തിരു : ഇടമലയാര്‍ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയവേ ആര് ബാലകൃഷ്ണ പിള്ള ഫോണില്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം സി ജെ എം കോടതിയാണ് സൈബര്‍ സെല്ലിന് നിര്‍ദേശം നല്‍കിയത്. ഫോണ്‍ വിളിച്ചവരുടെ പൂര്ണമേല്വിലാസങ്ങളോടുള്ള പട്ടിക നല്‍കാനും കോടതി നിര്‍ദേശിച്ചു. ജയിലില്‍ നിന്ന് 216 പേരെ ബാലകൃഷ്ണപിള്ള ഫോണില്‍ ബന്ധപ്പെട്ടിരുന്നതായാണ് രേഖകള്‍.