Tuesday, September 25th, 2018

ഡല്‍ഹിയില്‍ നടന്നത് ഭീകരാക്രമണമെന്ന് അഭ്യന്തരമന്ത്രാലയം

ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇസ്രായേല്‍ എംബസി വാഹനത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയത് തീവ്രവാദികളാണെന്ന് അഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. അഭ്യന്തര മന്ത്രി പി ചിദംബരമാണ് ഇക്കാര്യം അറിയിച്ചത്. കാറിലുണ്ടായിരുന്ന ഇസ്രായേല്‍ നയതന്ത്രപ്രതിനിധിയുടെ ഭാര്യയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ പിന്‍ഭാഗത്തെ ഡോറില്‍ ബൈക്കിലെത്തിയ ഒരാള്‍ സ്‌ഫോടകവസ്തു ഘടിപ്പിക്കുകയായിരുന്നു. ഇയാള്‍ പോയ ശേഷം നാലോ അഞ്ചോ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് സ്‌ഫോടനം നടന്നതെന്നും മന്ത്രി പറഞ്ഞു. ഇതിന് ദൃക്‌സാക്ഷിയായ ഗോപാലകൃഷ്ണന്‍ എന്നയാളുടെ മൊഴിയില്‍ … Continue reading "ഡല്‍ഹിയില്‍ നടന്നത് ഭീകരാക്രമണമെന്ന് അഭ്യന്തരമന്ത്രാലയം"

Published On:Feb 14, 2012 | 8:20 am

ന്യൂഡല്‍ഹി : കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഇസ്രായേല്‍ എംബസി വാഹനത്തില്‍ ബോംബ് സ്‌ഫോടനം നടത്തിയത് തീവ്രവാദികളാണെന്ന് അഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചു. അഭ്യന്തര മന്ത്രി പി ചിദംബരമാണ് ഇക്കാര്യം അറിയിച്ചത്. കാറിലുണ്ടായിരുന്ന ഇസ്രായേല്‍ നയതന്ത്രപ്രതിനിധിയുടെ ഭാര്യയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്റെ പിന്‍ഭാഗത്തെ ഡോറില്‍ ബൈക്കിലെത്തിയ ഒരാള്‍ സ്‌ഫോടകവസ്തു ഘടിപ്പിക്കുകയായിരുന്നു. ഇയാള്‍ പോയ ശേഷം നാലോ അഞ്ചോ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് സ്‌ഫോടനം നടന്നതെന്നും മന്ത്രി പറഞ്ഞു. ഇതിന് ദൃക്‌സാക്ഷിയായ ഗോപാലകൃഷ്ണന്‍ എന്നയാളുടെ മൊഴിയില്‍ നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. സംഭവത്തിന്റെ സി സി ടി വി ക്യാമറ ദൃശ്യങ്ങള്‍ വ്യക്തമല്ലെന്നും ബൈക്കിന്റെ നമ്പര്‍ പ്ലേറ്റോ മറ്റ് കാര്യങ്ങളോ പതിഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ബൈക്ക് കണ്ടെത്താനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി ചിദംബരം കൂട്ടിച്ചേര്‍ത്തു.
അതിനിടെ അന്വേഷണത്തിനായി ഇസ്രയേല്‍ സംഘം ഇന്ത്യയിലെത്തി. അഞ്ചുപേരടങ്ങുന്ന സംഘമാണ് എത്തിയത്. രണ്ടുപേര്‍ ഇസ്രായേല്‍ രഹസ്യാന്വേഷണ സംഘമായ മൊസാദ് ഉദ്യോഗസ്ഥരാണ്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരുടെ പട്ടിക സംഘം ഇന്ത്യക്ക് കൈമാറി. സ്‌ഫോടനത്തിനു പിന്നില്‍ ഇറാനും ഹിസ്ബുല്ലയുമാണെന്ന് ഇസ്രായേല്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
അതിനിടെ സ്‌ഫോടനത്തെ കുറിച്ച് ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘവും ശക്തമായ അന്വേഷണം തുടങ്ങി. ഡല്‍ഹി നഗരത്തിലെ വിവിധ ഗസ്റ്റ് ഹൗസുകളും ഹോട്ടലുകളും മറ്റും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്.
തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സ്‌ഫോടനത്തില്‍ നയതന്ത്ര ഉദ്യോഗസ്ഥ അടക്കം നാലു പേര്‍ക്ക് പരിക്കേറ്റിരുന്നു. ജോര്‍ജ്ജിയയിലും സമാനമായ രീതിയില്‍ ആക്രമണ ശ്രമം നടന്നിരുന്നു. ഇത് പരാജയപ്പെട്ടതിനു പിന്നാലെയാണ് ദല്‍ഹിയിലെ ഇസ്രയേല്‍ എംബസി വാഹനത്തില്‍ സ്‌ഫോടനം ഉണ്ടായത്. ഇസ്രയേല്‍ എംബസിയുടെ ടൊയോട്ട ഇന്നോവ കാര്‍ പ്രധാനമന്ത്രിയുടെ വസതിക്ക് ഏതാനും മീറ്ററുകള്‍ അകലെ പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിച്ച വാഹനവും അതിന്റെ സമീപമുണ്ടായിരുന്ന മറ്റൊരു വാഹനവും കത്തി നശിച്ചു.

LIVE NEWS - ONLINE

  • 1
    38 mins ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 2
    2 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 3
    4 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 4
    5 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 5
    7 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 6
    7 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    7 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 8
    8 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 9
    9 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി