Monday, January 21st, 2019

ദിലീപിനെതിരെ നടി പരാതി നല്‍കുമെന്ന് സൂചന

തിരു: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ കത്തിന്റേയും ഫോണ്‍വിളികളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വീണ്ടും മൊഴി എടുത്തത്. മലയാള സിനിമാ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് നടി മൊഴിയില്‍ പറഞ്ഞതായാണ് സൂചന. ഒരു മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. അതേസമയം, പള്‍സര്‍ സുനിയും താനും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച നടന്‍ ദിലീപിനെതിരെ നടി പരാതി നല്‍കുമെന്നും സൂചനയുണ്ട്. നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവര്‍ … Continue reading "ദിലീപിനെതിരെ നടി പരാതി നല്‍കുമെന്ന് സൂചന"

Published On:Jun 27, 2017 | 1:03 pm

തിരു: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. കേസില്‍ അറസ്റ്റിലായ പള്‍സര്‍ സുനിയുടെ കത്തിന്റേയും ഫോണ്‍വിളികളുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വീണ്ടും മൊഴി എടുത്തത്. മലയാള സിനിമാ രംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് നടി മൊഴിയില്‍ പറഞ്ഞതായാണ് സൂചന. ഒരു മാസം നീണ്ട അന്വേഷണത്തിന് ശേഷമാണ് പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്.
അതേസമയം, പള്‍സര്‍ സുനിയും താനും തമ്മിലുള്ള ബന്ധം സൂചിപ്പിച്ച നടന്‍ ദിലീപിനെതിരെ നടി പരാതി നല്‍കുമെന്നും സൂചനയുണ്ട്. നടിയും സുനിയും അടുത്ത സുഹൃത്തുക്കളാണെന്നും ഇവര്‍ ഒരുമിച്ച് ഗോവയിലൊക്കെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ദിലീപ് ഒരു സ്വകാര്യ ചാനല്‍ ഷോയില്‍ പറഞ്ഞിരുന്നു. ആ സൗഹൃദമാണ് അപകടത്തിന് വഴിവെച്ചതെന്നും ദിലീപ് പറഞ്ഞിരുന്നു. ഇക്കാര്യങ്ങള്‍ എങ്ങനെയറിയാം എന്ന് ചോദ്യത്തിന്, സംവിധായകന്‍ ലാലാണ് അത് പറഞ്ഞതെന്നും ദിലീപ് വ്യക്തമാക്കി.
ഇതിനിടെ ജയിലില്‍ സുനി ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. സുനിയെ പാര്‍പ്പിച്ചിരിക്കുന്ന കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ജയിലില്‍ വച്ചാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെ സുനി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫോണ്‍ ജയിലിന് പുറത്തേക്ക് കടത്തുകയും ചെയ്തു. ഫോണ്‍ എത്തിച്ചു കൊടുത്തത് സുനിയുടെ സഹതടവുകാരന്‍ വിഷ്ണുവാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    17 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 2
    30 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 3
    1 hour ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 4
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 5
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 6
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 7
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 8
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 9
    1 day ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം