Friday, July 19th, 2019

തളിപ്പറമ്പില്‍ ലീഗ് ഓഫീസുകള്‍ക്കു നേരെ അക്രമം

തളിപ്പറമ്പ് : മങ്കരയില്‍ സി.പി.എം- ലീഗ് സംഘര്‍ഷം. സി.പി.എം അനുഭാവിയുടെ കടക്ക് നേരെയും ഐ.യു.എം.എല്‍.ഓഫീസിന് നേരെയും അക്രമം നടന്നു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംവത്തിന് തുടക്കം. മങ്കര ബദരിയ നഗറിലെ ലീഗ് ഓഫീസിന് നേരെ ഒരു സംഘം ആക്രമം നടത്തുകയും ജനല്‍ ചില്ലുകളും ഓഫീസിലെ ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തു. ഇതിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആരോപണമുണ്ട്.ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സി.പി.എം മങ്കര ബ്രാഞ്ച് സിക്രട്ടറി മൊയ്തുവിന്റെ പലചരക്ക് കടക്ക് നേരെ ആക്രമണമുണ്ടായത്. കടയുടെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ അടിച്ചു … Continue reading "തളിപ്പറമ്പില്‍ ലീഗ് ഓഫീസുകള്‍ക്കു നേരെ അക്രമം"

Published On:Feb 20, 2012 | 12:30 pm

തളിപ്പറമ്പ് : മങ്കരയില്‍ സി.പി.എം- ലീഗ് സംഘര്‍ഷം. സി.പി.എം അനുഭാവിയുടെ കടക്ക് നേരെയും ഐ.യു.എം.എല്‍.ഓഫീസിന് നേരെയും അക്രമം നടന്നു. ഇന്നലെ രാത്രി 10.30 ഓടെയാണ് സംവത്തിന് തുടക്കം. മങ്കര ബദരിയ നഗറിലെ ലീഗ് ഓഫീസിന് നേരെ ഒരു സംഘം ആക്രമം നടത്തുകയും ജനല്‍ ചില്ലുകളും ഓഫീസിലെ ഫര്‍ണിച്ചറുകളും തകര്‍ക്കുകയും ചെയ്തു. ഇതിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് ആരോപണമുണ്ട്.ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് സി.പി.എം മങ്കര ബ്രാഞ്ച് സിക്രട്ടറി മൊയ്തുവിന്റെ പലചരക്ക് കടക്ക് നേരെ ആക്രമണമുണ്ടായത്. കടയുടെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ അടിച്ചു തകര്‍ത്തു. സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ സ്ഥലത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.
മങ്കരയില്‍ ഇക്കഴിഞ്ഞ 18ന് സി.പി.എമ്മിന്റെ രാഷ്ട്രീയ വിശദീകരണ യോഗം നടന്നിരുന്നു.ഇതില്‍ പ്രകോപിതരായ ചിലരാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നു. തളിപ്പറമ്പിലെ വേലിക്കാത്ത് ഗോപാലന്റെ വീടിനും കടക്കും നേരെ അക്രമമുണ്ടായി. ഗോപാലന്റെ മകന്‍ ഡി.വൈ.എഫ്.ഐ യൂനിറ്റ് സിക്രട്ടറിയാണ്. രാത്രി 9.30 ഓടെ പ്രകടനമായി എത്തിയ ലീഗുകാരാണ് അക്രമം നടത്തിയതെന്നാണ് പരാതി.

LIVE NEWS - ONLINE

  • 1
    31 mins ago

    കര്‍ണാടക; ആറുമണിക്കുള്ളില്‍ വിശ്വാസ വോട്ട് തേടണം: ഗവര്‍ണര്‍

  • 2
    1 hour ago

    സംസ്ഥാനത്ത് പരക്കെ മഴ: പമ്പ അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തി

  • 3
    5 hours ago

    യൂണിവേഴ്‌സിറ്റി കോളേജ് വിഷയത്തില്‍ ഗവര്‍ണര്‍ ഇടപെടണം: ചെന്നിത്തല

  • 4
    5 hours ago

    ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് വ്യാജ സന്ദേശം; ഫയര്‍ഫോഴ്‌സിനെ വട്ടംകറക്കിയ യുവാവിനെ പോലീസ് തെരയുന്നു

  • 5
    5 hours ago

    പനി ബാധിച്ച് യുവാവ് മരിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

  • 6
    5 hours ago

    ലീഗ് നേതാവ് എയര്‍പോര്‍ട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു.

  • 7
    6 hours ago

    ജില്ലാ ആശുപത്രി ബസ് സ്റ്റാന്റില്‍ തെരുവ് പട്ടികളുടെ വിളയാട്ടം

  • 8
    6 hours ago

    പശുമോഷ്ടാക്കളെന്ന് സംശയിച്ച് മൂന്ന് പേരെ തല്ലിക്കൊന്നു

  • 9
    7 hours ago

    കാമ്പസുകളില്‍ എല്ലാ സംഘടനകള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കണം: കാനം