ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപം ഇസ്രയേല്‍ എംബസിയുടെ വാഹനത്തിനു നേരെ ആക്രമണം നടത്തിയതിനു പിന്നില്‍ ഇറാനും തീവ്രവാദി സംഘടനയായ ഹിസ്ബുള്ളയുമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു. ഇന്ന് വൈകുന്നേരമുണ്ടായ പൊട്ടിത്തെറിയില്‍ നയതന്ത്ര ഉദ്യോഗസ്ഥനള്പ്പെടെ നാലോളം പേര്‍ക്ക് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം എംബസി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. പരിസരത്തുണ്ടായിരുന്ന ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ബോംബ് സ്ഫോടനമാണെന്ന് സംശയിക്കുന്നതായി ഇസ്രയേലി അധികൃതരും ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. കാറില്‍ ഉണ്ടായിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നും സംശയിക്കപ്പെടുന്നു. ബാംബ് … Continue reading "ഡല്‍ഹി സ്ഫോടനത്തിനു പിന്നില്‍ ഇറാനും ഹിസ്ബുള്ളയും : ഇസ്രായേല്‍"
Published On:Feb 13, 2012 | 2:15 pm
ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു സമീപം ഇസ്രയേല്‍ എംബസിയുടെ വാഹനത്തിനു നേരെ ആക്രമണം നടത്തിയതിനു പിന്നില്‍ ഇറാനും തീവ്രവാദി സംഘടനയായ ഹിസ്ബുള്ളയുമാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു.
ഇന്ന് വൈകുന്നേരമുണ്ടായ പൊട്ടിത്തെറിയില്‍ നയതന്ത്ര ഉദ്യോഗസ്ഥനള്പ്പെടെ നാലോളം പേര്‍ക്ക് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം എംബസി ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. പരിസരത്തുണ്ടായിരുന്ന ചില വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ബോംബ് സ്ഫോടനമാണെന്ന് സംശയിക്കുന്നതായി ഇസ്രയേലി അധികൃതരും ആഭ്യന്തര മന്ത്രാലയവും വ്യക്തമാക്കി. കാറില്‍ ഉണ്ടായിരുന്ന സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായതെന്നും സംശയിക്കപ്പെടുന്നു. ബാംബ് സ്ക്വാഡും സുരക്ഷാ ഉദ്യാഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തുകയാണ്. കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. പൊട്ടിത്തെറി ഉണ്ടായ സ്ഥലം മുഴുവന്‍ ഇപ്പോള്‍ പോലീസും കമാന്‍ഡോകളും വളഞ്ഞിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
ജോര്‍ജ്ജിയയിലെ ഇസ്രായേല്‍ എംബസിയില്‍ സ്ഫോടനം നടത്താനുള്ള നീക്കം ഇന്ന് പരാജയപ്പെട്ടിരുന്നു.