Saturday, November 17th, 2018

തലച്ചോറിലെ ക്ഷതം; മദ്യവും ടെന്‍ഷനും പ്രധാന വില്ലനാകുന്നു

  ന്യൂഡല്‍ഹി : മദ്യവും ടെന്‍ഷനും തലച്ചോറിന് ക്ഷതമേല്‍ക്കുന്നതില്‍ പ്രധാന വില്ലനാകുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. 20നും 64നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തലച്ചോറില്‍ ക്ഷതമേല്‍ക്കുന്ന സംഭവങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ ഈ കണ്ടെത്തല്‍. 210 പുരുഷന്‍മാരും 80 സ്ത്രീകളുമടങ്ങുന്ന 290 രോഗികളില്‍ നടത്തിയ പരിശോധനയിലാണ് മദ്യവും ടെന്‍ഷനും ലൈംഗീക ബന്ധവും സ്‌ട്രോക്കിന് പ്രധാന കാരണക്കാരനാവുന്നതായി കണ്ടെത്തിയത്. ഇവരില്‍ 44 ശതമാനം പേരും സ്‌ട്രോക്ക് വന്നവരാണ്. ഇതില്‍ … Continue reading "തലച്ചോറിലെ ക്ഷതം; മദ്യവും ടെന്‍ഷനും പ്രധാന വില്ലനാകുന്നു"

Published On:Nov 11, 2013 | 11:00 am

STROKE

 

ന്യൂഡല്‍ഹി : മദ്യവും ടെന്‍ഷനും തലച്ചോറിന് ക്ഷതമേല്‍ക്കുന്നതില്‍ പ്രധാന വില്ലനാകുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. 20നും 64നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് തലച്ചോറില്‍ ക്ഷതമേല്‍ക്കുന്ന സംഭവങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ ഈ കണ്ടെത്തല്‍.
210 പുരുഷന്‍മാരും 80 സ്ത്രീകളുമടങ്ങുന്ന 290 രോഗികളില്‍ നടത്തിയ പരിശോധനയിലാണ് മദ്യവും ടെന്‍ഷനും ലൈംഗീക ബന്ധവും സ്‌ട്രോക്കിന് പ്രധാന കാരണക്കാരനാവുന്നതായി കണ്ടെത്തിയത്. ഇവരില്‍ 44 ശതമാനം പേരും സ്‌ട്രോക്ക് വന്നവരാണ്. ഇതില്‍ 48 ശതമാനം പേരും പുരുഷന്‍മാരാണ്. ക്ഷതമേല്‍ക്കാനുള്ള കാരണം സംബന്ധിച്ച് ഇവരില്‍ നടത്തിയ പരിശോധനയിലാണ് 19 ശതമാനം പേര്‍ക്കും രോഗം വന്നത് അമിതമായ ഉല്‍കണ്ഠയും ടെന്‍ഷനും കാരണാണെന്ന് കണ്ടെത്തിയത്. 15 ശതമാനം പേരില്‍ വില്ലനായത് മദ്യമാണ്. സ്‌ട്രോക്ക് വരുന്നതിന് 24 മണിക്കൂര്‍ മുമ്പ് ഇവര്‍ നാല് മുതല്‍ അഞ്ച് പെഗ് വരെ മദ്യം കഴിച്ചതായി കണ്ടെത്തിയിരുന്നു. പുരുഷന്‍മാരില്‍ 2.4ശതമാനം പേര്‍ പറഞ്ഞത് സ്‌ട്രോക്കിന് തൊട്ട് മുമ്പ് അവര്‍ ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ്. ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഹൃദയസ്പന്ദനവും രക്തസമ്മര്‍ദ്ദവും കൂടുന്നതും അഡ്രിനാലിന്റെ അളവ് വര്‍ധിക്കുന്നതും ചിലപ്പോള്‍ സ്‌ട്രോക്കിന് കാരണമാകാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
60 വയസ്സില്‍ താഴെയുള്ളവരാണ് സ്‌ട്രോക്കിന് സാധ്യതയുള്ളവരെന്ന് പഠനത്തില്‍ തെളിയുന്നു. ഇവരില്‍ മദ്യമോ ടെന്‍ഷനോ പോലുള്ള പട്ടെന്നുണ്ടാകുന്ന കാരണങ്ങളാണ് സ്‌ട്രോക്കിന് വഴിവെയ്ക്കുന്നത്. 1990 മുതല്‍ 2010 വരെയുള്ള 20 വര്‍ഷക്കാലം നടത്തിയ പഠനത്തില്‍ 20നും 64നും ഇടയില്‍ സ്‌ട്രോക്ക് വരുന്നവരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ധനയാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    7 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    7 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    11 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    15 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    16 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    23 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു