തിരു : സെക്രട്ടറിയേറ്റ് ഉപരോധിച്ച സംഭവത്തില്‍ അറസ്റ്റിലായ തോമസ് ഐസക് എം എല്‍ എയെ തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇന്ന് രാവിലെ സെക്രട്ടറിയേറ്റ് ഉപരോധിച്ചതിനാണ് കയര്ത്തൊഴിലാളികള്ക്കൊപ്പം തോമസ് ഐസകിനെയും അറസ്റ്റ് ചെയ്തത്. 71 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. സ്വന്തം ജാമ്യത്തില്‍ പോകാന്‍ തോമസ് ഐസക്കിന് കോടതി അനുമതി നല്‍കിയെങ്കിലും ജയിലിലേക്ക് പോയാല്‍ മതിയെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഒരു ദിവസത്തേക്ക് റിമാന്റ് ചെയ്തത്.