Wednesday, September 19th, 2018

ഡാറ്റാ സെന്റര്‍ കേസ് : സി ബി ഐ അന്വേഷിക്കും ; സ്വാഗതമെന്ന് വി എസ്

കൊച്ചി : എല്‍ ഡി എഫ് ഭരണകാലത്ത് തിരുവനന്തപുരത്തെ സ്‌റ്റേറ്റ് ഡാറ്റാ സെന്റര്‍ നടത്തിപ്പിന്റെ കരാര്‍ റിലയന്‍സ് കമ്യൂണിക്കേഷന് കൈമാറിയ നടപടി സംബന്ധിച്ച പരാതി സി ബി ഐ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇടപാടില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍, വിവാദ ഇടനിലക്കാരന്‍ ടി ജി നന്ദകുമാര്‍ എന്നിവരുടെ പങ്ക് ഈ കേസില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് വിപ്പ് പി സി ജോര്‍ജ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യം ബോധിപ്പിച്ചത്. ഇത് … Continue reading "ഡാറ്റാ സെന്റര്‍ കേസ് : സി ബി ഐ അന്വേഷിക്കും ; സ്വാഗതമെന്ന് വി എസ്"

Published On:Feb 23, 2012 | 12:09 pm

കൊച്ചി : എല്‍ ഡി എഫ് ഭരണകാലത്ത് തിരുവനന്തപുരത്തെ സ്‌റ്റേറ്റ് ഡാറ്റാ സെന്റര്‍ നടത്തിപ്പിന്റെ കരാര്‍ റിലയന്‍സ് കമ്യൂണിക്കേഷന് കൈമാറിയ നടപടി സംബന്ധിച്ച പരാതി സി ബി ഐ അന്വേഷിക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇടപാടില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്‍, വിവാദ ഇടനിലക്കാരന്‍ ടി ജി നന്ദകുമാര്‍ എന്നിവരുടെ പങ്ക് ഈ കേസില്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് വിപ്പ് പി സി ജോര്‍ജ് നല്‍കിയ ഹരജി പരിഗണിക്കവെയാണ് അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യം ബോധിപ്പിച്ചത്.
ഇത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും അത് തൃപ്തികരമല്ലെന്ന് കാണിച്ചാണ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. ഡാറ്റാ സെന്റര്‍ നടത്തിപ്പ് കരാറിന്റെ ടെന്‍ഡര്‍ തീയതി നീട്ടിക്കൊടുത്ത് വി എസ് റിയലന്‍സിന് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാണ് പി സി ജോര്‍ജ് ഹരജിയില്‍ ആരോപിച്ചിരുന്നത്.
അതേസമയം ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് വി എസ് പ്രതികരിച്ചു. 2004ല്‍ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെല്‍ട്രോണിനെ ഒഴിവാക്കി ടാറ്റക്ക് കരാര്‍ കൊടുത്തതും അന്വേഷണത്തില്‍ ഉള്‍പ്പെടുത്തമമെന്നും വി എസ് ആവശ്യപ്പെട്ടു.

LIVE NEWS - ONLINE

  • 1
    1 hour ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 2
    2 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 3
    2 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 4
    3 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 5
    3 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 6
    3 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 7
    3 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 8
    3 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 9
    3 hours ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം