Friday, April 26th, 2019

തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നാടന്‍ ബോംബ്

തളിപ്പറമ്പ് : സമാധാനശ്രമങ്ങള്‍ തുടരുമ്പോഴും തളിപ്പറമ്പ് മേഖലയില്‍ അക്രമങ്ങള്‍ തുടരുന്നു. ഇന്ന് പുലര്‍ച്ചെ തളിപ്പറമ്പ് സഹകരണ ആശുപത്രി കാന്റീനില്‍ നിന്ന് രണ്ട് ബോംബുകള്‍ കണ്ടെത്തി. തളിപ്പറമ്പിലെ സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയുടെ പിറകിലെ കാന്റീനിലാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30 ഓടെ കാന്റീന്‍ അടച്ചിരുന്നതാണ്. പുലര്‍ച്ചെ 4.30 ഓടെയാണ് ബോംബുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ മറ്റുള്ളവരെയും ഉണര്‍ത്തി. പരിശോധനയില്‍ മറ്റൊരു ബോംബും സമീപത്ത് തന്നെ കണ്ടെത്തുകയായിരുന്നു. ഇവ രണ്ടും ഉറങ്ങുന്നതിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. … Continue reading "തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ നാടന്‍ ബോംബ്"

Published On:Feb 23, 2012 | 10:16 am

തളിപ്പറമ്പ് : സമാധാനശ്രമങ്ങള്‍ തുടരുമ്പോഴും തളിപ്പറമ്പ് മേഖലയില്‍ അക്രമങ്ങള്‍ തുടരുന്നു. ഇന്ന് പുലര്‍ച്ചെ തളിപ്പറമ്പ് സഹകരണ ആശുപത്രി കാന്റീനില്‍ നിന്ന് രണ്ട് ബോംബുകള്‍ കണ്ടെത്തി.
തളിപ്പറമ്പിലെ സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയുടെ പിറകിലെ കാന്റീനിലാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി 11.30 ഓടെ കാന്റീന്‍ അടച്ചിരുന്നതാണ്. പുലര്‍ച്ചെ 4.30 ഓടെയാണ് ബോംബുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ മറ്റുള്ളവരെയും ഉണര്‍ത്തി. പരിശോധനയില്‍ മറ്റൊരു ബോംബും സമീപത്ത് തന്നെ കണ്ടെത്തുകയായിരുന്നു. ഇവ രണ്ടും ഉറങ്ങുന്നതിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ഉടനെ പോലീസില്‍ വിവരറിയിച്ചതിനെ തുടര്‍ന്ന് സ്‌പെഷല്‍ ബ്രാഞ്ചും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബോംബ് പിന്നീട് നിര്‍വീര്യമാക്കി. ഒമ്പതോളം ജീവനക്കാരാണ് സഹകരണ കാന്റീനില്‍ ജോലിയിലുണ്ടായിരുന്നത്. ഇവര്‍ തലശ്ശേരി, വടകര സ്വദേശികളാണ്. മടപ്പള്ളിയിലെ പുനത്തില്‍ റിയാസാണ് കാന്റീന്‍ നടത്തുന്നത്. ബോംബ് കണ്ടെത്തിയതിനെ തുടര്‍ന്ന് ആശുപത്രി പരിസരവും കാന്റീന്‍ പരിസരവും സമീപ പ്രദേശത്തെ പണിനടന്നുകൊണ്ടിരുന്ന ചില വീടുകളും ബോംബ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്തിയില്ല.
മുസ്ലിംലീഗ് ഏഴാംമൈല്‍ ശാഖാ പ്രസിഡന്റ് കണ്ണങ്കില്‍ മുസ്തഫയുടെ പ്ലാത്തോട്ടത്തെ വീടിന്റെ പത്തോളം ജനല്‍ഗ്ലാസുകളും ഒരു ബൈക്കും ഇന്നലെ രാത്രി 11.30 ഓടെ അക്രമികള്‍ തകര്‍ത്തു. ശബ്ദംകേട്ട് ഉണര്‍ന്ന വീട്ടുകാര്‍ ശബ്ദമുണ്ടാക്കിയതിനെ തുടര്‍ന്ന് അക്രമികള്‍ ഓടിരക്ഷപ്പെട്ടു.
ഇന്നലെ രാത്രി 10 മണിയോടെ ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകവെ കരിപ്പൂലിലെ കിഴക്കേപുരയില്‍ മധുസൂദന (59)ന്റെ ഓട്ടോക്ക് പോലീസുകാര്‍ കൈനീട്ടിയെങ്കിലും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പോലീസ് പിന്തുടരുകയും ഓട്ടോ വീടിന് സമീപം ഉപേക്ഷിച്ച് മധുസൂദനന്‍ ഓടുകയുമായിരുന്നു. ഇതിനിടയിലാണ് തൊട്ടടുത്ത പറമ്പിലെ 50 അടി താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീണത്. ഇന്ന് രാവിലെ കിണറ്റില്‍ നിന്നും ഒച്ചകേട്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഇയാളെ രക്ഷിച്ചത്.
രണ്ട് ദിവസം അടച്ചിട്ട തളിപ്പറമ്പ് പോസ്റ്റോഫീസ് റോഡിലെ പാഥേയം ഹോട്ടല്‍ ഇന്ന് തുറന്നപ്പോഴാണ് അകത്ത് കാര്‍പെറ്റില്‍ വെളിച്ചെണ്ണയൊഴിച്ച് തീവെച്ചനിലയില്‍ കണ്ടെത്തിയത്.പഴയങ്ങാടി റെയില്‍വെ സ്റ്റേഷനടുത്തുള്ള സി.പി.എം ബ്രാഞ്ച് ഓഫീസും യുവധാര ആര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തിക്കുന്ന കെട്ടിടവും അടിച്ച് തകര്‍ത്തു. ഫര്‍ണിച്ചറുകള്‍ വലിച്ചെറിഞ്ഞു. കാരക്കടവിലെ സി.പി.എം-ഡി.വൈ.എഫ്.ഐ കൊടികളും സ്തൂപങ്ങളും പ്രതിഭാ ടാക്കീസിനടുത്ത കൊടിമരങ്ങളും മറ്റും നശിപ്പിച്ചു.
അതേസമയം സര്‍വകക്ഷി സമാധാനയോഗ തീരുമാനത്തിന്റെ മഷിയുണങ്ങും മുമ്പേ വീണ്ടും തളിപ്പറമ്പില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടത് ജനത്തെ കൂടുതല്‍ ഭയചകിതരാക്കി.

LIVE NEWS - ONLINE

 • 1
  2 hours ago

  ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

 • 2
  3 hours ago

  അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

 • 3
  4 hours ago

  വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

 • 4
  4 hours ago

  തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

 • 5
  4 hours ago

  മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

 • 6
  5 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 7
  5 hours ago

  കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

 • 8
  5 hours ago

  കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

 • 9
  6 hours ago

  കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു