Thursday, July 18th, 2019

ത്രീഡി ലിറ്റില്‍ സൂപ്പര്‍മാനുായി വിനയന്‍

സംവിധായകന്‍ വിനയന്‍ വീണ്ടും ത്രീഡി ചിത്രവുമായി വരുന്നു. ഡ്രാക്കുള എന്ന ത്രിഡി ചിത്രത്തിന്റെ വിജയമാണ്‌ വീണ്ടും ഒരു ത്രിഡി ചിത്രം ഒരുക്കാന്‍ വിനയനെ പ്രേരിപ്പിച്ചത്‌. ലിറ്റില്‍ സൂപ്പര്‍മാന്‍ എന്നാണ്‌ വിനയന്റെ പുതിയ ത്രിഡി ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. അവതാര്‍, ഹാരി പോര്‍ട്ടര്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളില്‍ സഹകരിച്ച ബോളിവുഡിലെ രണ്ട്‌ ടെക്‌നീഷ്യന്മാര്‍ ലിറ്റില്‍ സൂപ്പര്‍മാന്റെ ഭാഗമാകുന്നുണ്ട്‌. ഗര്‍ഭപാത്രത്തില്‍ ഇരിക്കുമ്പോള്‍ മുതല്‍ അത്ഭുതങ്ങള്‍ കാണിച്ചുതുടങ്ങിയ കുട്ടിയാണ്‌ വിനയന്റെ ലിറ്റില്‍ സൂപ്പര്‍മാനാകുന്നത്‌. പുതുമുഖ താരമായ ഡെന്നിയായിരിക്കും ലിറ്റില്‍ സൂപ്പര്‍മാനാകുന്നത്‌. ആക്ഷനും കോമഡിയും … Continue reading "ത്രീഡി ലിറ്റില്‍ സൂപ്പര്‍മാനുായി വിനയന്‍"

Published On:Jun 8, 2013 | 1:58 pm

സംവിധായകന്‍ വിനയന്‍ വീണ്ടും ത്രീഡി ചിത്രവുമായി വരുന്നു. ഡ്രാക്കുള എന്ന ത്രിഡി ചിത്രത്തിന്റെ വിജയമാണ്‌ വീണ്ടും ഒരു ത്രിഡി ചിത്രം ഒരുക്കാന്‍ വിനയനെ പ്രേരിപ്പിച്ചത്‌. ലിറ്റില്‍ സൂപ്പര്‍മാന്‍ എന്നാണ്‌ വിനയന്റെ പുതിയ ത്രിഡി ചിത്രത്തിന്‌ പേരിട്ടിരിക്കുന്നത്‌. അവതാര്‍, ഹാരി പോര്‍ട്ടര്‍ തുടങ്ങിയ വമ്പന്‍ ചിത്രങ്ങളില്‍ സഹകരിച്ച ബോളിവുഡിലെ രണ്ട്‌ ടെക്‌നീഷ്യന്മാര്‍ ലിറ്റില്‍ സൂപ്പര്‍മാന്റെ ഭാഗമാകുന്നുണ്ട്‌. ഗര്‍ഭപാത്രത്തില്‍ ഇരിക്കുമ്പോള്‍ മുതല്‍ അത്ഭുതങ്ങള്‍ കാണിച്ചുതുടങ്ങിയ കുട്ടിയാണ്‌ വിനയന്റെ ലിറ്റില്‍ സൂപ്പര്‍മാനാകുന്നത്‌. പുതുമുഖ താരമായ ഡെന്നിയായിരിക്കും ലിറ്റില്‍ സൂപ്പര്‍മാനാകുന്നത്‌. ആക്ഷനും കോമഡിയും പ്രണയവും നിറഞ്ഞ സസ്‌പെന്‍സ്‌ ത്രില്ലറായിരിക്കും ലിറ്റില്‍ സൂപ്പര്‍മാന്‍. ബോളിവുഡ്‌ താരം ജാക്കി ഷിറോഫ്‌, തമിഴ്‌ നടന്‍ നസീര്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നു. എം ജയചന്ദ്രനായിരിക്കും സംഗീതം. അഫ്‌ഗാനിസ്ഥാന്‍, കൊച്ചി, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആഗസ്‌തില്‍ ആരംഭിക്കും. മലയാളത്തിന്‌ പുറമെ തമിഴ്‌, തെലുങ്ക്‌, ഇംഗ്ലീഷ്‌ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. 

LIVE NEWS - ONLINE

  • 1
    2 mins ago

    നേപ്പാള്‍ പ്രളയം; മരണം 88 ആയി

  • 2
    13 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 3
    15 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 4
    17 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 5
    18 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 6
    19 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 7
    20 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 8
    21 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 9
    21 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി