Saturday, February 16th, 2019

ഡിആര്‍ഡിഒ റോബോട്ടിക്‌ പണിപ്പുരയില്‍

ന്യൂഡല്‍ഹി: ഇന്ത്യയും റോബോട്ടിക്‌ സോള്‍ഡിയേഴ്‌സ്‌ എന്ന്‌ വിളിക്കുന്ന യന്ത്രസൈനിരെ വികസിപ്പിക്കുന്നു. ഇതിനായി നിരവധി ലാബുകളില്‍ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന്‌ ഡിആര്‍ഡിഒ തലവന്‍ അവിനാശ്‌ ചന്ദര്‍ വെളിപ്പെടുത്തി. ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാന്‍ സഹായിക്കുന്ന ‘ഹൈലെവല്‍ ഇന്റലിജെന്‍സ്‌’ ഏകോപിപ്പിച്ചായിരിക്കും യന്ത്രസൈനികരെ വികസിപ്പിക്കുക. ആള്‍നാശം ഒഴിവാക്കാനായി വ്യോമയുദ്ധ മേഖലയിലും കരയുദ്ധ മേഖലയിലുമായിരിക്കും യന്ത്രസൈനികരുടെ സേവനം ഉപയോഗപ്പെടുക. ബോംബ്‌ നിര്‍വീര്യമാക്കുന്നതിനും ആള്‍നാശം ഒഴിവാക്കാനായും ഉയര്‍ന്ന വികിരണമുളള പ്രദേശങ്ങളിലും നിയന്ത്രണ രേഖയിലും യന്ത്രസൈനികരെ പ്രയോജനപ്പെടുത്താനാവും. തുടക്കത്തില്‍ സൈനികരുടെ സഹായത്തോടെയും പിന്നീട്‌, യന്ത്രസൈനികരെ മുന്നില്‍ നിന്ന്‌ പ്രവര്‍ത്തിക്കാനാവുന്ന … Continue reading "ഡിആര്‍ഡിഒ റോബോട്ടിക്‌ പണിപ്പുരയില്‍"

Published On:Jun 10, 2013 | 12:39 pm

ന്യൂഡല്‍ഹി: ഇന്ത്യയും റോബോട്ടിക്‌ സോള്‍ഡിയേഴ്‌സ്‌ എന്ന്‌ വിളിക്കുന്ന യന്ത്രസൈനിരെ വികസിപ്പിക്കുന്നു. ഇതിനായി നിരവധി ലാബുകളില്‍ പ്രവര്‍ത്തനം പുരോഗമിക്കുകയാണെന്ന്‌ ഡിആര്‍ഡിഒ തലവന്‍ അവിനാശ്‌ ചന്ദര്‍ വെളിപ്പെടുത്തി. ശത്രുവിനെയും മിത്രത്തെയും തിരിച്ചറിയാന്‍ സഹായിക്കുന്ന ‘ഹൈലെവല്‍ ഇന്റലിജെന്‍സ്‌’ ഏകോപിപ്പിച്ചായിരിക്കും യന്ത്രസൈനികരെ വികസിപ്പിക്കുക. ആള്‍നാശം ഒഴിവാക്കാനായി വ്യോമയുദ്ധ മേഖലയിലും കരയുദ്ധ മേഖലയിലുമായിരിക്കും യന്ത്രസൈനികരുടെ സേവനം ഉപയോഗപ്പെടുക. ബോംബ്‌ നിര്‍വീര്യമാക്കുന്നതിനും ആള്‍നാശം ഒഴിവാക്കാനായും ഉയര്‍ന്ന വികിരണമുളള പ്രദേശങ്ങളിലും നിയന്ത്രണ രേഖയിലും യന്ത്രസൈനികരെ പ്രയോജനപ്പെടുത്താനാവും. തുടക്കത്തില്‍ സൈനികരുടെ സഹായത്തോടെയും പിന്നീട്‌, യന്ത്രസൈനികരെ മുന്നില്‍ നിന്ന്‌ പ്രവര്‍ത്തിക്കാനാവുന്ന തരത്തില്‍ വികസിപ്പിച്ചെടുക്കും. നിലവില്‍ ആറ്‌ രാഷ്‌ട്രങ്ങളിലാണ്‌ യന്ത്രസൈനികരെ വികസിപ്പിക്കുന്ന പദ്ധതി നടക്കുന്നതെന്നും ഡിആര്‍ഡിഒ തലവന്‍ പറഞ്ഞു. 

LIVE NEWS - ONLINE

  • 1
    12 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    14 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    16 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    21 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്