Sunday, February 17th, 2019

ദാരിദ്ര്യം: മകന്റെ ദയാവധത്തിന് അനുമതി തേടി അമ്മ

ഹൈദരാബാദ്: പതിനഞ്ചുവര്‍ഷമായി ശരീരം തളര്‍ന്ന മകനെ ദാരിദ്ര്യം കാരണം സംരക്ഷിക്കാന്‍ സാധിക്കില്ലെന്നതിനാല്‍ ദയാവധത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശില്‍ 64 കാരി കോടതിയെ സമീപിച്ചു. എയ്‌റോനോട്ടിക്കല്‍ സയന്‍സില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയായ സി ജനാര്‍ദന് (36) ദയാവധത്തിന് അനുമതി നല്‍കണമെന്നാണ് മാതാവിന്റെ ആവശ്യം. ആന്ധ്രയില്‍ ചിറ്റൂരില്‍ നിന്നുള്ള വിധവയായ ലക്ഷ്മമ്മയാണ് മദനപള്ളി കോടതിയില്‍ ഹരജി നല്‍കിയത്. 1977ല്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ആസ്‌ത്രേലിയയിലേക്ക് പോകാനിരിക്കെ ഉണ്ടായ റോഡപകടത്തിലാണ് ജനാര്‍ദന്റെ ശരീരം തളര്‍ന്നത്. കഴിഞ്ഞ 15 വര്‍ഷമായി ജനാര്‍ദന്‍ തീര്‍ത്തും അവശനിലയിലാണെന്നും … Continue reading "ദാരിദ്ര്യം: മകന്റെ ദയാവധത്തിന് അനുമതി തേടി അമ്മ"

Published On:Feb 8, 2012 | 5:36 pm

ഹൈദരാബാദ്: പതിനഞ്ചുവര്‍ഷമായി ശരീരം തളര്‍ന്ന മകനെ ദാരിദ്ര്യം കാരണം സംരക്ഷിക്കാന്‍ സാധിക്കില്ലെന്നതിനാല്‍ ദയാവധത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ആന്ധ്രപ്രദേശില്‍ 64 കാരി കോടതിയെ സമീപിച്ചു. എയ്‌റോനോട്ടിക്കല്‍ സയന്‍സില്‍ എന്‍ജിനിയറിംഗ് ബിരുദധാരിയായ സി ജനാര്‍ദന് (36) ദയാവധത്തിന് അനുമതി നല്‍കണമെന്നാണ് മാതാവിന്റെ ആവശ്യം.
ആന്ധ്രയില്‍ ചിറ്റൂരില്‍ നിന്നുള്ള വിധവയായ ലക്ഷ്മമ്മയാണ് മദനപള്ളി കോടതിയില്‍ ഹരജി നല്‍കിയത്. 1977ല്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് ആസ്‌ത്രേലിയയിലേക്ക് പോകാനിരിക്കെ ഉണ്ടായ റോഡപകടത്തിലാണ് ജനാര്‍ദന്റെ ശരീരം തളര്‍ന്നത്. കഴിഞ്ഞ 15 വര്‍ഷമായി ജനാര്‍ദന്‍ തീര്‍ത്തും അവശനിലയിലാണെന്നും ഹരജിയില്‍ പറയുന്നു. അപകടത്തില്‍ തലച്ചോറിനേറ്റ് ഗുരുതരമായ ക്ഷതത്തെ തുടര്‍ന്നാണ് ജനാര്‍ദന്റെ ശരീരം തളര്‍ന്നത്. അഞ്ച് വര്‍ഷം കോമയിലായിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടു. എന്നാല്‍ ഇപ്പോഴും സംസാരിക്കാനോ കൈകാലുകള്‍ ഇളക്കാനോ സാധിക്കില്ല.
വിധവാ പെന്‍ഷനും അടുത്തുള്ള ഒരു ഫാമില്‍ ജോലിക്ക് പോകുന്നതില്‍ നിന്നും കിട്ടുന്ന തുച്ഛമായ തുകയുമാണ് തന്റെ ആകെ വരുമാനമെന്ന് ലക്ഷ്മമ്മ പറുന്നു. ഇതുകൊണ്ട് മകന് ആവശ്യമായ മരുന്ന് വാങ്ങാന്‍ പോലും സാധിക്കുന്നില്ലെന്ന് ലക്ഷ്മമ്മ പറയുന്നു. തന്റെ കാലശേഷം മകനെ ആരു നോക്കുമെന്ന ആശങ്കയിലാണ് ദയാവധം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷ്മമ്മ കോടതിയെ സമീപിച്ചത്. ‘ മകന്‍ ഇനിയും കഷ്ടപ്പെടുന്നത് കാണാന്‍ സാധിക്കില്ല. മകന് ദയാവധം അനുവദിച്ച് കിട്ടിയാല്‍ എനിക്ക് സമാധാനമായി മരിക്കാന്‍ സാധിക്കും’ അവര്‍ ഹരജിയില്‍ പറയുന്നു. എട്ട് വര്‍ഷം മുമ്പാണ് ഇവരുടെ ഭര്‍ത്താവ് മരിച്ചത്.
ഹരജിയില്‍ വാദംകേട്ട കോടതി എന്തുകൊണ്ട് ആവശ്യമായ ചികിത്സാ സഹായം സര്‍ക്കാര്‍ നല്‍കിയില്ലെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കും ആരോഗ്യവകുപ്പിനും നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ ദയാവധം ആവശ്യപ്പെട്ടുള്ള ഹരജി അനുവദിക്കാന്‍ സാധിക്കില്ലെന്ന് സെക്കന്റ് അഡീഷണല്‍ ജില്ലാ ജഡ്ജി സുമതല പറഞ്ഞു. കൂടുതല്‍ വാദംകേള്‍ക്കുന്നതിനായി കേസ് മാര്‍ച്ച് മൂന്നിലേക്ക് മാറ്റിവെച്ചു.
മകന്റെ ചികിത്സക്ക് സര്‍ക്കാര്‍ സഹായം പ്രതീക്ഷിച്ച് നിരവധി പ്രാവശ്യം അധികൃതരെ സമീപിച്ചിരുന്നതായും ചിറ്റൂരിലെ ദന്‍ദുവരിപിള്ളി സ്വദേശിയായ ലക്ഷ്മമ്മ കോടതിയില്‍ പറഞ്ഞു. ആസ്‌ത്രേലിയയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്ന് വിസയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശരിയാക്കുന്നതിനായി ബംഗളുരുവിലേക്കുള്ള യാത്രമധ്യേയാണ് ജനാര്‍ദനെ ലോറി ഇടിച്ചു വീഴ്ത്തിയത്. അതിനുശേഷം ഉണ്ടായിരുന്ന സമ്പാദ്യവും വീടും സ്ഥലവും വിറ്റുമൊക്കെയാണ് ലക്ഷ്മമ്മയും ഭര്‍ത്താവും മകനെ ചികിത്സിച്ചത്.

LIVE NEWS - ONLINE

  • 1
    8 mins ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    2 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    3 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    15 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    16 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    18 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    23 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും