത്ത്. ബോട്ടിലുണ്ടായിരുന്നവര്‍ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് വെടിയിതുര്‍ത്തതെന്ന് യു എസ് വൃത്തങ്ങള്‍ ആവര്‍ത്തിച്ചു. കപ്പലില്‍ നിന്നും ബോട്ടിലുള്ളവര്‍ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് ഗൗനിക്കാതെ വീണ്ടും കപ്പലിനടുത്തേക്ക് വന്നപ്പോഴാണ് വെടിവെച്ചതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ പറഞ്ഞു. സംഭവത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ രണ്ടു പേരുടെ നില രുഗുതരമാണ്.
അതേസമയം കപ്പലില്‍ നിന്ന് മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ബോട്ട് ശരിയായ പാതയിലാണ് സഞ്ചരിച്ചതെന്നും അപകടഭീഷണി സൃഷ്ടിച്ചിരുന്നില്ലെന്നും ദുബായ് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.
കൊല്ലപ്പെട്ട ശേഖര്‍ തമിഴ്‌നാട് സ്വദേശിയാണ്. ബോട്ടിലുണ്ടായിരുന്നവരെല്ലാം ദുബായിലെ മത്സ്യബന്ധനക്കമ്പനിയില്‍ ദിവസക്കൂലിക്ക് ജോലിചെയ്യുന്നവരാണ്.

LIVE NEWS - ONLINE

  • 1
    11 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    17 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    18 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    18 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    18 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    19 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    20 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    20 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    21 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു