Friday, November 16th, 2018

ദത്തിനും സൈബുന്നീസക്കും വേണ്ടി മാപ്പപേക്ഷ നല്‍കുമെന്ന് ഖട്ജു

മുംബൈ : മുംബൈ സ്‌ഫോടനക്കേസില്‍ സുപ്രീം കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിനും സൈബുന്നീസ കാസിക്കും വേണ്ടി മാപ്പപേക്ഷ നല്‍കുമെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ ഖട്ജു. ഭരണഘടനയിലെ 161, 166 വകുപ്പ് പ്രകാരം അപ്പീല്‍ നല്‍കാന്‍ അധികാരമുണ്ട്. വേണമെങ്കില്‍ രാഷ്ട്രപതിക്ക് മാപ്പു നല്‍കാമെന്നും ഖട്ജു പറഞ്ഞു. മാനുഷിക കാരണങ്ങളാലാണ് ഇവരുടെ മോചനത്തിനായി ശ്രമിക്കുന്നത്. സഞ്ജയ് ദത്ത് മാപ്പപേക്ഷ നല്‍കില്ലായിരിക്കാം. 20 വര്‍ഷമായി കേസുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിച്ച അദ്ദേഹം … Continue reading "ദത്തിനും സൈബുന്നീസക്കും വേണ്ടി മാപ്പപേക്ഷ നല്‍കുമെന്ന് ഖട്ജു"

Published On:Mar 28, 2013 | 5:19 pm

മുംബൈ : മുംബൈ സ്‌ഫോടനക്കേസില്‍ സുപ്രീം കോടതി അഞ്ചു വര്‍ഷം തടവിന് ശിക്ഷിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിനും സൈബുന്നീസ കാസിക്കും വേണ്ടി മാപ്പപേക്ഷ നല്‍കുമെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ മാര്‍ക്കണ്ഡേയ ഖട്ജു. ഭരണഘടനയിലെ 161, 166 വകുപ്പ് പ്രകാരം അപ്പീല്‍ നല്‍കാന്‍ അധികാരമുണ്ട്. വേണമെങ്കില്‍ രാഷ്ട്രപതിക്ക് മാപ്പു നല്‍കാമെന്നും ഖട്ജു പറഞ്ഞു. മാനുഷിക കാരണങ്ങളാലാണ് ഇവരുടെ മോചനത്തിനായി ശ്രമിക്കുന്നത്. സഞ്ജയ് ദത്ത് മാപ്പപേക്ഷ നല്‍കില്ലായിരിക്കാം. 20 വര്‍ഷമായി കേസുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും അനുഭവിച്ച അദ്ദേഹം മാപ്പ് അര്‍ഹിക്കുന്നുണ്ട്. സ്‌ഫോടനക്കേസിലല്ല, ആയുധങ്ങള്‍ കൈവശം വെച്ചതിനാണ് ദത്തിനെ കോടതി കുറ്റക്കാരനായി കണ്ടത്. അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ വന്ന മാറ്റം കണക്കിലെടുത്ത് ശിക്ഷ ഇളവ് ചെയ്യമെണന്ന് മഹാരാഷ്ട്ര ഗവര്‍ണറോട് ഖട്ജു നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം ദത്തിന് വേണ്ടി മാപ്പപേക്ഷ നല്‍കുകയാണെങ്കില്‍ അതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി പറഞ്ഞിരുന്നു.

LIVE NEWS - ONLINE

  • 1
    21 mins ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 2
    2 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 3
    2 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 4
    3 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 5
    3 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 6
    3 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 7
    3 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 8
    4 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 9
    5 hours ago

    വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു വില്‍പന നടത്തി മടങ്ങയ 2 യുവാക്കള്‍ പിടിയില്‍