Monday, February 18th, 2019

ദുബായിയിലെ ആത്മഹത്യ ; മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

കണ്ണൂര്‍ : ഒരു മാസം മുമ്പ് ദുബായിയില്‍ ആത്മഹത്യ ചെയ്ത അച്ഛന്റെയും പിഞ്ചു മകളുടെയും മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്‌കരിച്ചു. ചക്കരക്കല്ല് മാച്ചേരി ദ്വാരകയില്‍ റിജേഷ്(35) മകള്‍ അവന്തിക(5) എന്നിവരുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെയോടെ നാട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം ഉച്ചയോടെ പയ്യാമ്പലത്ത് സംസ്‌കരിച്ചു. കഴിഞ്ഞ മാസം 15നാണ് ഇവര്‍ ദുബായിയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. റിജേഷിന്റെ ഭാര്യ ശ്രീഷയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായ നിലയില്‍ ഇവര്‍ ഇപ്പോഴും ദുബായിയിലെ ഒരു … Continue reading "ദുബായിയിലെ ആത്മഹത്യ ; മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു"

Published On:Feb 13, 2012 | 2:42 pm

കണ്ണൂര്‍ : ഒരു മാസം മുമ്പ് ദുബായിയില്‍ ആത്മഹത്യ ചെയ്ത അച്ഛന്റെയും പിഞ്ചു മകളുടെയും മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്‌കരിച്ചു. ചക്കരക്കല്ല് മാച്ചേരി ദ്വാരകയില്‍ റിജേഷ്(35) മകള്‍ അവന്തിക(5) എന്നിവരുടെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെയോടെ നാട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ശേഷം ഉച്ചയോടെ പയ്യാമ്പലത്ത് സംസ്‌കരിച്ചു.
കഴിഞ്ഞ മാസം 15നാണ് ഇവര്‍ ദുബായിയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. റിജേഷിന്റെ ഭാര്യ ശ്രീഷയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായ നിലയില്‍ ഇവര്‍ ഇപ്പോഴും ദുബായിയിലെ ഒരു സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലാണ്. ബര്‍ ദുബായിയിലെ മുസല്ല ടവറിനടുത്ത ഫല്‍റ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഷാര്‍ജയിലുള്ള സഹോദരന്‍ റിബേഷ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആരും എടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് ദുബായ് പോലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. ബാത്ത് റൂമില്‍ ഞരമ്പ് മുറിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ ശ്രീഷയെ ഉടന്‍ ദുബായ് റഷീദ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഇവര്‍ പോലീസ് നിരീക്ഷണത്തിലാണ് . വീണ്ടും ആത്മഹത്യ ചെയ്യേണ്ടെന്ന് കരുതി ശ്രീഷയുടെ ഇരുകൈകലും കട്ടിലിനോട് വിലങ്ങിട്ട് ബന്ധിച്ചിരിക്കയാണ്. ഇരുവരും ചേര്‍ന്ന് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം റിജേഷ് തൂങ്ങിമരിക്കുകയും ശ്രീഷ കൈഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തുകയുമായിരുന്നുവെന്ന് ദുബായി പോലീസ് വ്യക്തമാക്കി. റിജേഷ് വായ പ്ലാസ്റ്ററുകൊണ്ട് ഒട്ടിച്ചിരുന്നു.ഇവരുടേതായി കണ്ടെത്തിയ രണ്ട് ആത്മഹത്യക്കുറിപ്പുകളില്‍ ‘പുതിയ ജീവിതത്തിലേക്ക് ഞങ്ങള്‍ പോവുകയാണെന്ന്’ എഴുതിയിട്ടുണ്ട്. അതേ സമയം സംഭവത്തിന്റെ തലേദിവസം റിജേഷിന്റെ പഴയ സ്‌പോണ്‍സറും മലയാളിയും അദ്ദേഹത്തിന്റെ ജീവനക്കാരും കൂടി അര്‍ധരാത്രി വീട്ടിലെത്തി റിജേഷിന്റെ ലാപ്‌ടോപ്പും ചെക്കുകളും ഒപ്പിട്ടു വാങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. അമേരിക്കയില്‍ താമസമാക്കിയ ഈ സ്‌പോണ്‍സര്‍ സംഭവത്തിന് ശേഷം ഇന്ത്യയിലുണ്ടെന്ന് പറയപ്പെടുന്നു. 15,000 ദിര്‍ഹം വാങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കുടുംബത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു.
രണ്ട് മാസം മുമ്പാണ് റിജേഷ് പുതിയ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചത്. ദുബായി എയര്‍ പോര്‍ട്ട് ഫ്രീസോണിലുള്ള പനാസോണിക് ഏവിയേഷന്‍ കമ്പനിയിലാണ് ഇദ്ദേഹത്തിന് ജോലി. ഭാര്യ ശ്രീഷ അല്‍ റിയാമി കമ്പനിയില്‍ ഇന്റീരിയര്‍ സെയില്‍സിലുമാണ് ജോലി ചെയ്യുന്നത്. ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിലെ കെ.ജി.2 വിദ്യാര്‍ത്ഥിനിയാണ് അവന്തിക.

LIVE NEWS - ONLINE

  • 1
    27 mins ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 2
    2 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 3
    14 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 4
    17 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 5
    22 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 6
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 7
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 8
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 9
    2 days ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു