Friday, September 21st, 2018

തമിഴ് നടി സുജിബാല ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്

  ചെന്നൈ : തമിഴ് ചലച്ചിത്ര താരം സുജിബാല ജീവനൊടുക്കാന്‍ ശ്രമിച്ചതായി വാര്‍ത്തകള്‍. കഴിഞ്ഞ ശനിയാഴ്ച രാത്രി നാഗര്‍കോവിലിലെ വീട്ടില്‍ വച്ച് അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് ജീവനൊക്കാന്‍ ശ്രമിച്ചതത്രെ. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായെന്നാണ് റിപ്പോര്‍ട്ട്. ഐ സി യു വില്‍ കഴിയുന്ന നടി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രവികുമാര്‍ എന്ന സംവിധായകനുമായി സുജിബാലയുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ തെലുങ്ക് സിനിമയിലെ ഒരു ഡാന്‍സ് മാസ്റ്ററുമായി പ്രണയത്തിലായിരുന്ന സുജിബാല … Continue reading "തമിഴ് നടി സുജിബാല ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്"

Published On:Aug 30, 2012 | 5:31 am

 

ചെന്നൈ : തമിഴ് ചലച്ചിത്ര താരം സുജിബാല ജീവനൊടുക്കാന്‍ ശ്രമിച്ചതായി വാര്‍ത്തകള്‍. കഴിഞ്ഞ ശനിയാഴ്ച രാത്രി നാഗര്‍കോവിലിലെ വീട്ടില്‍ വച്ച് അമിതമായി ഉറക്ക ഗുളിക കഴിച്ചാണ് ജീവനൊക്കാന്‍ ശ്രമിച്ചതത്രെ. കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായെന്നാണ് റിപ്പോര്‍ട്ട്. ഐ സി യു വില്‍ കഴിയുന്ന നടി അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രവികുമാര്‍ എന്ന സംവിധായകനുമായി സുജിബാലയുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ നിശ്ചയിച്ചിരുന്നു. എന്നാല്‍ തെലുങ്ക് സിനിമയിലെ ഒരു ഡാന്‍സ് മാസ്റ്ററുമായി പ്രണയത്തിലായിരുന്ന സുജിബാല ഈ ബന്ധത്തെ എതിര്‍ത്തിരുന്നുവത്രെ. അടുത്തുതന്നെ പുറത്തിറങ്ങാനിരിക്കുന്ന ഉണ്‍മൈ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകനാണ് രവികുമാര്‍. ഈ സിനിമയില്‍ സുജിബാലയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഗാരിപാളയം, ഇത്തനൈ നാളൈ എങ്കിരുന്തായ്, ഇയക്കം, വേട്ടൈ ആരംഭം തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് സുജിബാല ശ്രദ്ധേയമായത്.

LIVE NEWS - ONLINE

  • 1
    10 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    11 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    13 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    13 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    15 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    16 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    17 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    17 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    17 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല