Friday, September 21st, 2018

ട്രെയിന്‍, റോഡ് ഗതാഗതം സ്തംഭിച്ചു

ഷൊര്‍ണൂര്‍ വഴിയില്‍ പലയിടങ്ങളിലും വെള്ളം കയറി.

Published On:Aug 16, 2018 | 10:15 am

തിരു: കനത്തമഴയും പ്രളയക്കെടുതിയും തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ റെയില്‍, റോഡ് ഗതാഗതം സ്തംഭിക്കുന്നു. പല സ്ഥലങ്ങളിലും റെയില്‍ പാളങ്ങളില്‍ മണ്ണിടിഞ്ഞ് വീണും വെള്ളക്കെട്ടും കാരണം ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. ഇത് എപ്പോള്‍ പുന:സ്ഥാപിക്കും എന്ന കാര്യത്തില്‍ റെയില്‍വെയും കൃത്യമായ നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. തിരുവനന്തപുരത്ത് റെയില്‍വെ സ്റ്റേഷനില്‍ ടിക്കറ്റ് നല്‍കുന്നത് നിര്‍ത്തിവെച്ചു.
സതേണ്‍ റെയില്‍വെ ഡിവിഷനില്‍ അഞ്ച് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. എറണാകുളം ജംഗ്ഷന്‍ ആലപ്പുഴ പാസ്സഞ്ചര്‍, ആലപ്പുഴ എറണാകുളം പാസ്സഞ്ചര്‍, എറണാകുളം ജംഗ്ഷന്‍ കോട്ടയം പാസ്സഞ്ചര്‍, കോട്ടയം എറണാകുളം ജംഗ്്ഷന്‍ പാസ്സഞ്ചര്‍, പാലക്കാട് എറണാകുളം ജംഗഷന്‍ പാസ്സഞ്ചര്‍ എന്നീ ട്രെയിനുകളാണ് റദ്ദാക്കിയത്.
ട്രെയിന്‍ ഗതാഗതത്തിന് പുറമെ പല സ്ഥലങ്ങളിലും ബസ് ഗതാഗതവും ഭാഗിഗമായോ പൂര്‍ണമായോ നിലച്ച അവസ്ഥയാണ്. തിരുവല്ല എറണാകുളം ഭാഗത്തേക്കുള്ള എം.സി റോഡില്‍ ഗതാഗതം നിരോധിച്ചു. തൃശൂരില്‍ നിന്നും പാലക്കാട് പോകുവാനുള്ള കുതിരാന്‍ അടച്ചു. ഷൊര്‍ണൂര്‍ വഴിയില്‍ പലയിടങ്ങളിലും വെള്ളം കയറി കിടക്കുന്നതിനാല്‍ ഗതാഗതം സ്തംഭിച്ചു. കോയമ്പത്തൂര്‍ എയര്‍പോര്‍ട്ടിലിറങ്ങിയ വിദേശ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ സാധിക്കുന്നില്ല.

 

LIVE NEWS - ONLINE

  • 1
    14 mins ago

    ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍

  • 2
    1 hour ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 3
    5 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 4
    6 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 5
    6 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 6
    6 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 7
    7 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 8
    7 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 9
    8 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം