Saturday, February 16th, 2019

തൃശ്ശൂരില്‍ ഇടഞ്ഞ ആന ബൈക്ക് യാത്രക്കാരനെ കുത്തിക്കൊന്നു; നിരവധി പേര്‍ക്ക് പരിക്ക്

തൃശ്ശൂര്‍ : കേച്ചേരിയില്‍ ഇടഞ്ഞ ആന ബൈക്ക് യാത്രകാരനെ കൊന്നു. പാപ്പാനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പാവറട്ടി മനപ്പടി വീട്ടില്‍ മാളിയേക്കല്‍ അലോഷ്യസാണ്(50) മരണപ്പെട്ട ബൈക്ക് യാത്രക്കാരന്‍. ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ ആഷിദ്(25), ബസ് യാത്രക്കാരന്‍ സിന്‍സണ്‍(36) എന്നിവരെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടരമണിക്കൂറോളം കേച്ചേരിയെ വിറപ്പിച്ച കൊമ്പനെ ഒടുവില്‍ ഡോ. പി ബി ഗിരിദാസ്, ഡോ. രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ച് തളക്കുകയായിരുന്നു. സുകുമാരന്‍ … Continue reading "തൃശ്ശൂരില്‍ ഇടഞ്ഞ ആന ബൈക്ക് യാത്രക്കാരനെ കുത്തിക്കൊന്നു; നിരവധി പേര്‍ക്ക് പരിക്ക്"

Published On:Feb 16, 2012 | 6:07 am

തൃശ്ശൂര്‍ : കേച്ചേരിയില്‍ ഇടഞ്ഞ ആന ബൈക്ക് യാത്രകാരനെ കൊന്നു. പാപ്പാനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പാവറട്ടി മനപ്പടി വീട്ടില്‍ മാളിയേക്കല്‍ അലോഷ്യസാണ്(50) മരണപ്പെട്ട ബൈക്ക് യാത്രക്കാരന്‍. ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ ആഷിദ്(25), ബസ് യാത്രക്കാരന്‍ സിന്‍സണ്‍(36) എന്നിവരെ തൃശ്ശൂര്‍ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടരമണിക്കൂറോളം കേച്ചേരിയെ വിറപ്പിച്ച കൊമ്പനെ ഒടുവില്‍ ഡോ. പി ബി ഗിരിദാസ്, ഡോ. രാജീവ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വെച്ച് തളക്കുകയായിരുന്നു.
സുകുമാരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കുറുപ്പത്ത് ശിവശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞത്. രാവിലെ ഏഴരയോടെ വെള്ളം കൊടുക്കാനായി അഴിച്ചപ്പോള്‍ പാപ്പാനെ കുത്തിവീഴ്ത്തിയ ശേഷം ഇടഞ്ഞോടിയ ആന വടക്കാഞ്ചേരി – കേച്ചേരി റോഡില്‍ കയറി ഇതുവഴി വരികയായിരുന്നു സെന്റ് ജോസഫ് എന്ന സ്വകാര്യബസടക്കം നിരവധി വാഹനങ്ങള്‍ കുത്തിമറിച്ചിട്ടു. ബസിനടിയില്‍ പെട്ടുപോയ ഒരു യാത്രക്കാരനെ പിന്നീട് രക്ഷപ്പെടുത്തി. ബസിലെ പരിക്കേറ്റ പതിമൂന്ന് യാത്രക്കാരെ അമല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പുറമെ സ്‌കൂള്‍ വാന്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ആന കുത്തിമറിച്ചിട്ടു. സ്‌കൂള്‍ വാനില്‍ ആരും ഇല്ലായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സമീപത്തെ ഒരു വീടും കാറും ചൂണ്ടല്‍ ഗ്രാമപഞ്ചായത്തിന്റെ ജീപ്പും ആന തകര്‍ത്തിട്ടുണ്ട്. പത്തോളം വീടുകള്‍ക്ക് ആനയുടെ ആക്രമണത്തില്‍ കേടുപറ്റി.

LIVE NEWS - ONLINE

  • 1
    10 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    11 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    15 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    19 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്