Thursday, April 25th, 2019

ഡാം 999ല്‍ നിന്ന് തന്നെ ഒഴിവാക്കിയത് ഓസ്‌കാര്‍ ലഭിക്കുമെന്ന് ഭയന്ന് : തിലകന്‍

റിയാദ് : ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചേക്കുമെന്ന് ഭയന്നാണ് തന്നെ ഡാം 999 എന്ന ചിത്രത്തില്‍ നിന്ന് തന്നെ പുകച്ച് പുറത്തുചാടിച്ചതെന്ന് തിലകന്‍. സിനിമയില്‍ സജീവമാണെങ്കിലും താരസംഘടനയായ അമ്മയുമായുള്ള പ്രശ്‌നങ്ങളൊന്നും അവസാനിച്ചിട്ടില്ലെന്നും സിനിമയില്‍ തന്റെ ഒറ്റയാള്‍ പോരാട്ടം തുടരുമെന്നും തിലകന്‍ പറഞ്ഞു. റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് തിലകന്‍ ഒരിക്കല്‍ കൂടി ആഞ്ഞടിച്ചത്. സ്ത്രീകള്‍ക്കെതിരേയുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് തിലകന്‍ പറഞ്ഞു. ഇത് തെറ്റാണെന്ന് സമൂഹത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ ഒരു കലാകാരന് കഴിയണം. എന്നാല്‍ എങ്ങനെ പണമുണ്ടാക്കാമെന്നത് മാത്രമാണ് ഇപ്പോഴത്തെ … Continue reading "ഡാം 999ല്‍ നിന്ന് തന്നെ ഒഴിവാക്കിയത് ഓസ്‌കാര്‍ ലഭിക്കുമെന്ന് ഭയന്ന് : തിലകന്‍"

Published On:Feb 21, 2012 | 6:42 am

റിയാദ് : ഓസ്‌കര്‍ അവാര്‍ഡ് ലഭിച്ചേക്കുമെന്ന് ഭയന്നാണ് തന്നെ ഡാം 999 എന്ന ചിത്രത്തില്‍ നിന്ന് തന്നെ പുകച്ച് പുറത്തുചാടിച്ചതെന്ന് തിലകന്‍. സിനിമയില്‍ സജീവമാണെങ്കിലും താരസംഘടനയായ അമ്മയുമായുള്ള പ്രശ്‌നങ്ങളൊന്നും അവസാനിച്ചിട്ടില്ലെന്നും സിനിമയില്‍ തന്റെ ഒറ്റയാള്‍ പോരാട്ടം തുടരുമെന്നും തിലകന്‍ പറഞ്ഞു. റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേയാണ് തിലകന്‍ ഒരിക്കല്‍ കൂടി ആഞ്ഞടിച്ചത്. സ്ത്രീകള്‍ക്കെതിരേയുളള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് തിലകന്‍ പറഞ്ഞു. ഇത് തെറ്റാണെന്ന് സമൂഹത്തിന് മുന്നില്‍ ചൂണ്ടിക്കാട്ടാന്‍ ഒരു കലാകാരന് കഴിയണം. എന്നാല്‍ എങ്ങനെ പണമുണ്ടാക്കാമെന്നത് മാത്രമാണ് ഇപ്പോഴത്തെ കലാകാരന്‍മാരുടെ ചിന്ത. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ യുവനടന്‍മാര്‍ നല്ല പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും ഇവരില്‍ പ്രതീക്ഷയുണ്ടെന്നും തിലകന്‍ കൂട്ടിച്ചേര്‍ത്തു.
ഡാം 999ല്‍ തിലകനെയാണ് പ്രധാന കഥാപാത്രമായി നിശ്ചയിച്ചിരുന്നതെങ്കിലും താരസംഘടനകളുമായുള്ള വാക്‌പോരിനെ തുടര്‍ന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 2
    3 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 3
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    5 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    5 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    5 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    6 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    7 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു