Tuesday, November 20th, 2018

ഡല്‍ഹി സ്‌ഫോടനം : ഇസ്രായേല്‍ അന്വേഷണ സംഘം ഇന്ത്യയിലെത്തി

ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇസ്രായേല്‍ എംബസി വാഹനത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഇസ്രയേല്‍ സംഘം ഇന്ത്യയിലെത്തി. അഞ്ചുപേരടങ്ങുന്ന സംഘമാണ് എത്തിയത്. രണ്ടുപേര്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ സംഘമായ മൊസാദ് ഉദ്യോഗസ്ഥരാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരുടെ പട്ടിക സംഘം ഇന്ത്യക്ക് കൈമാറി. സ്‌ഫോടനത്തിനു പിന്നില്‍ ഇറാനും ഹിസ്ബുല്ലയുമാണെന്ന് ഇസ്രായേല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. അതിനിടെ സ്‌ഫോടനത്തെ കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘവും ശക്തമായ അന്വേഷണം തുടങ്ങി. സ്‌ഫോടനം നടന്ന പ്രദേശത്തെ സി … Continue reading "ഡല്‍ഹി സ്‌ഫോടനം : ഇസ്രായേല്‍ അന്വേഷണ സംഘം ഇന്ത്യയിലെത്തി"

Published On:Feb 14, 2012 | 5:55 am

ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇസ്രായേല്‍ എംബസി വാഹനത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയതുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി ഇസ്രയേല്‍ സംഘം ഇന്ത്യയിലെത്തി. അഞ്ചുപേരടങ്ങുന്ന സംഘമാണ് എത്തിയത്. രണ്ടുപേര്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ സംഘമായ മൊസാദ് ഉദ്യോഗസ്ഥരാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരുടെ പട്ടിക സംഘം ഇന്ത്യക്ക് കൈമാറി. സ്‌ഫോടനത്തിനു പിന്നില്‍ ഇറാനും ഹിസ്ബുല്ലയുമാണെന്ന് ഇസ്രായേല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അതിനിടെ സ്‌ഫോടനത്തെ കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘവും ശക്തമായ അന്വേഷണം തുടങ്ങി. സ്‌ഫോടനം നടന്ന പ്രദേശത്തെ സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. ഡല്‍ഹി നഗരത്തിലെ വിവിധ ഗസ്റ്റ് ഹൗസുകളും ഹോട്ടലുകളും മറ്റും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സ്‌ഫോടനത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥ അടക്കം നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. ജോര്‍ജ്ജിയയിലും സമാനമായ രീതിയില്‍ ആക്രമണ ശ്രമം നടന്നിരുന്നു. ഇത് പരാജയപ്പെട്ടതിനു പിന്നാലെയാണ് ദല്‍ഹിയിലെ ഇസ്രയേല്‍ എംബസി വാഹനത്തില്‍ സ്‌ഫോടനം ഉണ്ടായത്. ഇസ്രയേല്‍ എംബസിയുടെ ടൊയോട്ട ഇന്നോവ കാര്‍ പ്രധാനമന്ത്രിയുടെ വസതിക്ക് ഏതാനും മീറ്ററുകള്‍ അകലെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച വാഹനവും അതിന്റെ സമീപമുണ്ടായിരുന്ന മറ്റൊരു വാഹനവും കത്തി നശിച്ചു
കാറില്‍ ബോംബ് വെച്ചത് ബൈക്ക് യാത്രക്കാരാണെന്ന് ദൃസാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. കാറിനെ പിന്തുടര്‍ന്ന രണ്ട് പേര്‍ കാന്തം ഘടിപ്പിച്ച ബോംബ് കാറിലേക്ക് എറിയുകയായിരുന്നെന്നാണ് സൂചന.

LIVE NEWS - ONLINE

  • 1
    1 hour ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 2
    2 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 3
    5 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 4
    7 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 5
    8 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 6
    8 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 7
    9 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 8
    10 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 9
    10 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി