Saturday, September 22nd, 2018

ത്രിരാഷ്ട്ര ക്രിക്കറ്റ് : ശ്രീലങ്ക ഇന്ത്യയെ 51റണ്‍സിന് തോല്‍പ്പിച്ചു

ബ്രിസ്‌ബെയ്ന്‍ : ത്രിരാഷ്ട്ര ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കക്ക് ഉജ്ജ്വല വിജയം തുടക്കം മുതലെ വിറച്ചു കളിച്ച ഇന്ത്യയെ 51റണ്‍സിനാണ് ശ്രീലങ്ക തകര്‍ത്തത്. 290 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സെവാഗിനെ ആദ്യ ഓവറില്‍ തന്നെ പൂജ്യനായി മടക്കിയ ലങ്ക ഗംഭീറിനെയും സച്ചിനെയും പെട്ടെന്ന് തന്നെ പവലിയനിലേക്കയച്ചു. പിന്നീട് വിരാട് കോഹ്‌ലിയും സുരേഷ് റെയ്‌നയും പത്താനും ശക്തമായി പൊരുതിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ തുലച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയുടെ പതനം പൂര്‍ത്തിയാക്കി. നേരത്തെ ടോസ് … Continue reading "ത്രിരാഷ്ട്ര ക്രിക്കറ്റ് : ശ്രീലങ്ക ഇന്ത്യയെ 51റണ്‍സിന് തോല്‍പ്പിച്ചു"

Published On:Feb 21, 2012 | 11:36 am

ബ്രിസ്‌ബെയ്ന്‍ : ത്രിരാഷ്ട്ര ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കക്ക് ഉജ്ജ്വല വിജയം തുടക്കം മുതലെ വിറച്ചു കളിച്ച ഇന്ത്യയെ 51റണ്‍സിനാണ് ശ്രീലങ്ക തകര്‍ത്തത്. 290 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലേ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. സെവാഗിനെ ആദ്യ ഓവറില്‍ തന്നെ പൂജ്യനായി മടക്കിയ ലങ്ക ഗംഭീറിനെയും സച്ചിനെയും പെട്ടെന്ന് തന്നെ പവലിയനിലേക്കയച്ചു. പിന്നീട് വിരാട് കോഹ്‌ലിയും സുരേഷ് റെയ്‌നയും പത്താനും ശക്തമായി പൊരുതിയെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ തുലച്ച ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യയുടെ പതനം പൂര്‍ത്തിയാക്കി.
നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക 6 വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് എടുത്തിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഇര്‍ഫാന്‍ പത്താനും അശ്വിനും രണ്ട് വിക്കറ്റുകള്‍ വീതം നേടി. ഒരു കളിയില്‍ വിലക്ക് നേരിടുന്ന നായകന്‍ ധോണിക്കു പകരം സെവാഗാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ഇന്നു ജയിച്ചാല്‍ ഇന്ത്യക്ക് ഫൈനല്‍ബര്‍ത്ത് ഉറപ്പിക്കാനാകുമായിരുന്നു.

LIVE NEWS - ONLINE

  • 1
    6 mins ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 2
    10 mins ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

  • 3
    25 mins ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 4
    28 mins ago

    സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

  • 5
    33 mins ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 6
    2 hours ago

    കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി

  • 7
    2 hours ago

    കുളത്തൂപ്പുഴയില്‍ വിദേശമദ്യം പിടികൂടി

  • 8
    2 hours ago

    രഞ്ജിത് ജോണ്‍സണ്‍ വധം; പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും

  • 9
    13 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി