Tuesday, September 25th, 2018

തലശ്ശേരി സ്വദേശിയായ അധ്യാപകന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

തലശ്ശേരി : സ്‌കൂള്‍ അധ്യാപകന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കോടഞ്ചേരി സെന്റ് മേരീസ് സ്‌കൂളിലെ സ്‌പോക്കണ്‍ ഇംഗ്ലീഷ് അധ്യാപകന്‍ തലശേരി ഉമ്മറാസ് ഹൗസില്‍ സിയാദ്(28) ആണ് കോടഞ്ചേരിയില്‍ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചത്. പുലര്‍ച്ചെ 2.50ഓടെ കെട്ടിടത്തിനു മുകളില്‍ നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ടൗണില്‍ റോന്തു ചുറ്റുകയായിരുന്ന ഗൂര്‍ഖ ഓടിവന്നപ്പോഴാണ് അധ്യാപകന്‍ ചോരവാര്‍ന്ന് റോഡില്‍ കിടക്കുന്നത് കണ്ടത്. വിവരമറിയിച്ചതനുസരിച്ച് കോടഞ്ചേരി പോലീസെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. … Continue reading "തലശ്ശേരി സ്വദേശിയായ അധ്യാപകന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു"

Published On:Feb 10, 2012 | 5:36 am

തലശ്ശേരി : സ്‌കൂള്‍ അധ്യാപകന്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു. കോടഞ്ചേരി സെന്റ് മേരീസ് സ്‌കൂളിലെ സ്‌പോക്കണ്‍ ഇംഗ്ലീഷ് അധ്യാപകന്‍ തലശേരി ഉമ്മറാസ് ഹൗസില്‍ സിയാദ്(28) ആണ് കോടഞ്ചേരിയില്‍ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടി മരിച്ചത്.
പുലര്‍ച്ചെ 2.50ഓടെ കെട്ടിടത്തിനു മുകളില്‍ നിന്ന് എന്തോ വീഴുന്ന ശബ്ദം കേട്ട് ടൗണില്‍ റോന്തു ചുറ്റുകയായിരുന്ന ഗൂര്‍ഖ ഓടിവന്നപ്പോഴാണ് അധ്യാപകന്‍ ചോരവാര്‍ന്ന് റോഡില്‍ കിടക്കുന്നത് കണ്ടത്. വിവരമറിയിച്ചതനുസരിച്ച് കോടഞ്ചേരി പോലീസെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തലശേരിയില്‍ നിന്ന് രണ്ടു മാസം മുമ്പ് കോടഞ്ചേരിയില്‍ എത്തിയസിയാദ് ഇതേ കെട്ടിടത്തിലെ ഒരു മുറിയില്‍ വാടകക്ക് താമസിച്ചു വരികയായിരുന്നു. ഇദ്ദേഹത്തിന് മാനസികാസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കള്‍ അറിയിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    5 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    7 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    8 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    11 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    11 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    13 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    13 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    13 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    14 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു