Saturday, February 16th, 2019

തുര്‍ക്കിയില്‍ ഏര്‍ദോഗന്‍ മന്ത്രിസഭാ അധികാരമേറ്റു

ഭരണഘടനാഭേദഗതിക്കു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ചാണ് വീണ്ടും ഏര്‍ദോഗന്‍ അധികാരമേറ്റത്.

Published On:Jul 10, 2018 | 9:47 am

ഈസ്റ്റാംബുള്‍: തുര്‍ക്കിയില്‍ പ്രസിഡന്റ് തയ്യിപ് ഏര്‍ദോഗന്റെ നേതൃത്വത്തില്‍ പുതിയ മന്ത്രിസഭാ രൂപീകരിച്ചു. പ്രസിഡന്റായി രണ്ടാംവട്ടവും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റത്തിന് പിന്നാലെയാണ് കാബിനറ്റ് അംഗങ്ങളെ പ്രഖ്യാപിച്ചത്. 26 അംഗ മന്ത്രിസഭാ 16 ആയി ചുരുക്കിയാണ് ഏര്‍ദോഗന്റെ പ്രഖ്യാപനം.
ഫുവാത് ഒക്ടെയാണ് പുതിയ വൈസ് പ്രസിഡന്റ്. മുന്‍ ഊര്‍ജ മന്ത്രിയും തന്റെ മരുമകനുമായ ബെറാത് അല്‍ബറാക്കിനെ ധനമന്ത്രിയായി ഏര്‍ദോഗന്‍ നിയമിച്ചു. പ്രതിരോധ മന്ത്രിയായി ജനറല്‍ ഹുലുസി അകര്‍, വിദേശകാര്യമന്ത്രിയായി മെവ്‌ലുത് കവുസോഗ്ലു, നീതിന്യായ മന്ത്രിയായി അബ്ദുല്‍ ഹമിത് ഗുലിനെയും നിലനിര്‍ത്തി.
ജനാധിപത്യ തുര്‍ക്കിയില്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ ഇരട്ടിയാക്കിയ ഭരണഘടനാഭേദഗതിക്കു ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പില്‍ ജയിച്ചാണ് വീണ്ടും ഏര്‍ദോഗന്‍ അധികാരമേറ്റത്.

 

 

LIVE NEWS - ONLINE

  • 1
    10 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    11 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    14 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    16 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    19 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    19 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    19 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്