Wednesday, July 17th, 2019

ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ്‌ നാലുമരണം

വാഗമണ്‍: ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നാലു പേര്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഹൗസ്‌ സര്‍ജന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടുക്കി കോലാഹലമേടിന്‌ സമീപമുള്ള വാഗമണ്‍ തങ്ങള്‍ പാറയില്‍ നിന്നും 1200 അടി താഴേക്ക്‌ മറിയുകയായിരുന്നു. വാഗമണ്‍ സന്ദര്‍ശിച്ചു മടങ്ങുന്ന സംഘം കോട്ടയത്തെത്താനുള്ള എളുപ്പവഴിയെന്ന നിലയിലാണ്‌ കോലാഹലമേട്‌എന്തയാര്‍ റൂട്ടിലേക്ക്‌ കയറിയതെന്ന്‌ കരുതുന്നു. മോശം റോഡാണ്‌ അപകടത്തിനു കാരണമായതെന്ന്‌ കരുതുന്നു. രതിഷ്‌കുമാര്‍(ചെങ്ങന്നൂര്‍) ജോസഫ്‌ ജോര്‍ജ്‌(ചങ്ങാനാശ്ശേരി), അനിഷ്‌കുമാര്‍(കോട്ടയം) ആന്റോ പി ജെയിംസ്‌(തൊടുപുഴ) എന്നിവരാണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച രാത്രി അര്‍ദ്ധരാത്രിയോടെയാണ്‌ … Continue reading "ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ മറിഞ്ഞ്‌ നാലുമരണം"

Published On:May 1, 2013 | 11:34 am

വാഗമണ്‍: ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ കൊക്കയിലേക്ക്‌ മറിഞ്ഞ്‌ നാലു പേര്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളജിലെ ഹൗസ്‌ സര്‍ജന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടുക്കി കോലാഹലമേടിന്‌ സമീപമുള്ള വാഗമണ്‍ തങ്ങള്‍ പാറയില്‍ നിന്നും 1200 അടി താഴേക്ക്‌ മറിയുകയായിരുന്നു. വാഗമണ്‍ സന്ദര്‍ശിച്ചു മടങ്ങുന്ന സംഘം കോട്ടയത്തെത്താനുള്ള എളുപ്പവഴിയെന്ന നിലയിലാണ്‌ കോലാഹലമേട്‌എന്തയാര്‍ റൂട്ടിലേക്ക്‌ കയറിയതെന്ന്‌ കരുതുന്നു. മോശം റോഡാണ്‌ അപകടത്തിനു കാരണമായതെന്ന്‌ കരുതുന്നു. രതിഷ്‌കുമാര്‍(ചെങ്ങന്നൂര്‍) ജോസഫ്‌ ജോര്‍ജ്‌(ചങ്ങാനാശ്ശേരി), അനിഷ്‌കുമാര്‍(കോട്ടയം) ആന്റോ പി ജെയിംസ്‌(തൊടുപുഴ) എന്നിവരാണ്‌ മരിച്ചത്‌. ചൊവ്വാഴ്‌ച രാത്രി അര്‍ദ്ധരാത്രിയോടെയാണ്‌ അപകടമുണ്ടായത്‌. കാറിലുണ്ടായിരുന്ന മറ്റു രണ്ടു പേരെ ഗുരുതരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. വിഷ്‌ണു ദയാല്‍, അല്‍ഫോന്‍സ്‌ എന്നിവരാണ്‌ ആശുപത്രിയിലുള്ളത്‌. വണ്ടി മറിഞ്ഞ ഉടനെ മൂന്നു പേര്‍ പുറത്തേക്ക്‌ തെറിയ്‌ക്കുകയായിരുന്നുവെന്ന്‌ രക്ഷപ്പെട്ട ഒരാള്‍ മൊഴി നല്‍കിയിട്ടുണ്ട്‌. നാട്ടുകാരും പോലിസും ഏറെ പണിപ്പെട്ടാണ്‌ കൊക്കയില്‍ നിന്നും പരിക്കേറ്റവരെ പുറത്തെത്തിച്ചത്‌. 

LIVE NEWS - ONLINE

  • 1
    21 mins ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    2 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    5 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    5 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    6 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    7 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    8 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    8 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ