Saturday, August 24th, 2019

തിരുകേശം ‘കത്തുന്നു’ ; പ്രവാചകന്റെ മുടി ബോഡി വെയിസ്റ്റാണ്, വാക്കുകള്‍ക്കാണ് പ്രാധാന്യം : പിണറായി

കൊച്ചി : തിരുകേശ വിവാദത്തില്‍ സിപിഎം കാന്തപുരം പോര് പുതിയ തലത്തിലേക്ക്. രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെട്ടാല്‍ നോക്കിനില്‍ക്കുകയില്ലെന്ന കാന്തപുരത്തിന്റെ ഭീണിക്ക് പിണറായിയുടെ മറുപടി. പ്രവാചകന്റെ മുടിയും നഖവും വിയര്‍പ്പും ബോഡി വെയ്സ്റ്റാണെന്നായിരുന്നു പിണറായിയുടെ രൂക്ഷഭാഷയിലുള്ള മറുപടി. തിരുകേശ വിവാദത്തില്‍ പിണറായി നേരത്തെ പ്രകടിപ്പിച്ച അഭിപ്രായത്തെ ന്യായീകരിച്ച് വി എസ് രംഗത്തെത്തിയതിനു പിന്നാലെയാണ് വീണ്ടും വിമര്‍ശനവുമായി പിണറായിയും നിലപാട് ആവര്‍ത്തിച്ചത്. ‘പ്രവാചകന്റെ മുടിയായാലും നഖമായാലും വിയര്‍പ്പായാലും അതൊക്കെ ബോഡി വെയ്സ്റ്റാണ്. ചിലയാളുകള്‍ നഖം നീട്ടാറുണ്ടെന്നത് ശരിയാണ്. എന്നാല്‍ അത് … Continue reading "തിരുകേശം ‘കത്തുന്നു’ ; പ്രവാചകന്റെ മുടി ബോഡി വെയിസ്റ്റാണ്, വാക്കുകള്‍ക്കാണ് പ്രാധാന്യം : പിണറായി"

Published On:Feb 21, 2012 | 11:49 am

കൊച്ചി : തിരുകേശ വിവാദത്തില്‍ സിപിഎം കാന്തപുരം പോര് പുതിയ തലത്തിലേക്ക്. രാഷ്ട്രീയക്കാര്‍ മതത്തില്‍ ഇടപെട്ടാല്‍ നോക്കിനില്‍ക്കുകയില്ലെന്ന കാന്തപുരത്തിന്റെ ഭീണിക്ക് പിണറായിയുടെ മറുപടി. പ്രവാചകന്റെ മുടിയും നഖവും വിയര്‍പ്പും ബോഡി വെയ്സ്റ്റാണെന്നായിരുന്നു പിണറായിയുടെ രൂക്ഷഭാഷയിലുള്ള മറുപടി. തിരുകേശ വിവാദത്തില്‍ പിണറായി നേരത്തെ പ്രകടിപ്പിച്ച അഭിപ്രായത്തെ ന്യായീകരിച്ച് വി എസ് രംഗത്തെത്തിയതിനു പിന്നാലെയാണ് വീണ്ടും വിമര്‍ശനവുമായി പിണറായിയും നിലപാട് ആവര്‍ത്തിച്ചത്.
‘പ്രവാചകന്റെ മുടിയായാലും നഖമായാലും വിയര്‍പ്പായാലും അതൊക്കെ ബോഡി വെയ്സ്റ്റാണ്. ചിലയാളുകള്‍ നഖം നീട്ടാറുണ്ടെന്നത് ശരിയാണ്. എന്നാല്‍ അത് മുറിച്ചുകളഞ്ഞാല്‍ അത് വെയ്സ്റ്റാണ്. മുടി നില്‍ക്കുന്നത് അങ്ങനെ നില്‍ക്കട്ടെ, പക്ഷെ അത് മുറിച്ചുകഴിഞ്ഞാല്‍ പിന്നെ അതും വെയ്സ്റ്റാണ്. ഇതിനെയൊക്കെ എല്ലാവര്‍ക്കും ബോഡി വെയ്സ്റ്റായേ കാണാന്‍ പറ്റൂ. പ്രവാചകനെക്കുറിച്ച് പറയുമ്പോള്‍ ആ ബോഡി വെയ്സ്റ്റുകളെക്കുറിച്ചല്ല പറയേണ്ടത്. പ്രവാചകന്റെ വാക്കുകള്‍ക്കാണ് പ്രധാന്യം. മുടിക്കല്ല. വാക്കുകളെയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ അനുസരിക്കുകയും പിന്‍തുടരുകയും ചെയ്യേണ്ടത് ‘ എന്നായിരുന്നു ഏരണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായിയുടെ മറുപടി.
ജീവിച്ചിരിക്കുന്ന കാലത്ത് സമൂഹത്തില്‍ നിലനിന്ന അന്തവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ ശക്തമായ നിലപാടെടുത്ത വാക്ഭടാനന്ദനുമായി ബന്ധപ്പെട്ട സെമിനാറിലാണ് താന്‍ ആ പ്രസ്താവന നടത്തിയത്. അതുകൊണ്ടാണ് ഇത്തരം അനാചാരങ്ങള്‍ക്കെതിരെ പ്രസംഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മതസംഘടകള്‍ വര്‍ഗീയത കാണിച്ച് പേടിപ്പിച്ചാല്‍ മുട്ടുമടക്കുന്നവരല്ല സി പി എം. എന്റെ പ്രസ്താവനയില്‍ കാന്തപുരത്തിന് എന്തിനാണ് അതൃപ്തിയെന്നും പിണറായി ചോദിച്ചു.
കേരളം കൈവരിച്ച എല്ലാ നേട്ടങ്ങളും തകര്‍ക്കുന്ന രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് പിണറായി ആരോപിച്ചു. ജനവിരുദ്ധ സര്‍ക്കാരിനെതിരായി പ്രതികരിക്കാന്‍ കിട്ടിയ അവസരമാണ് പിറവം തെരഞ്ഞെടുപ്പ്. അതിനാല്‍ എം ജെ ജേക്കബ് വിജയിക്കുമെന്നും പിണറായി പറഞ്ഞു. പാമൊലിന്‍ കേസ് മുഖ്യമന്ത്രി ഇടപെട്ട് അട്ടിമറിച്ചിരിക്കുകയാണെന്നും പിണറായി കുറ്റപ്പെടുത്തി.

LIVE NEWS - ONLINE

 • 1
  6 hours ago

  ഡ്യൂറന്റ് കപ്പ് ഗോകുലത്തിനു സ്വന്തം

 • 2
  7 hours ago

  രാഹുലിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം മാത്രം; സത്യപാല്‍ മാലിക്ക്

 • 3
  10 hours ago

  രാഹുലിനെയും സംഘത്തെയും ശ്രീനഗറില്‍ തടഞ്ഞു

 • 4
  10 hours ago

  ലോക ബാഡ്മിന്റണ്‍: സിന്ധു ഫൈനലില്‍

 • 5
  14 hours ago

  കെവിന്‍ വധം; വിധി ചൊവ്വാഴ്ച

 • 6
  14 hours ago

  മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

 • 7
  14 hours ago

  അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചു

 • 8
  14 hours ago

  എതിര്‍ത്തത് അമ്പലം വിഴുങ്ങികളെ: മന്ത്രി കടകംപള്ളി

 • 9
  14 hours ago

  ഭീകരനുമായി ബന്ധം; തൃശൂരില്‍ സ്ത്രീ അറസ്റ്റില്‍