Friday, September 21st, 2018

തീവണ്ടിയിലെ പീഡനവീരന്‌ ജംബുലി പിടിയില്‍

കോഴിക്കോട്‌: പരശുറാം എക്‌സ്‌പ്രസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളിയായ ജംബുലി ബിജു പിടിയില്‍. പീഡനശ്രമത്തെത്തുടര്‍ന്ന്‌ മറ്റുയാത്രക്കാര്‍ ബിജുവിനെ മര്‍ദ്ദിയ്‌ക്കുകയും തുടര്‍ന്ന്‌ ഗുരുതരാവസ്ഥയിലായ ഇയാളെ കോഴിക്കോട്‌ ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു. അഞ്ചലില്‍ ഒരു വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസ്‌, സംവിധായകന്‍ അന്‍വര്‍ റഷീദിനെ ആക്രമിച്ച കേസ്‌ എന്നിവയുള്‍പ്പെടെ ഇയാള്‍ക്കെതിരെ ഏഴ്‌ കേസുകള്‍ നിലവിലുണ്ട്‌. അഞ്ചലിലെ പീഡനശ്രമത്തിന്‌ ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഒളിവു വാസത്തിനിടെയാണ്‌ ഇയാള്‍ തീവണ്ടിയില്‍ മംഗലാപുരത്തുനിന്നും നാഗര്‍കോവിലിലേക്ക്‌ പോകുന്ന തീവണ്ടിയില്‍ പീഡനശ്രമം നടത്തുകയും … Continue reading "തീവണ്ടിയിലെ പീഡനവീരന്‌ ജംബുലി പിടിയില്‍"

Published On:Jun 9, 2013 | 12:35 pm

കോഴിക്കോട്‌: പരശുറാം എക്‌സ്‌പ്രസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കുപ്രസിദ്ധ കുറ്റവാളിയായ ജംബുലി ബിജു പിടിയില്‍. പീഡനശ്രമത്തെത്തുടര്‍ന്ന്‌ മറ്റുയാത്രക്കാര്‍ ബിജുവിനെ മര്‍ദ്ദിയ്‌ക്കുകയും തുടര്‍ന്ന്‌ ഗുരുതരാവസ്ഥയിലായ ഇയാളെ കോഴിക്കോട്‌ ബീച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തു.
അഞ്ചലില്‍ ഒരു വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചകേസ്‌, സംവിധായകന്‍ അന്‍വര്‍ റഷീദിനെ ആക്രമിച്ച കേസ്‌ എന്നിവയുള്‍പ്പെടെ ഇയാള്‍ക്കെതിരെ ഏഴ്‌ കേസുകള്‍ നിലവിലുണ്ട്‌. അഞ്ചലിലെ പീഡനശ്രമത്തിന്‌ ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഒളിവു വാസത്തിനിടെയാണ്‌ ഇയാള്‍ തീവണ്ടിയില്‍ മംഗലാപുരത്തുനിന്നും നാഗര്‍കോവിലിലേക്ക്‌ പോകുന്ന തീവണ്ടിയില്‍ പീഡനശ്രമം നടത്തുകയും വടകരയില്‍ വച്ച്‌ പിടിയിലാവുകയും ചെയ്യുന്നത്‌. പീഡനശ്രമത്തെ ചെറുത്ത പെണ്‍കുട്ടിയെയും കുടുംബത്തെയും ഇയാള്‍ അസഭ്യം പറഞ്ഞു. ഇതോടെ മറ്റ്‌ യാത്രക്കാര്‍ ഇയാളെ മര്‍ദ്ദിച്ചു. തീവണ്ടി കോഴിക്കോട്‌ എത്തിയപ്പോള്‍ ഇയാളെ പോലീസിനു കൈമാറുകയായിരുന്നു. റെയില്‍വേ പോലീസ്‌ കൊണ്ടുപോകുന്നതിനിടെയിലും ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. തിരുവനന്തപുരത്ത്‌ ഒരു പരീക്ഷ എഴുതാന്‍ പോവുകയായിരുന്നു 20കാരിയായ യുവതിയും കുടുംബവും. പെണ്‍കുട്ടിയുമായി താന്‍ അടുപ്പത്തിലാണെന്നാണ്‌ ബിജു അവകാശപ്പെടുന്നത്‌. എന്നാല്‍ ഇയാളെ അറിയില്ലെന്ന്‌ പെണ്‍കുട്ടിയും കുടുംബവും വ്യക്തമാക്കിയിട്ടുണ്ട്‌.  

LIVE NEWS - ONLINE

  • 1
    21 mins ago

    അഞ്ചരക്കണ്ടി പുഴയെ മുരുപ്പുറ്റുകളൂം കൈയ്യൊഴിയുന്നു

  • 2
    30 mins ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 3
    1 hour ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 4
    1 hour ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 5
    2 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 6
    2 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 7
    2 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 8
    4 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 9
    4 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍