Monday, June 17th, 2019

തളിപ്പറമ്പ് ശാന്തം : ജനം ഭീതിയില്‍

തളിപ്പറമ്പ് : രാഷ്ട്രീയ കൊലപാതകവും അക്രമപരമ്പരയും അരങ്ങേറിയ അരിയില്‍ പ്രദേശത്ത് ശാന്തത. റോഡുകളില്‍ കാല്‍നടയാത്രക്കാര്‍ പോലും കുറവ്. രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റുകള്‍ ഉള്ളതൊഴിച്ചാല്‍ പ്രദേശത്ത് ഭീതി നിലനില്‍ക്കുകയാണ്. തിങ്കളാഴ്ച ഉച്ചക്ക് മരണപ്പെട്ട ഷുക്കൂറിന്റെ സംസ്‌കാരം നടന്നുകൊണ്ടിരിക്കെ തന്നെയാണ് എട്ടാംവാര്‍ഡ് മെമ്പറും മുസ്ലിംലീഗ് നേതാവുമായ പി.പി. സുബൈറിന്റെ വീടിന് നേരെ അക്രമം നടന്നത്. വീട് മൊത്തം അടിച്ച് തകര്‍ക്കുകയും അക്രമികള്‍ ഗ്യാസ് സിലിണ്ടറും മറ്റ് വീട്ടുപകരണങ്ങളും കിണറ്റില്‍ എറിയുകയുമായിരുന്നു. അലമാരകളും മേശകളും അടിച്ച് തകര്‍ത്ത് കൊള്ളനടത്തിയ … Continue reading "തളിപ്പറമ്പ് ശാന്തം : ജനം ഭീതിയില്‍"

Published On:Feb 22, 2012 | 8:08 am

തളിപ്പറമ്പ് : രാഷ്ട്രീയ കൊലപാതകവും അക്രമപരമ്പരയും അരങ്ങേറിയ അരിയില്‍ പ്രദേശത്ത് ശാന്തത. റോഡുകളില്‍ കാല്‍നടയാത്രക്കാര്‍ പോലും കുറവ്. രണ്ടോ മൂന്നോ സ്ഥലങ്ങളില്‍ പോലീസ് പിക്കറ്റുകള്‍ ഉള്ളതൊഴിച്ചാല്‍ പ്രദേശത്ത് ഭീതി നിലനില്‍ക്കുകയാണ്.
തിങ്കളാഴ്ച ഉച്ചക്ക് മരണപ്പെട്ട ഷുക്കൂറിന്റെ സംസ്‌കാരം നടന്നുകൊണ്ടിരിക്കെ തന്നെയാണ് എട്ടാംവാര്‍ഡ് മെമ്പറും മുസ്ലിംലീഗ് നേതാവുമായ പി.പി. സുബൈറിന്റെ വീടിന് നേരെ അക്രമം നടന്നത്. വീട് മൊത്തം അടിച്ച് തകര്‍ക്കുകയും അക്രമികള്‍ ഗ്യാസ് സിലിണ്ടറും മറ്റ് വീട്ടുപകരണങ്ങളും കിണറ്റില്‍ എറിയുകയുമായിരുന്നു. അലമാരകളും മേശകളും അടിച്ച് തകര്‍ത്ത് കൊള്ളനടത്തിയ സംഘം 12 പവന്‍ സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും കവര്‍ച്ച നടത്തിയതായും പരാതിയുണ്ട്. രാത്രി 10മണിക്ക് ശേഷം എം.എം ബേബിയുടെ ഉടമസ്ഥതയിലുള്ള ഓഫ്‌സെറ്റ് പ്രസ് തീവെച്ച അക്രമികള്‍ ചിറവക്ക് രാജരാജേശ്വരക്ഷേത്രത്തിന് സമീപത്തെ എം. ലക്ഷ്മണന്റെ രേവതി ടൈലേഴ്‌സും തീവെച്ച് നശിപ്പിച്ചു. സി.പി.എം അനുഭാവി പുത്തലത്ത് രാജീവന്റെ വീടും അരിയില്‍ അക്രമി സംഘം പൂര്‍ണമായും തകര്‍ത്തിരുന്നു.
തളിപ്പറമ്പിലും അരിയിലും പട്ടുവത്തും മുള്ളൂലിലും കനത്ത പോലീസ് കാവല്‍ തുടരുന്നുണ്ടെങ്കിലും അടുത്ത നിമിഷം തന്നെ എന്തെങ്കിലും അക്രമം നടന്നേക്കാമെന്ന ഭീതിയിലാണ് ജനങ്ങള്‍. എല്ലാ ഇടവും പോലീസ് കനത്ത ജാഗ്രതയിലാണ്.

LIVE NEWS - ONLINE

  • 1
    5 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    6 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    7 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    10 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    12 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    14 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    14 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    14 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    15 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി