Tuesday, September 18th, 2018

ഡി സി സി നേതൃയോഗത്തില്‍ പോലീസിന് രൂക്ഷ വിമര്‍ശനം

കണ്ണൂര്‍ : ഡി.സി.സി നേതൃയോഗം ഇന്ന് രാവിലെ തുടങ്ങി. പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തിലുണ്ടായത്. ജനപ്രതിനിധികളെയും ജന നേതാക്കളെയും അപമാനിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ന്യായികരിക്കുന്ന നേതൃത്വത്തിനെതിരെയും യോഗത്തില്‍ ഒളിയമ്പുകള്‍ ഉയര്‍ന്നു. യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന കെ.പി.സി.സി സിക്രട്ടറി സതീശന്‍ പാച്ചേനിയുടെ അസാനിധ്യം മനപൂര്‍വമാണെന്നും ആരോപണമുയര്‍ന്നു. കെ.സുധാകരന്റെ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഡി.സി.സി പ്രസിഡന്റിനെതിരെ ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജനങ്ങളുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമെ ജനകീയ പ്രശ്‌നങ്ങള്‍ മനസിലാകൂവെന്നും അല്ലാതെ വേദികളില്‍ നിന്ന് പ്രസംഗിക്കുന്നവര്‍ക്ക് … Continue reading "ഡി സി സി നേതൃയോഗത്തില്‍ പോലീസിന് രൂക്ഷ വിമര്‍ശനം"

Published On:Feb 20, 2012 | 12:43 pm

കണ്ണൂര്‍ : ഡി.സി.സി നേതൃയോഗം ഇന്ന് രാവിലെ തുടങ്ങി. പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് യോഗത്തിലുണ്ടായത്.
ജനപ്രതിനിധികളെയും ജന നേതാക്കളെയും അപമാനിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ ന്യായികരിക്കുന്ന നേതൃത്വത്തിനെതിരെയും യോഗത്തില്‍ ഒളിയമ്പുകള്‍ ഉയര്‍ന്നു. യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന കെ.പി.സി.സി സിക്രട്ടറി സതീശന്‍ പാച്ചേനിയുടെ അസാനിധ്യം മനപൂര്‍വമാണെന്നും ആരോപണമുയര്‍ന്നു. കെ.സുധാകരന്റെ പോസ്റ്റര്‍ പതിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ ഡി.സി.സി പ്രസിഡന്റിനെതിരെ ചിലര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജനങ്ങളുടെ കൂടെ നിന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാത്രമെ ജനകീയ പ്രശ്‌നങ്ങള്‍ മനസിലാകൂവെന്നും അല്ലാതെ വേദികളില്‍ നിന്ന് പ്രസംഗിക്കുന്നവര്‍ക്ക് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കാന്‍ കഴിയില്ലെന്നും ചിലര്‍ തുറന്നടിച്ചു. കെ.എസ്.യു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സ്ഥിതിഗതികളും ചര്‍ച്ചക്കിടെ ഉയര്‍ന്നുവന്നു.
പി.കെ വിജയരാഘവന്‍ അധ്യക്ഷത വഹിച്ചു. കെ. സുധാകരന്‍ എം.പി, എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എ,എന്‍.രാമകൃഷ്ണന്‍, കെ.പി നൂറുദ്ദീന്‍,അഡ്വ. സണ്ണിജോസഫ്, എ.ഡി മുസ്തഫ, സുമാബാലകൃഷ്ണന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

LIVE NEWS - ONLINE

  • 1
    1 hour ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്

  • 2
    3 hours ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 3
    4 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 4
    7 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 5
    8 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 6
    9 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 7
    9 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 8
    11 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 9
    11 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍