Wednesday, November 21st, 2018

ദുബായിയിലെ ആത്മഹത്യ :അച്ഛന്റെയും മകളുടെയും മൃതദേഹം ഇന്നെത്തിക്കും

കണ്ണൂര്‍ : ഒരു മാസം മുമ്പ് ദുബായിയില്‍ ആത്മഹത്യ ചെയ്ത അച്ഛന്റെയും പിഞ്ചു മകളുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചക്കരക്കല്ല് മാച്ചേരി ദ്വാരകയില്‍ റിജേഷ്(35) മകള്‍ അവന്തിക(5) എന്നിവരുടെ മൃതദേഹമാണ് രാത്രിയോടെ നാട്ടിലെത്തിക്കുക. ഇന്ന് ഉച്ചതിരിഞ്ഞ് ദുബായ് എയര്‍ പോര്‍ട്ടില്‍ നിന്ന് കയറ്റി അയക്കുന്ന മൃതദേഹങ്ങള്‍ രാത്രിയോടെ നാട്ടിലെത്തിച്ച് നാളെ ഉച്ചക്ക് പയ്യാമ്പലത്ത് സംസ്‌കരിക്കും. കഴിഞ്ഞ മാസം 15നാണ് ഇവര്‍ ദുബായിയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. റിജേഷിന്റെ ഭാര്യ ശ്രീഷയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായ നിലയില്‍ … Continue reading "ദുബായിയിലെ ആത്മഹത്യ :അച്ഛന്റെയും മകളുടെയും മൃതദേഹം ഇന്നെത്തിക്കും"

Published On:Feb 13, 2012 | 6:31 am

കണ്ണൂര്‍ : ഒരു മാസം മുമ്പ് ദുബായിയില്‍ ആത്മഹത്യ ചെയ്ത അച്ഛന്റെയും പിഞ്ചു മകളുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ചക്കരക്കല്ല് മാച്ചേരി ദ്വാരകയില്‍ റിജേഷ്(35) മകള്‍ അവന്തിക(5) എന്നിവരുടെ മൃതദേഹമാണ് രാത്രിയോടെ നാട്ടിലെത്തിക്കുക. ഇന്ന് ഉച്ചതിരിഞ്ഞ് ദുബായ് എയര്‍ പോര്‍ട്ടില്‍ നിന്ന് കയറ്റി അയക്കുന്ന മൃതദേഹങ്ങള്‍ രാത്രിയോടെ നാട്ടിലെത്തിച്ച് നാളെ ഉച്ചക്ക് പയ്യാമ്പലത്ത് സംസ്‌കരിക്കും.
കഴിഞ്ഞ മാസം 15നാണ് ഇവര്‍ ദുബായിയിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്തത്. റിജേഷിന്റെ ഭാര്യ ശ്രീഷയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഗുരുതരമായ നിലയില്‍ ഇവര്‍ ഇപ്പോഴും ദുബായിയിലെ ഒരു സ്വകാര്യആശുപത്രിയില്‍ ചികില്‍സയിലാണ്. ബര്‍ ദുബായിയിലെ മുസല്ല ടവറിനടുത്ത ഫഌറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഷാര്‍ജയിലുള്ള സഹോദരന്‍ റിബേഷ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആരും എടുക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ വീട്ടിലെത്തിയപ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് ദുബായ് പോലീസെത്തി വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. ബാത്ത് റൂമില്‍ ഞരമ്പ് മുറിച്ച് അബോധാവസ്ഥയില്‍ കണ്ടെത്തിയ ശ്രീഷയെ ഉടന്‍ ദുബായ് റഷീദ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഇവര്‍ പോലീസ് നിരീക്ഷണത്തിലാണ് . വീണ്ടും ആത്മഹത്യ ചെയ്യേണ്ടെന്ന് കരുതി ശ്രീഷയുടെ ഇരുകൈകലും കട്ടിലിനോട് വിലങ്ങിട്ട് ബന്ധിച്ചിരിക്കയാണ്. ഇരുവരും ചേര്‍ന്ന് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം റിജേഷ് തൂങ്ങിമരിക്കുകയും ശ്രീഷ കൈഞരമ്പ് മുറിച്ച് ആത്മഹത്യാ ശ്രമം നടത്തുകയുമായിരുന്നുവെന്ന് ദുബായി പോലീസ് വ്യക്തമാക്കി. റിജേഷ് വായ പ്ലാസ്റ്ററുകൊണ്ട് ഒട്ടിച്ചിരുന്നു.ഇവരുടേതായി കണ്ടെത്തിയ രണ്ട് ആത്മഹത്യക്കുറിപ്പുകളില്‍ ‘പുതിയ ജീവിതത്തിലേക്ക് ഞങ്ങള്‍ പോവുകയാണെന്ന്’ എഴുതിയിട്ടുണ്ട്. അതേ സമയം സംഭവത്തിന്റെ തലേദിവസം റിജേഷിന്റെ പഴയ സ്‌പോണ്‍സറും മലയാളിയും അദ്ദേഹത്തിന്റെ ജീവനക്കാരും കൂടി അര്‍ധരാത്രി വീട്ടിലെത്തി റിജേഷിന്റെ ലാപ്‌ടോപ്പും ചെക്കുകളും ഒപ്പിട്ടു വാങ്ങിയതായി ബന്ധുക്കള്‍ പറഞ്ഞു. അമേരിക്കയില്‍ താമസമാക്കിയ ഈ സ്‌പോണ്‍സര്‍ സംഭവത്തിന് ശേഷം ഇന്ത്യയിലുണ്ടെന്ന് പറയപ്പെടുന്നു. 15,000 ദിര്‍ഹം വാങ്ങിയതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കുടുംബത്തിന്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കരുതുന്നു.
രണ്ട് മാസം മുമ്പാണ് റിജേഷ് പുതിയ സ്ഥാപനത്തില്‍ ജോലിക്ക് പ്രവേശിച്ചത്. ദുബായി എയര്‍ പോര്‍ട്ട് ഫ്രീസോണിലുള്ള പനാസോണിക് ഏവിയേഷന്‍ കമ്പനിയിലാണ് ഇദ്ദേഹത്തിന് ജോലി. ഭാര്യ ശ്രീഷ അല്‍ റിയാമി കമ്പനിയില്‍ ഇന്റീരിയര്‍ സെയില്‍സിലുമാണ് ജോലി ചെയ്യുന്നത്. ഔവര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂളിലെ കെ.ജി.2 വിദ്യാര്‍ത്ഥിനിയാണ് അവന്തിക.

LIVE NEWS - ONLINE

  • 1
    1 min ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 2
    3 mins ago

    എംഐ ഷാനവാസിന്റെ മൃതദേഹം ഉച്ചയോടെ കൊച്ചിയിലെത്തിക്കും

  • 3
    10 mins ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 4
    41 mins ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 5
    1 hour ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 6
    1 hour ago

    ബ്രസീലിന് ജയം

  • 7
    1 hour ago

    ഷാനവാസിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    2 hours ago

    വയനാട് എം.പി എം.ഐ. ഷാനവാസ് അന്തരിച്ചു

  • 9
    3 hours ago

    ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു