Wednesday, November 21st, 2018

ഡല്ലിന്റെ പുതുപുത്തന്‍ ടച്ച് സ്‌ക്രീന്‍ ലാപ് ടോപ്

ലാപ്‌ടോപ് നിര്‍മാതാക്കളില്‍ പ്രശസ്തരായ ഡെല്‍ പുതിയ മോഡല്‍ ടച്ച് സ്‌ക്രീന്‍ ലാപ് ടോപ്പ് വിപണിയിലിറക്കുന്നു. 14 ആര്‍ 15 ആര്‍ മോഡല്‍ ലാപ് ടോപ്പ് ഇന്റല്‍ മുമ്പ് പുറത്തിറക്കിയ ലാപ് ടോപ്പിന്റെ പരിഷ്‌കരിച്ച് പതിപ്പാണ്. പൊതുവെ ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതി യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത് മാര്‍ക്കറ്റിലിറക്കുന്നത്. മാത്രമല്ല, ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത്തരം ലാപ് ടോപ്പുകള്‍ ഏളുപ്പം കൈകാര്യം ചെയ്യാവുന്നതാണെന്നാണ് നിര്‍മാതാക്കളുടെ വാഗ്ദാനം. തീര്‍ത്തും നേരിയ രൂപത്തിലുള്ള ഈ ലാപ്‌ടോപിന് മെച്ചപ്പെട്ട ബാറ്ററി സംവിധാനമുണ്ട്. … Continue reading "ഡല്ലിന്റെ പുതുപുത്തന്‍ ടച്ച് സ്‌ക്രീന്‍ ലാപ് ടോപ്"

Published On:Mar 26, 2013 | 5:01 pm

ലാപ്‌ടോപ് നിര്‍മാതാക്കളില്‍ പ്രശസ്തരായ ഡെല്‍ പുതിയ മോഡല്‍ ടച്ച് സ്‌ക്രീന്‍ ലാപ് ടോപ്പ് വിപണിയിലിറക്കുന്നു. 14 ആര്‍ 15 ആര്‍ മോഡല്‍ ലാപ് ടോപ്പ് ഇന്റല്‍ മുമ്പ് പുറത്തിറക്കിയ ലാപ് ടോപ്പിന്റെ പരിഷ്‌കരിച്ച് പതിപ്പാണ്. പൊതുവെ ഐ ടി രംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതി യുവാക്കളെ ലക്ഷ്യമിട്ടാണ് ഇത് മാര്‍ക്കറ്റിലിറക്കുന്നത്. മാത്രമല്ല, ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത്തരം ലാപ് ടോപ്പുകള്‍ ഏളുപ്പം കൈകാര്യം ചെയ്യാവുന്നതാണെന്നാണ് നിര്‍മാതാക്കളുടെ വാഗ്ദാനം. തീര്‍ത്തും നേരിയ രൂപത്തിലുള്ള ഈ ലാപ്‌ടോപിന് മെച്ചപ്പെട്ട ബാറ്ററി സംവിധാനമുണ്ട്. മാത്രമല്ല ഐ 3, ഐ 5, ഐ 7 പ്രോസസറുകളില്‍ ലഭ്യമാവുന്ന ഇവ ഐടി രംഗത്തുള്ളവര്‍ക്ക് ഏറെ പ്രയോജനപ്പെടും. ഇതിന്റെ പരിഷ്‌കരിച്ച ബാറ്ററി സിസ്റ്റം കുടതല്‍ സമയം പ്രയോജനപ്പെടുത്താനാവുമെന്നതിന് പുറമെ ഇന്റല്‍ അള്‍ട്രാ ലോ വോള്‍ട്ടേജ് പ്രോസസറിന്റെ സാനിധ്യംകൊണ്ട് വെറും 17 വാട്‌സിലും ഇത് പ്രവര്‍ത്തിപ്പിക്കാനാവും.
ഇന്റലിന്റെ മുമ്പത്തെ മോഡലിനെ അപേക്ഷിച്ച് വളരെ നേരിയതും അകര്‍ഷകവുമാണ് പുതിയ മോഡല്‍. 2.54 സെമി(1 ഇഞ്ച്) നേരിയതാണ്. അതു കൊണ്ട് തന്നെ യാത്രയിലും മറ്റും ഇത് എളുപ്പം കൊണ്ടുപോകാവുന്നതാണ്. ലാപ് ടോപ്പ് രംഗത്ത് കുതിച്ചു ചാട്ടമെന്ന് ഡെല്‍ അവകാശപ്പെടുന്ന പുതിയ ടച്ച് സ്‌ക്രീന്‍ ലാപ്‌ടോപ്പിന്റെ വില 36,000 മുതലാണ് ആരംഭിക്കുന്നത്.

LIVE NEWS - ONLINE

  • 1
    6 mins ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 2
    40 mins ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 3
    1 hour ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 4
    1 hour ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 5
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 6
    2 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 7
    3 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 8
    3 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 9
    3 hours ago

    ബ്രസീലിന് ജയം